മുന്‍ എംഎല്‍യുടെ കയ്യില്‍ എകെ 47
ദില്ലി: ദില്ലി മുന്‍ എംഎല്‍എ റാംഭീര്‍ ഷോക്കീന്റെ പക്കല്‍ നിന്നും എകെ 47 തോക്കും എസ്എല്‍ആര്‍ റൈഫിളും പൊലീസ് കണ്ടെത്തി.
അടുത്തിടെ അറസ്റ്റിലായ ഗൂണ്ടാത്തലവന്‍ നീരജ് ഭവാനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് തോക്കുകള്‍ കണ്ടെത്തിയത്. കൊലപാതകവും കൊള്ളയും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പിടികിട്ടാപ്പുള്ളിയാണ് നീരജ്.

ഉത്തര്‍ഖണ്ഡ് പൊലീസില്‍ നിന്ന് മോഷ്ടിച്ചവയാണ് റാംഭീറിന്റെ പക്കല്‍ നിന്നു കണ്ടെത്തിയ തോക്കുകളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എകെ 47 തോക്കുകള്‍ വ്യക്തികള്‍ക്ക് കൈവശം വയ്ക്കാനോ ഉപയോഗിക്കാനോ പാടില്ലാത്തതാണ്.
2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മുന്‍ദ്ക മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായാണ് റാംഭീര്‍ വിജയിച്ചത്. 2015ലെ തെരഞ്ഞെടുപ്പില്‍ ഇയാള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.












Click it and Unblock the Notifications