കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തബ്ലീഗ് നേതാവിനെ 'പൂട്ടാന്‍' പുതിയ അടവുമായി പോലീസ്; ഇടപാട് രേഖകള്‍ തേടി, വീണ്ടും നോട്ടീസ്

  • By Desk
Google Oneindia Malayalam News

ദില്ലി: നിസാമുദ്ദീനിലെ തബ്ലീഗ് മര്‍ക്കസിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 25000 തബ്ലീഗ് പ്രവര്‍ത്തകരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. നിസാമുദ്ദീനില്‍ മര്‍ക്കസിലെ യോഗത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ തെലങ്കാനയില്‍ രോഗം ബാധിച്ച് മരിച്ചതോടെയാണ് തബ്ലീഗ് യോഗം ദേശീയതലത്തില്‍ ചര്‍ച്ചയായത്.

ഇതോടെ യോഗത്തില്‍ പങ്കെടുത്തവരെ കണ്ടെത്താന്‍ പോലീസ് ശ്രമിച്ചുവരികയാണ്. തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ച മിക്കയാളുകള്‍ക്കും തബ്ലീഗ് യോഗത്തില്‍ പങ്കെടുത്തവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് തബ്ലീഗ് മര്‍ക്കസിന്റെ മേധാവി മൗലാന സഅദിനെ പിടികൂടാന്‍ ദില്ലി പോലീസ് ശ്രമിക്കുന്നത്. അദ്ദേഹം നല്‍കിയ മറുപടി പോലീസ് അവഗണിച്ചു. വിശദാംശങ്ങള്‍....

ആദ്യ നടപടി ഇങ്ങനെ

ആദ്യ നടപടി ഇങ്ങനെ

ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് തബ്ലീഗ് നേതാവിന് ദില്ലി പോലീസ് കഴിഞ്ഞാഴ്ച നോട്ടീസ് നല്‍കിയിരുന്നു. 26 ചോദ്യങ്ങള്‍ അടങ്ങിയ നോട്ടീസാണ് നല്‍കിയത്. നോട്ടീസ് കൈപ്പറ്റിയ മൗലാന സഅദ്, ഇപ്പോള്‍ ക്വാറന്റൈനിലാണെന്നും എല്ലാ രേഖകളും മര്‍ക്കസിലുണ്ടെന്നും വ്യക്തമാക്കി.

വീണ്ടും നോട്ടീസ്

വീണ്ടും നോട്ടീസ്

ഇപ്പോള്‍ മൗലാന സഅദിന് ദില്ലി പോലീസിന്റെ ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് അയച്ചിരിക്കുകയാണ്. നേരത്തെ നല്‍കിയ മറുപടി തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് പുതിയ നോട്ടീസ്. കൂടുതല്‍ രേഖകളും വിവരങ്ങളും ദില്ലി പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ദില്ലി സര്‍ക്കാരോ തബ്ലീഗോ

ദില്ലി സര്‍ക്കാരോ തബ്ലീഗോ

മൗലാന സഅദിനും മറ്റ് ആറ് തബ്ലീഗ് നേതാക്കള്‍ക്കുമെതിരെയാണ് ദില്ലി പോലീസ് കേസെടുത്തിരിക്കുന്നത്. നിയന്ത്രണങ്ങള്‍ ലംഘിച്ച തബ്ലീഗ് യോഗം നടത്തിയെന്നാണ് ദില്ലി സര്‍ക്കാരിന്റെ ആരോപണം. എന്നാല്‍ ഇക്കാര്യം തള്ളിയ തബ്ലീഗ് നേതാക്കള്‍ എല്ലാം ദില്ലി സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും പറയുന്നു.

അന്വേഷണ മേധാവി

അന്വേഷണ മേധാവി

തബ്ലീഗ് ജമാഅത്തിനെതിരെ വ്യാപകമായ പ്രചാരണം ഒരു വിഭാഗം നടത്തുന്നുണ്ട്. അതിനിടെയാണ് ദില്ലി പോലീസ് രണ്ടാംതവണ നോട്ടീസ് അയച്ചിരിക്കുന്നത്. ദില്ലി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജോയ് തിര്‍കിയാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

ഹാജരാകേണ്ടി വരും

ഹാജരാകേണ്ടി വരും

മൗലാന സഅദിനെയും മറ്റു പ്രതികളെയും പുറത്ത് കൊണ്ടുവരികയാണ് പോലീസിന്റെ ഉദ്ദേശം. കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്നതിനാല്‍ നിരീക്ഷണത്തിലാണുള്ളതെന്ന് മൗലാന സഅദ് പോലീസിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ 14 ദിവസം കഴിഞ്ഞാല്‍ അദ്ദേഹത്തിന് പോലീസിന് മുമ്പില്‍ ഹാജരാകേണ്ടി വരുമെന്ന് ഉറപ്പാണ്. അതിന് മടിയില്ലെന്ന് സംഘടനാ നേതാക്കള്‍ പ്രതികരിച്ചു.

അഭിഭാഷകന്‍ പറയുന്നത്

അഭിഭാഷകന്‍ പറയുന്നത്

എന്നാല്‍ ദില്ലി പോലീസില്‍ നിന്ന് രണ്ടാമത്തെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് തബ്ലീഗ് ജമാഅത്തിന്റെ അഭിഭാഷകന്‍ ഷാഹിദ് അലി പറഞ്ഞു. മൗലാന സഅദ് നിരീക്ഷണത്തിലാണെന്ന് മറുപടി നല്‍കിയിട്ടുണ്ട്. മൗലാന താമസിക്കുന്ന സ്ഥലത്തിന്റെ വിലാസവും മറ്റും പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.

രേഖകള്‍ ഉര്‍ദുവില്‍

രേഖകള്‍ ഉര്‍ദുവില്‍

ദില്ലി പോലീസ് ആവശ്യപ്പെട്ട ചില രേഖകള്‍ ശേഖരിക്കാന്‍ സഅദിന്റെ അഭിഭാഷകന്‍ നിസാമുദ്ദീന്‍ മര്‍ക്കസില്‍ പോയിരുന്നു. ഇവ പോലീസിന് കൈമാറുകയും ചെയ്തു. എന്നാല്‍ ഉര്‍ദുവിലായതിനാല്‍ പോലീസിന് വ്യക്തമായിട്ടില്ല. ലഭ്യമായ വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും സമയം ആവശ്യപ്പെട്ടുവെന്നും അഭിഭാഷകന്‍ പറഞ്ഞു.

പോലീസ് ആവശ്യപ്പെട്ടത്

പോലീസ് ആവശ്യപ്പെട്ടത്

സംഘടനയുടെ മുഴുവന്‍ പേര്, വിലാസം, രജിസ്‌ട്രേഷന്‍ രേഖകള്‍, നേതാക്കളുടെ വിവരങ്ങള്‍ എന്നിവ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മര്‍ക്കസ് കമ്മിറ്റി അംഗങ്ങളുടെ വിവരങ്ങള്‍, സാമ്പത്തിക ഇടപാട് രേഖകള്‍, കഴിഞ്ഞ മൂന്ന് വര്‍ഷം ആദായ നികുതി അടച്ച രേഖ എന്നിവയും പോലീസ് ആവശ്യപ്പെട്ടു.

പാന്‍ നമ്പറും ബാങ്ക് അക്കൗണ്ടും

പാന്‍ നമ്പറും ബാങ്ക് അക്കൗണ്ടും

തബ്ലീഗ് ജമാഅത്തിന്റെ പാന്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ബാങ്ക് സ്റ്റേറ്റ്‌മെന്റ്, മര്‍ക്കസിലെയും സംഘടനയുടെ മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ വിവരങ്ങള്‍, ജനുവരി ഒന്ന് മതുല്‍ നിസാമുദ്ദീന്‍ മര്‍ക്കസില്‍ വന്നുപോയവരുടെ വിവരങ്ങള്‍ എന്നിവയും ദില്ലി പോലീസ് തേടിയിട്ടുണ്ട്.

മാര്‍ച്ച് 12ന് ശേഷം

മാര്‍ച്ച് 12ന് ശേഷം

മാര്‍ച്ച് 12ന് ശേഷം നിസാമുദ്ദീന്‍ മര്‍ക്കസില്‍ വന്ന വിദേശികളുടെ വിവരങ്ങള്‍, അവരുടെ രേഖകള്‍, മാര്‍ച്ച് 12ന് ശേഷം നടന്ന വിവിധ പരിപാടികളില്‍ പങ്കെടുത്തവരുടെ മുഴുവന്‍ വിവരങ്ങള്‍ എന്നിവയും പോലീസ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഏജന്‍സികള്‍ നേരത്തെ ചില വിവരങ്ങള്‍ മര്‍ക്കസുമായി ബന്ധപ്പെട്ട് ശേഖരിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ കൈമാറാന്‍ ഏജന്‍സികളോടും പോലീസ് ആവശ്യപ്പെട്ടു.

 മര്‍ക്കസിന്റെ സൈറ്റ് പ്ലാന്‍

മര്‍ക്കസിന്റെ സൈറ്റ് പ്ലാന്‍

നിസാമുദ്ദീന്‍ മര്‍ക്കസിന്റെ സൈറ്റ് പ്ലാന്‍, സിസിടിവി സ്ഥാപിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ ക്യാമറിയിലെ രേഖകള്‍ എന്നിവയും ഹാജരാക്കണമെന്ന് ദില്ലി പോലീസ് ആവശ്യപ്പെട്ടു. മതപരമായ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിന് സര്‍ക്കാര്‍ നല്‍കിയ മാര്‍ഗ രേഖകള്‍ കൈവശമുണ്ടെങ്കില്‍ അതും ഹാജരാക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

റിലയന്‍സ് സാമ്രാജ്യം തകരുന്നോ? മുകേഷ് അംബാനി വന്‍ നഷ്ടത്തില്‍, ആസ്തി ഇടിഞ്ഞു, 17ാം സ്ഥാനത്തേക്ക്റിലയന്‍സ് സാമ്രാജ്യം തകരുന്നോ? മുകേഷ് അംബാനി വന്‍ നഷ്ടത്തില്‍, ആസ്തി ഇടിഞ്ഞു, 17ാം സ്ഥാനത്തേക്ക്

കൊറോണയില്‍ വന്‍ ലാഭം കൊയ്ത് ചൈന; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്, 11000 കോടി വരുമാനംകൊറോണയില്‍ വന്‍ ലാഭം കൊയ്ത് ചൈന; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്, 11000 കോടി വരുമാനം

സൗദിയും റഷ്യയും വീണ്ടും ഉടക്കി; ട്രംപ് പറഞ്ഞത് കള്ളം, ചര്‍ച്ചയുമില്ല കരാറുമില്ല,തകര്‍ന്നടിഞ്ഞ് വിപണിസൗദിയും റഷ്യയും വീണ്ടും ഉടക്കി; ട്രംപ് പറഞ്ഞത് കള്ളം, ചര്‍ച്ചയുമില്ല കരാറുമില്ല,തകര്‍ന്നടിഞ്ഞ് വിപണി

അസ്സലാം അലൈക്കും!! ഇത് കറാച്ചി കേന്ദ്രം, വൈരം മറന്ന് ഇന്ത്യയെ പുകഴ്ത്തി പാകിസ്താന്‍, കൂടെ ഇറാനുംഅസ്സലാം അലൈക്കും!! ഇത് കറാച്ചി കേന്ദ്രം, വൈരം മറന്ന് ഇന്ത്യയെ പുകഴ്ത്തി പാകിസ്താന്‍, കൂടെ ഇറാനും

English summary
Delhi Police Sent Second Notice to Tablighi Jamaat Chief Maulana Saad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X