സുനന്ദയുടെ മരണം, മെഹര്‍ തരാറിനെ ചോദ്യം ചെയ്യും
ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനി പത്രപ്രവര്‍ത്തക മെഹര്‍ തരാറിനെ ചോദ്യം ചെയ്യും.
അന്വേഷണത്തില്‍ മെഹര്‍ തരാറിനെ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍.ഡല്‍ഹി പൊലീസ് കമ്മിഷണര്‍ ബി.എസ്. ബസിയാണ് ഇക്കാര്യം അറിയിച്ചത്. തരാറിന്റെ ഇമെയില്‍ സന്ദേശങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
മെഹര്‍ തരാറും തരൂരും തമ്മിലുള്ള ബന്ധം സുനന്ദ പുഷ്‌കറിനെ അസ്വസ്ഥയാക്കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാക്ക്മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള തരൂരിന്റെ അടുപ്പത്തെച്ചൊല്ലി സുനന്ദ അസ്വസ്ഥയായിരുന്നുവെന്നും തരൂരും മെഹര്‍ തരാറും മൂന്ന് ദിവസം ദുബായില്‍ താമസിച്ചിരുന്നതായും സുനന്ദയുടെ സുഹൃത്തും മാധ്യമ പ്രവര്‍ത്തകയുമായ നളിനി സിങ് മൊഴി നല്‍കിയിരുന്നു. മെഹര്‍ തരാറില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ അന്വേഷണത്തിനു സഹായിക്കുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

കേസുമായി സഹകരിക്കുമെന്ന് മെഹര്‍ തരാര്‍ അറിയിച്ചു. ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടാല്‍ ചോദ്യം ചെയ്യലിനായി ഹാജരാകുമെന്നും അവര്‍ പറഞ്ഞു. ആവശ്യമെങ്കില്‍ ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും കമ്മിഷണര്‍ ബസി പറഞ്ഞു. നേരത്തെ പലവട്ടം ശശി തരൂരിനെ ചോദ്യം ചെയ്തിരുന്നു.
2014 ജനുവരി 17-നാണ് ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.












Click it and Unblock the Notifications