Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകൾ ലൈംഗികാതിക്രമത്തിന് ഇരയാകുന്നെന്ന പരാമർശം: രാഹുൽ ഗാന്ധിക്ക് ദില്ലി പോലീസ് നോട്ടീസ്

ശ്രീനഗറിൽ ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് സ്ത്രീകൾ ഇപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നുണ്ടെന്ന് രാഹുൽ പറഞ്ഞത്

 rahulgandho-1678992239.jpg -Properti

ദില്ലി: സ്ത്രീകൾ ലൈംഗികാതിക്രമത്തിന് ഇരയാകുന്നെന്ന പരാമർശത്തിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച് ദില്ലി പോലീസ്. ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പരാമർശത്തിനെതിരെയാണ് നോട്ടീസ്. ലൈംഗിക പീഡന പരാതി ഉന്നയിച്ച സ്ത്രീകളുടെ വിവരങ്ങൾ പങ്കുവെയ്ക്കണമെന്നും പരാതി പരിശോധിച്ച് നിയമ നടപടി സ്വീകരിക്കാമെന്നുമാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

ശ്രീനഗറിൽ ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് സ്ത്രീകൾ ഇപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നുണ്ടെന്ന് രാഹുൽ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇരകളുടെ വിശദാംശങ്ങൾ നൽകാനാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ദില്ലി പോലീസ് നടപടിക്കെതിരെ കോൺഗ്രസ് കടുത്ത വിമർശനം ഉയർത്തി. തങ്ങൾ ലൈംഗികാതിക്രമത്തിന് ഇരയാകുന്നുണ്ടെന്ന് തുറന്ന് സംസാരിച്ച സ്ത്രീകളെ കുറിച്ചുള്ള വിവരങ്ങൾ ഭാരത് ജോഡോ കഴിഞ്ഞ് 45 ദിവസത്തിന് ശേഷം ദില്ലി പോലീസ് തേടിയിരിക്കുകയാണ്. നിയമപ്രകാരം നോട്ടീസിന് യഥാസമയം കോൺഗ്രസ് മറുപടി നൽകും', കോൺഗ്രസ് ട്വീറ്റ് ചെയ്തു.

ജനാധിപത്യം, സ്ത്രീ ശാക്തീകരണം, ആവിഷ്‌കാര സ്വാതന്ത്ര്യം, പ്രതിപക്ഷത്തിന്റെ പങ്ക് എന്നിവ ദുർബലപ്പെടുത്തുന്നതിനുള്ള ഭരണകക്ഷിയുടെ ഏറ്റവു പുതിയ നീക്കമാണിതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. പ്രധാനമന്ത്രി മോദിയുടെയും അദാനിയുടെയും ബന്ധത്തെ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ ചോദ്യത്തിൽ സർക്കാർ പരിഭ്രാന്തിയിലാണെന്നതിനുള്ള മറ്റൊരു തെളിവ് കൂടിയാണ് ഇതെന്നും കോൺഗ്രസ് ട്വീറ്റിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+