പിടിയിലായ മദ്രസ അധ്യാപകന്റെ കയ്യില്‍ ബിജെപി നേതാക്കളുടെ ഹിറ്റ്‌ലിസ്റ്റ്!
ബെംഗളൂരു: അല്‍ ഖ്വായ്ദ, ഐ എസ് ഐ എന്നിവയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത മദ്രസ അധ്യാപകന്റെ പക്കല്‍ ബി ജെ പി നേതാക്കളുടെ പേരുള്‍പ്പെട്ട ഹിറ്റ് ലിസ്റ്റ് എന്ന് റിപ്പോര്‍ട്ടുകള്‍. മദ്രസ അധ്യാപകനായ മൗലാനാ അന്‍സര്‍ ഷായെ ചോദ്യം ചെയ്ത ദില്ലി പോലീസ് ആണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയത്.
കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെട്ട ഒരു ഹിറ്റ് ലിസ്റ്റ് ഉള്ളതായി മൗലാനാ അന്‍സര്‍ ഷാ പോലീസിനോട് പറഞ്ഞതായി ദില്ലി പോലീസ് സംഘത്തില്‍പ്പെട്ട ഒരാള്‍ വണ്‍ഇന്ത്യയോട് പറഞ്ഞു. ബെംഗളൂരു ബനശങ്കരി സ്വദേശിയായ മൗലാനാ അന്‍സര്‍ ഷായെ കഴിഞ്ഞ ദിവസമാണ് ദില്ലി പോലീസിന്റെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

പോലീസ് കസ്റ്റഡിയില്‍
ബെംഗളൂരുവിലെ ഇല്യാസ് നഗറില്‍ വെച്ചാണ് മൗലാനാ അന്‍സര്‍ ഷായെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. പാട്യാല കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജനുവരി 20 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

അറസ്റ്റിന് പിന്നില്‍
ഇസ്ലാമിക തീവ്രവാദ സംഘടനയായ അല്‍ ഖ്വായ്ദ, പാക് ചാരസംഘടനയായ ഐ എസ് ഐ എന്നിവയുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തത്.

ചാര്‍ജ്ജുകള്‍ വേറെയും
വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. തീവ്രവാദ സംഘടനകളുമായി ബന്ധം പുലര്‍ത്തിയതിനുമാണ് അറസ്റ്റ്. സ്ത്രീകളെ താറടിക്കുന്ന തരത്തില്‍ പ്രസംഗിച്ചതിന് ഇയാളെ ബെംഗളൂരുവിലെ ഒരു മോസ്‌കിലെ ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു

അന്വേഷണം തുടരും
അല്‍ ഖ്വായ്ദയുമായും പാകിസ്താനി ചാരസംഘടനയായ ഐ എസ് ഐയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് പോലീസിന് കിട്ടിയ വിവരം. ദില്ലി പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications