കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രകോപനമുണ്ടായാലും സംയമനം പാലിക്കണം: ദില്ലി പോലീസിന് അമിത് ഷായുടെ താക്കീത്

Google Oneindia Malayalam News

ദില്ലി: ദില്ലി പോലീസിനോട് ശാന്തരായിരിക്കാനുള്ള ആഹ്വാനവുമായി കേന്ത്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഏത് തരത്തിലുള്ള പ്രകോപനമുണ്ടായാലും പോലീസ് സംയമനം പാലിക്കാനാണ് അമിത് ഷായുടെ നിർദേശം. അക്രമികളെ കൈകാര്യം ചെയ്യുമ്പോൾ പോലീസ് പൊതു ജനങ്ങളെ സംരക്ഷിക്കാൻ തയ്യാറായിരിക്കണമെന്നും ഇത്തരത്തിലായിരിക്കണം അക്രമികളെ നേരിടേണ്ടതെന്നുമാണ് മന്ത്രി ചൂണ്ടിക്കാണിക്കുന്നത്. ദില്ലി പോലീസിന്റെ 73മത് റെയ്സിംഗ് പരിപാടിക്കിടെയാണ് അമിത് ഷായുടെ നിർദേശം.

ബിജെപി മേക്കോവറിന് ഒരുങ്ങുന്നു.... ദില്ലിയിലെ പിഴവുകള്‍ ആവര്‍ത്തിക്കില്ല, ആദ്യ നിര്‍ദേശം ഇങ്ങനെബിജെപി മേക്കോവറിന് ഒരുങ്ങുന്നു.... ദില്ലിയിലെ പിഴവുകള്‍ ആവര്‍ത്തിക്കില്ല, ആദ്യ നിര്‍ദേശം ഇങ്ങനെ

പല സാഹചര്യങ്ങളിലും ദില്ലി പോലീസ് സർദാർ വല്ലഭായ് പട്ടേലിന്റെ നിർദേശം പിന്തുടരുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. രാജ്യത്തെയും ലോകത്തിലെയും മെട്രോപൊളിറ്റൻ പോലീസ് സേനയിൽ ഏറ്റവും മുൻനിര പോലീസാണ് ദില്ലി പോലീസ്. പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

amit-shah14-15

ജാമിയ മിലിയ സർവ്വകലാശാലയിൽ പ്രവേശിച്ച പോലീസ് വിദ്യാർത്ഥികളെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിലാണ് അമിത് ഷായുടെ പ്രതികരണം. സർവ്വകലാശാലയിലെ ലൈബ്രറിയിൽ പ്രവേശിച്ച് വിദ്യാർത്ഥികളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ജാമിയ കോ ഓർഡിനേഷൻ കമ്മറ്റിയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുള്ള്. ഡിസംബർ 15ലെ സിഎഎ വിരുദ്ധ പ്രതിഷേധം അക്രമാസക്തമായതിന് പിന്നാലെയാണ് പോലീസ് ക്രൂരതയെക്കുറിച്ച് വ്യാപകമായ ആരോപണങ്ങൾ പുറത്തുവരുന്നത്. പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിയുകയും വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തതോടെയാണ് സംഭവങ്ങൾ.

പോലീസിന് നേരെയുള്ള ക്രിയാത്മകമായ വിമർശനങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നു. 35,000 വരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ മനസ്സിൽ ഇക്കാര്യം ഉണ്ടടായിരിക്കണമെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.

English summary
Delhi Police should remain calm despite all ‘anger and provocation’: Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X