കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപാവലിക്ക് പടക്ക വില്‍പന; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ദീപാവലി പ്രമാണിച്ച് പടക്ക വില്‍പന നിരോധിക്കപ്പെട്ട ദില്ലിയില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ദീപാവലി പ്രമാണിച്ച് പടക്ക വില്‍പന നിരോധിക്കപ്പെട്ട ദില്ലിയില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പടക്കവില്‍പന തടയുന്നതില്‍ പരാജയപ്പെട്ടെന്നുകാട്ടിയാണ് രണ്ടുപേരെ സസ്‌പെന്‍ഡ് ചെയ്തത്. ദില്ലി നഗരത്തിലെ കടുത്ത അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്നാണ് സുപ്രീംകോടതി ദീപാവലിക്ക് പടക്കവില്‍പന നിരോധിച്ചത്.

യുഎഇയില്‍ അനധികൃത കൊറിയര്‍ സര്‍വീസ് നടത്തിയാല്‍ ഒരു ലക്ഷം ദിര്‍ഹം പിഴയും രണ്ട് വര്‍ഷം തടവും
മംഗള്‍പുരി സ്റ്റേഷന്‍ അതിര്‍ത്തിക്കുള്ളില്‍ പടക്ക വില്‍പന നടത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവിടെ ഡ്യൂട്ടിക്കുണ്ടായിരുന്ന രണ്ടുപേര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. പടക്കം വില്‍പന നടത്തിയ നാല്‍പതുകാരനായ കടക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വില്‍പന അറിഞ്ഞിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് രണ്ടുപേര്‍ക്ക് ജോലി തെറിച്ചത്.

crackers

സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. നവംബര്‍ ഒന്നുവരെയാണ് ദില്ലിയില്‍ പടക്കം നിരോധിച്ചത്. നിരോധനം പ്രാബല്യത്തില്‍ വരുത്താന്‍ ശക്തമായ പോലീസ് നടപടികളുമുണ്ട്. എന്നാല്‍, പോലീസിന്റെ കണ്ണുവെട്ടിച്ച് വ്യാപകമായ തോതില്‍ പടക്കം പലയിടത്തും വില്‍ക്കുന്നുണ്ടെന്നാണ് സൂചന. ചില പോലീസുകാര്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാനും മുതിരുന്നില്ല. ദില്ലിയില്‍ കൂടാതെ പഞ്ചാബ്, ഹരിയാണ സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലും പടക്കം നിരോധിച്ചിട്ടുണ്ട്.
English summary
2 Delhi Police personnel suspended for failing to stop cracker sale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X