കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി അക്രമത്തിന് പിന്നില്‍ യുപിയിലെ അതിര്‍ത്തി ജില്ലകളില്‍ നിന്നെത്തിയവര്‍: ദില്ലി പോലീസ്

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമത്തെച്ചൊല്ലി ദില്ലിയില്‍ അക്രമം വിതച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ച് ദില്ലി പോലീസ്. ഉത്തര്‍പ്രദേശിന്റെ പശ്ചിമ അതിര്‍ത്തി ജില്ലകളില്‍ നിന്നുള്ളവരാണ് ദില്ലിയിലെ അക്രമ സംഭവങ്ങള്‍ക്ക് പിന്നിലെന്നാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്. ദില്ലിയിലെയും ഉത്തര്‍പ്രദേശിലെയും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത അന്തര്‍ സംസ്ഥാന പോലീസ് യോഗത്തിലാണ് ദില്ലി പോലീസ് ഇക്കാര്യം മുന്നോട്ടുവച്ചിട്ടുള്ളത്.

യെസ് ബാങ്കില്‍ നിന്ന് 1300 കോടി പിന്‍വലിച്ചത് മാസങ്ങള്‍ക്ക് മുമ്പ്, തിരുപ്പതി ട്രസ്റ്റിന് ആശ്വാസംയെസ് ബാങ്കില്‍ നിന്ന് 1300 കോടി പിന്‍വലിച്ചത് മാസങ്ങള്‍ക്ക് മുമ്പ്, തിരുപ്പതി ട്രസ്റ്റിന് ആശ്വാസം

ജോയിന്റ് കമ്മീഷണര്‍ അലോക് കുമാര്‍, വടക്കുകിഴക്കന്‍ ദില്ലി ഡിസിപി വേദ് പ്രകാശ് സൂര്യ, മീററ്റ് ഐജി പ്രവീണ്‍ കുമാര്‍, ഗാസിയാബാദ് എസ്എസ്പി പ്രവീണ്‍ കുമാര്‍ എന്നിവരുള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നു. വടക്കുകിഴക്കന്‍ ദില്ലിയിലെ ​അക്രമങ്ങള്‍ക്കിടെ 47 പേരാണ് ഇതിനകം തലസ്ഥാനത്ത് കൊല്ലപ്പെട്ടത്. 200 പേര്‍ക്കാണ് ഫെബ്രുവരി 24ഓടെ ദില്ലിയില്‍ പൊട്ടിപ്പുറപ്പെട്ട അക്രമങ്ങളില്‍ പരിക്കേറ്റത്. നിരവധി വീടുകളും കടകളും സ്കൂളുകളും അക്രമികള്‍ അഗ്നിക്കിരയാക്കിയിരുന്നു.

അക്രമികള്‍ അതിര്‍ത്തി ജില്ലകളില്‍ നിന്ന്

അക്രമികള്‍ അതിര്‍ത്തി ജില്ലകളില്‍ നിന്ന്


പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മീററ്റ്, ഗാസിയാബാദ്. ഭാഗ്പട്ട്, എന്നിവിടങ്ങളില്‍ നിന്നെത്തിയ അക്രമികളാണ് ദില്ലിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത്. അതിന് ശേഷം അവര്‍ വീടുകളിലേക്ക് തിരികെപ്പോയെന്നുമാണ് ദില്ലിയിലെ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനായി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ചൂണ്ടിക്കാണിക്കുന്നത്. ദില്ലി അക്രമത്തില്‍ പങ്കാളികളായ ഗുണ്ടകളെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

 സഹായം തേടി ദില്ലി പോലീസ്

സഹായം തേടി ദില്ലി പോലീസ്


അക്രമികളെ കണ്ടെത്താന്‍ മീററ്റ്- ഗാസിയാബാദ് അതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങള്‍ നല്‍കി അക്രമികളെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ദില്ലി പോലീസ് ഉത്തര്‍പ്രദേശ് പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം നിരവധി അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ അറസ്റ്റിലാവുനമെന്നും ദില്ലി ജോയിന്റ് കമ്മീഷണര്‍ യോഗത്തിന് ശേഷം പ്രതികരിച്ചു.

 പ്രശ്നബാധിതര്‍ക്ക് നഷ്ടപരിഹാരം

പ്രശ്നബാധിതര്‍ക്ക് നഷ്ടപരിഹാരം

പ്രശ്ന ബാധിത പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കുന്നതിനായി സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും ദില്ലി സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കിയിരുന്നു. വീടുകള്‍ പൂര്‍ണായി കത്തി നശിച്ചവര്‍ക്ക് അ‍ഞ്ച് ലക്ഷമാണ് നഷ്ടപരിഹാരമാണ് നല്‍കുക. നാല് ലക്ഷം വീടിനും ഒരു ലക്ഷം സാധനങ്ങള്‍ വാങ്ങുന്നതിനുമായാണ് ലഭിക്കുക. ഭാഗികമായി വീടുകള്‍ തകര്‍ന്നവര്‍ക്ക് രണ്ടര ലക്ഷം രൂപയാണ് ലഭിക്കുകയെന്നും ഉപമുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍


പ്രശ്ന ബാധിത പ്രദേശങ്ങളിലെ ജനങ്ങളെ എത്രയും പെട്ടെന്ന് പുനരധിവസിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന് ഇതിനകം 1700 അപേക്ഷകളണ് ലഭിച്ചിട്ടുള്ളത്. ഇവ തരംതരിതിച്ച് തുടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Delhi police says Rioters from Meerut, Ghaziabad created mayhem in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X