• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദില്ലി കലാപത്തിനിടെ മാതാപിതാക്കള്‍ രണ്ട് വയസ്സുകാരിയെ കൈവിട്ടു... ഒടുവില്‍ രക്ഷിച്ചത് പോലീസ്!!!

ദില്ലി: രാജ്യത്തെ ഒന്നാകെ ഞെട്ടിച്ച ദില്ലി കലാപത്തില്‍ പോലീസിന്റെ അനാസ്ഥ ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ പോലീസിന്റെ നല്ല വശങ്ങളും രക്ഷപ്പെട്ടവര്‍ക്ക് പറയാനുണ്ട്. കലാപത്തിനിടെ മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിഞ്ഞ് പോയ രണ്ട് വയസ്സുകാരിയെ രക്ഷിച്ചിരിക്കുകയാണ് പോലീസ്. ദില്ലിയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ പോലീസിന് ഏറ്റവും പ്രശസ്തി സമ്മാനിച്ച സംഭവം കൂടിയാണിത്.

പോലീസ് മാത്രമല്ല, ദില്ലി വനിതാ കമ്മീഷനും കൂടി ഉത്സാഹിച്ചാണ് കുട്ടിയെ മാതാപിതാക്കളുടെ കൈവശം എത്തിച്ചത്. എണ്ണക്കുറവ് കൊണ്ടാണ് പോലീസിന് പലയിടത്തും എത്താന്‍ സാധിക്കാത്തതിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അതേസമയം പോലീസിനുള്ള വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ടെന്ന് പറയുന്ന വിഭാഗവും ഇതിനിടയിലുണ്ട്.

വഴിതെറ്റിപ്പോയ രണ്ട് വയസ്സുകാരി

വഴിതെറ്റിപ്പോയ രണ്ട് വയസ്സുകാരി

കലാപത്തില്‍ വഴിതെറ്റിപ്പോയ രണ്ട് വയസ്സുകാരിയുടെ വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. ഇതറിഞ്ഞ് ദില്ലി വനിതാ കമ്മീഷനാണ് ആദ്യം ഇടപെട്ടത്. ചെയര്‍പേഴ്‌സന്‍ സ്വാതി മലിവാളും കമ്മീഷനംഗം ഫിര്‍ദോസ് ഖാനും മഹിളാ പഞ്ചായത്തിനോട് കുട്ടിയുടെ കുടുംബത്തെ കണ്ടെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുസ്തഫബാദിലെ ഷെല്‍ട്ടര്‍ ഹോമില്‍ സുഹനി എന്ന സ്ത്രീക്കൊപ്പമാണ് കുട്ടിയുള്ളതെന്ന് കണ്ടെത്തുകയായിരുന്നു.

അവളുടെ കരച്ചില്‍ കേട്ടു

അവളുടെ കരച്ചില്‍ കേട്ടു

കുട്ടി കലാപത്തിനിടെ ഒരു പള്ളിയുടെ സമീപത്തിരുന്ന് കരയുന്നതാണ് താന്‍ കണ്ടതെന്ന് സുഹനി പറയുന്നു, അക്രമം കണ്ട് അവളാകെ ഭയത്തിലായിരുന്നു. വിറങ്ങലിച്ച മുഖം കണ്ടാണ് താന്‍ അവളെ എടുത്തതെന്ന് സുഹനി വ്യക്തമാക്കി. താന്‍ കുട്ടിയെ ലഭിച്ച കാര്യം പോലീസിനെ അറിയിച്ചിരുന്നില്ല. പോലീസിനെ സമീപിക്കാന്‍ താന്‍ ഭയന്നിരുന്നുവെന്നും സുഹനി പറഞ്ഞു.

ആര്‍ക്ക് കൈമാറും

ആര്‍ക്ക് കൈമാറും

കുട്ടിയെ ആര്‍ക്കെങ്കിലും കൈമാറണമെന്ന് തോന്നിയിരുന്നു. എന്നാല്‍ ആര്‍ക്കാണെന്ന കാര്യത്തില്‍ ഭയമുണ്ടായിരുന്നു. അവളെ നന്നായി നോക്കാന്‍ കൊണ്ടുപോകുന്നയാള്‍ക്ക് സാധിക്കുമോ എന്നതായിരുന്നു പ്രധാന പ്രശ്‌നം. അതേസമയം പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞതോടെ സുഹനി കുട്ടിയെ പോലീസിന്റെ സാന്നിധ്യത്തില്‍ കമ്മീഷനെ ഏല്‍പ്പിക്കുകയായിരുന്നു.

ദില്ലി പോലീസിന്റെ സഹായം

ദില്ലി പോലീസിന്റെ സഹായം

സുഹനിയില്‍ നിന്ന് കുട്ടിയെ ഏറ്റെടുത്തതോടെ കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോലീസ്. ഇതിനായി ഡോര്‍ ടു ഡോര്‍ തിരച്ചിലാണ് തയ്യാറാക്കിയത്. സമീപപ്രദേശത്തുള്ളവരുമായി ഇക്കാര്യം സംസാരിച്ചു. പള്ളിയില്‍ ഔദ്യോഗികമായി പ്രഖ്യാപനങ്ങളും വന്നു. ഇതോടെ പെണ്‍കുട്ടിയെ അവരുടെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. കുട്ടിയുടെ മുത്തച്ഛന്‍ പോലീസിലെത്തി വിവരങ്ങള്‍ നല്‍കുകയായിരുന്നു.

സംഭവിച്ചത് ഇങ്ങനെ

സംഭവിച്ചത് ഇങ്ങനെ

കലാപത്തിനിടെ എല്ലാവരും ഓടാന്‍ തുടങ്ങിയപ്പോഴാണ് കുട്ടിയെ നഷ്ടമായതെന്ന് മുത്തച്ഛന്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി ഇവര്‍ കുട്ടിയെ തിരഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു. അധികം വൈകാതെ തന്നെ കുട്ടിയുടെ പിതാവും സ്റ്റേഷനിലെത്തി. തെളിവ് കൈമാറിയതോടെ ഇവര്‍ കുട്ടിയെ വിട്ട് നല്‍കി. ദില്ലി പോലീസിന് നന്ദി പറഞ്ഞാണ് ഈ കുടുംബം സ്റ്റേഷന്‍ വിട്ടത്. അതേസമയം മാതാപിതാക്കളെ കണ്ടെത്തിയിട്ടില്ലെങ്കില്‍ കുട്ടിയെ ദത്തെടുക്കാന്‍ തയ്യാറായി ദില്ലി വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായ സവിത ആനന്ദ് മുന്നോട്ട് വന്നിരുന്നു.

കൂട്ടപലായനം അവസാനിക്കുന്നില്ല

കൂട്ടപലായനം അവസാനിക്കുന്നില്ല

കലാപത്തിന് പിന്നാലെ ദില്ലിയില്‍ നിന്ന് നിരവധി പേര്‍ പലായനം ചെയ്തുവെന്ന് ന്യൂനപക്ഷ കമ്മീഷന്‍. ആയിരത്തിലധികം പേര്‍ സ്വന്തം നാടായ ഉത്തര്‍പ്രദേശിലേക്കും ഹരിയാനയിലേക്കും പലായനം ചെയ്‌തെന്നാണ് കണ്ടെത്തല്‍. ഏകപക്ഷീയമായതും കൃത്യമായി ആസൂത്രണം ചെയ്തതുമാണ് കലാപമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ പറയുന്നു. മുസ്ലീങ്ങളുടെ വീടിനും വ്യാപാര സ്ഥാപനങ്ങള്‍ക്കും പരമാവധി നാശനഷ്ടമുണ്ടായെന്ന് ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
delhi police reunite 2 years old girl with family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X