കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഎക്കെതിരെ സ്ത്രീകളും കുട്ടികളും ഒരുമാസമായി തെരുവില്‍; ഷഹീന്‍ ബാഗില്‍ നടപടിക്ക് സാധ്യത

  • By Desk
Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരുമാസമായി പ്രതിഷേധം തുടരുന്ന സ്ഥലമാണ് ദില്ലിയിലെ ഷഹീന്‍ ബാഗ്. ഇവിടെയുള്ള റോഡ് തടസപ്പെടുത്തിയാണ് പ്രതിഷേധം നടക്കുന്നതെന്ന ആരോപണം നിലവിലുണ്ട്. എന്നാല്‍ റോഡിന്റെ ഒരുഭാഗം ഗതാഗതത്തിന് ഉപയോഗിക്കാന്‍ പ്രതിഷേധക്കാര്‍ പോലീസിനോട് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാനാണ് പോലീസ് പറയുന്നത്.

Sha

സ്ത്രീകളും കുട്ടികളുമാണ് പ്രതിഷേധം നടത്തുന്നവരില്‍ കൂടുതല്‍. അതുകൊണ്ടുതന്നെ പോലീസിന് ബലം പ്രയോഗിക്കുന്നതിന് പരിധിയുണ്ട്. സമരക്കാരെ പിന്തിരിപ്പിക്കാനുള്ള നീക്കം സജീവമാക്കിയിരിക്കുകയാണ് പോലീസ്. സിഎഎ, എന്‍ആര്‍സി എന്നിവ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 15നാണ് ഷഹീന്‍ ബാഗില്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയത്. സമരക്കാരുമായി ചര്‍ച്ച നടത്താനാണ് പോലീസ് ആലോചിക്കുന്നത്. പരിഹാരമുണ്ടായില്ലെങ്കില്‍ പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കാനാണ് സാധ്യത. എന്നാല്‍ ക്രമസമാധാനം തകരുമോ എന്ന ആശങ്ക പോലീസിനുണ്ട്.

'കശ്മീരില്‍ പിടിയിലായ ഓഫീസര്‍ മുസ്ലിം ആയിരുന്നെങ്കില്‍? പുല്‍വാമ ആക്രമണം അന്വേഷിക്കണം' 'കശ്മീരില്‍ പിടിയിലായ ഓഫീസര്‍ മുസ്ലിം ആയിരുന്നെങ്കില്‍? പുല്‍വാമ ആക്രമണം അന്വേഷിക്കണം'

വിഷയം ഇന്ന് ദില്ലി ഹൈക്കോടതിയുടെ പരഗിണനയില്‍ വന്നിരുന്നു. എങ്ങനെ സമരക്കാരെ നേരിടണമെന്ന് കോടതി പറഞ്ഞില്ല. ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ദേശം കോടതി നല്‍കില്ലെന്ന് ജസ്റ്റിസുമാരായ ഡിഎന്‍ പാട്ടീല്‍, സി ഹരി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. നിങ്ങള്‍ക്ക് അനിയോജ്യമായ നടപടി സ്വീകരിക്കാം. ട്രാഫിക് ലംഘനം അനുവദിക്കാന്‍ സാധിക്കില്ല. എന്നാല്‍ ക്രമസമാധാനം തകരുകയും ചെയ്യരുതെന്നും കോടതി ഉണര്‍ത്തി.

ഇറാനെ തൊട്ടാല്‍ ലോകം നശിക്കും; അമേരിക്കക്കൊപ്പം നില്‍ക്കില്ലെന്ന് ജപ്പാന്‍, ഗള്‍ഫ് പര്യടനം തുടങ്ങിഇറാനെ തൊട്ടാല്‍ ലോകം നശിക്കും; അമേരിക്കക്കൊപ്പം നില്‍ക്കില്ലെന്ന് ജപ്പാന്‍, ഗള്‍ഫ് പര്യടനം തുടങ്ങി

പ്രദേശവാസികളായ സ്ത്രീകളാണ് ഷഹീന്‍ ബാഗിലെ സമരത്തിന് മുന്നിലുള്ളത്. വൃദ്ധരും കുട്ടികളും സമര പന്തലിലുണ്ട്. യാതൊരു പ്രകോപനവും സമരക്കാരുടെ ഭാഗത്തു നിന്നില്ല. എന്‍ആര്‍സിയും സിഎഎയും പിന്‍വലിക്കുംവരെ സമരം തുടരുമെന്നാണ് അവര്‍ പറയുന്നത്. നിയമം പിന്‍വലിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഒരുമാസം പിന്നിടുന്ന സമരത്തിന്റെ ഭാവി എന്താകുമെന്ന് വ്യക്തമല്ല.

English summary
Delhi Police to Persuade Shaheen Bagh Women to End Anti-CAA Stir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X