ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തു; ഐഎസ്ഐ ബന്ധമുള്ളവര്‍ പിടിയില്‍
ദില്ലി: നൂറു രൂപയുടെ വ്യാജ കറന്‍സി നോട്ടുകളുമായി ഐഎസ് ബന്ധമുള്ളവരെ ദില്ലി പോലീസ് പിടികൂടി. ആറു ലക്ഷം രൂപയുടെ കള്ള നോട്ടുകളാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. നേപ്പാള്‍ വഴി ഇന്ത്യയിലേക്ക് കടത്തിയ നോട്ടുകള്‍ ദില്ലി സോണിയ വിഹാര്‍ ഏരിയയില്‍ നിന്നും ദില്ലി പോലീസ് സ്പെഷല്‍ സെല്‍ പിടികൂടുകയായിരുന്നു.
രണ്ടുപേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് പാക്കിസ്ഥാന് ചാര സംഘടന ഐഎസ്ഐയുമായി ബന്ധമുള്ളതായി പോലീസ് സംശയിക്കുന്നു. നേരത്തെ പശ്ചമ ബംഗാളിലെ മാല്‍ഡ വഴിയാണ് വ്യാജ കറന്‍സി നോട്ടുകള്‍ ഇന്ത്യയിലേക്ക് കടത്തിയിരുന്നത്. 2,000 രൂപയുടെ വ്യാജ നോട്ടുകള്‍ ഇവിടെവെച്ച് ഇന്ത്യന്‍ അതിര്‍ത്തി സേന പിടികൂടുകയും ചെയ്തിരുന്നു.

ബംഗാള്‍ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കിയതോടെയാണ് വ്യാജനോട്ടുമാഫിയ നേപ്പാള്‍വഴി നോട്ടുകള്‍ കടത്തുന്നത്. നോട്ടു നിരോധനത്തിനുശേഷം ഇതാദ്യമായാണ് 100 രൂപയുടെ വ്യാജ നോട്ടുകള്‍ പിടികൂടുന്നത്. നേരത്തെ 1,000, 500 രൂപ നോട്ടുകളായിരുന്നു വ്യാജനായി എത്തിയിരുന്നതെങ്കില്‍ ഇത് നിരോധിച്ചതോടെയാണ് സംഘം പുതിയ മാര്‍ഗം തേടിയതെന്നാണ് സൂചന.
കറന്‍സി നിരോധനത്തിന്റെ പ്രധാന കാരണമായി കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നത് വ്യാജ നോട്ടുകളുടെ വ്യാപനം പൊടുന്നനെ ഇല്ലാതാക്കലാണ്. എന്നാല്‍, ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ച് ആഴ്ചകള്‍ക്കകം പുതിയ നോട്ടുകളുടെ കറന്‍സി നോട്ടുകള്‍ സജീവമായിട്ടുണ്ട് കഴിഞ്ഞദിവസം പശ്ചിമ ബംഗാളില്‍ നിന്നും വ്യാജനോട്ടു മാഫിയാ സംഘത്തിലെ ചിലരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.
-
ചിക്കൻ ലെഗ് പീസ് കിട്ടിയില്ല; കല്യാണ പന്തലിൽ കൂട്ടത്തല്ല്, വീഡിയോ വൈറൽ! -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ?











Click it and Unblock the Notifications