മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു; ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരെ പരാതി
ഡൽഹി: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് സർക്കാർ വാഹനം രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിച്ചെന്ന് ആരോപിച്ച് എ എ പി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അതിഷിക്കെതിരെ പരാതി. ജനുവരി 7 ന് രാഷ്ട്രീയ ആവശ്യങ്ങൾക്കായി സർക്കാർ വാഹനം ഉപയോഗിച്ചുവെന്ന് ആരോപിച്ച് മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചതിന് പൊതുമരാമത്ത് വകുപ്പ് ( പി ഡ ബ്ല്യൂ ഡി സ) ഉദ്യോഗസ്ഥനെതിരെ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് റിട്ടേണിംഗ് ഓഫീസർ പരാതി നൽകിയത്.
ജനുവരി എട്ടിന് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് സർക്കാർ വാഹനം രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്ന് ആരോപിച്ചായിരുന്നു പരാതി. സർക്കാർ വാഹനം പൊതുഭരണ വകുപ്പിന്റെ ( ജി എ ഡി) ജി എസ് എൻ സി ടി ഡിയുടെ നിർദ്ദേശത്തിന് വിരുദ്ധമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്. സെക്ഷൻ ബി എൻ എസ് 223 ( എ ) പ്രകാരമാണ് ഡൽഹി പൊലീസ് കേസെടുത്തത്.

അതേ സമയം പരാതിയിൽ മുഖ്യമന്ത്രി അതിഷി പ്രതികരണവുമായി രംഗത്ത് എത്തി. പർവേശ് വർമ 1100 രൂപ വിതരണം ചെയ്യുന്നത് രാജ്യം മുഴുവൻ കണ്ടു. പിന്നീട് പർവേസ് വർമ്മ തന്നെ ഒരു ഹെൽത്ത് ക്യാംപ് നടത്തുന്നുവെന്ന് ട്വീറ്റ് ചെയ്തു. അതിന് ശേഷം അദ്ദേഹം തന്റെ പേരിലുള്ള ബെഡ് ഷീറ്റുകൾ വിതരണം ചെയ്തു. എന്നാൽ ഇതിൽ എം സി സിയുടെ ലംഘനമൊന്നും കാണുന്നില്ല, പോലീസ് ആരുടെ കൂടെയാണ് ? ഇ സി നൽകുന്ന സ്വതന്ത്രവും നീതി യുക്തവുമായ തിരഞ്ഞെടുപ്പിന്റെ പ്രതിബദ്ധത നടപ്പാകും, അവർ പറഞ്ഞു.












Click it and Unblock the Notifications