തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചു: വീട്ടുടമസ്ഥക്കെതിരെ കശ്മീരി യുവതി, എഫ്ഐആർ രജിസ്റ്റർ ചെയ്തു!!
ദില്ലി: കശ്മീരി യുവതിയെ ഭീകരവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചതായി പരാതി. സൌത്ത് ദില്ലിയിലെ കൈലാഷിൽ വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയെയാണ് വാടകയുടെ പേരിൽ നടന്ന തർക്കത്തിനിടെ തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചത്. തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചതിന് പുറമേ മർദ്ദിക്കുകയും ചെയ്തിരുന്നു. വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് പ്രവേശിച്ച വീട്ടുടമ വീടിനുള്ളിലെ സാധനങ്ങൾ നശിപ്പിച്ചെന്നാണ് യുവതി പോലീസിനോട് വെളിപ്പെടുത്തിയത്. തനിക്കെതിരെയുണ്ടായ ആക്രമണ വിവരം യുവതി ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറത്തറിയുന്നത്. വീട്ടുടമസ്ഥയ്ക്കൊപ്പം മറ്റൊരു പുരുഷനുമുണ്ടായിരുന്നുവെന്നും യുവതി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.
വീട്ടിലേക്ക് അതിക്രമിച്ചെത്തിയ സംഘം വീട്ടുസാധനങ്ങൾ നശിപ്പിച്ചതായും തനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളോട് മോശമായ ഭാഷയിൽ സംസാരിച്ചെന്നും തങ്ങൾ കശ്മീരിൽ നിന്ന് എത്തിയ തീവ്രവാദികളെന്ന് വിളിച്ചുവെന്നുമാണ് യുവതി ട്വീറ്റിൽ പറയുന്നത്. വീട്ടുടമസ്ഥയ്ക്കൊപ്പം ഉണ്ടായിരുന്ന പുരുഷൻ തനിക്കൊപ്പമുണ്ടായിരുന്ന യുവതിയോട് അപമര്യാദയായി പെരുമാറിയെന്നും പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. 22കാരിയായ കശ്മീരി യുവതിയ്ക്ക് നേരെയുണ്ടായ അതിക്രമം വിവാദമായതോടെ യുവതിയ്ക്ക് എല്ലാത്തരത്തിലുമുള്ള നിയമസഹായങ്ങളും വാഗ്ദാനം ചെയ്ത് ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ രംഗത്തെത്തിയിട്ടുണ്ട്.

യുവതിയെ ആക്രമിക്കാൻ നേതൃത്വം നൽകിയ വീട്ടുടമസ്ഥക്കെതിരെ ദില്ലി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയതിനും യുവതിയ്ക്ക് നേരെ ആക്രമണം നടത്തിയതിനുമാണ് കേസെടുത്തിട്ടുള്ളത്. ഈ വിവാദത്തിന് പിന്നാലെ യുവതിക്കെതിരെ പരാതിയുമായി വീട്ടുടമസ്ഥയും രംഗത്തെത്തിയിട്ടുണ്ട്. ഇവർ വാടക കൃത്യമായി നൽകുന്നില്ലെന്നും തന്റെ വീട്ടിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നുവെന്നുമാണ് ഇവരുടെ പരാതി. രണ്ട് പേരുടെയും പരാതിയിൽ ദില്ലി പോലീസ് അന്വേഷണം നടത്തിവരികയാണ്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications