കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: അധ്യാപകരടക്കം മൂന്ന് പേര്‍ അറസ്റ്റില്‍, കൂടുതല്‍ പേര്‍ കുടുങ്ങും!

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു

Google Oneindia Malayalam News

ധര്‍മശാല: സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം ശക്തമാക്കി പോലീസ്. കുറ്റവാളികള്‍ക്കായി രാജ്യവ്യാപക തിരച്ചിലാണ് പോലീസ് നടത്തുന്നത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ സ്‌കൂള്‍ അധ്യാപകര്‍ അടക്കമുള്ളവരുണ്ട്. ക്ലര്‍ക്കും സ്‌കൂളിലെ മറ്റൊരു സ്റ്റാഫും ചോദ്യപ്പേപ്പര്‍ ചോര്‍ത്തുന്നതിന് എല്ലാ ഒത്താശയും നല്‍കിയതായി പോലീസ് പറയുന്നു. നേരത്തെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രണ്ട് സ്‌കൂള്‍ അധ്യാപകരെയും ഒരു കോച്ചിംഗ് സെന്റര്‍ അധ്യാപകനെയും ദില്ലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പത്താം ക്ലാസിൽ വീണ്ടും പരീക്ഷ നടത്തില്ലെന്ന് സിബിഎസ്ഇ; വിദ്യാർത്ഥികളുടെ താൽപര്യം പരിഗണിക്കുന്നു...പത്താം ക്ലാസിൽ വീണ്ടും പരീക്ഷ നടത്തില്ലെന്ന് സിബിഎസ്ഇ; വിദ്യാർത്ഥികളുടെ താൽപര്യം പരിഗണിക്കുന്നു...

1

അതേസമയം ഇതിന് ശേഷമാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്. ഞെട്ടിക്കുന്ന കാര്യങ്ങളാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് ദില്ലി പോലീസിന്റെ ക്രൈംബ്രാഞ്ച് പറയുന്നു. നേരത്തെ അറസ്റ്റിലായവര്‍ ചോദ്യപ്പേപ്പര്‍ ചോര്‍ത്താന്‍ ഗൂഢാലോചന നടത്തിയ എന്ന മൊഴിയില്‍ നിന്നാണ് സുപ്രധാന വിവരങ്ങള്‍ പോലീസ് ലഭിച്ചത്. സാധാരണ ഗതിയില്‍ സിബിഎസ്ഇ പരീക്ഷ നടക്കാറുള്ളത് 10 മണിക്കാണ്. ചോദ്യപ്പേപ്പര്‍ ഇതിന് 15 മിനുട്ട് മുമ്പാണ് തുറക്കാറുള്ളത്. ഇതിന് ശേഷം വിദ്യാര്‍ത്ഥികള്‍ കൈമാറുകയാണ് പതിവ്. എന്നാല്‍ ഇക്കണോമിക്‌സ് പരീക്ഷയുടെ അന്ന് കാര്യങ്ങള്‍ ഈ രീതിയലല്ല നടന്നതെന്ന് പോലീസ് പറയുന്നു. 40 മിനുട്ട് മുമ്പ് ഈ ചോദ്യപ്പേപ്പറിന്റെ കവര്‍ പൊട്ടിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് പിന്നീട് വാട്‌സാപ്പ് വഴി പ്രചരിച്ചത്.

2

വിദ്യാര്‍ത്ഥികള്‍ ഈ ചോദ്യപ്പേപ്പര്‍ വാട്‌സാപ്പ് വഴി മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറിയെന്നും സൂചനയുണ്ട്. ഈ സൂചനകള്‍ പോലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ കുറേ മാറ്റങ്ങള്‍ ഇതിലുണ്ട് എന്നതാണ് പ്രധാന കാരണം. ചോദ്യപ്പേപ്പര്‍ തൗഖീര്‍ എന്ന ട്യൂഷന്‍ സെന്ററിലെ അധ്യാപകന്റെ കൈവശം എത്തിയിരുന്നതായി പോലീസ് പറഞ്ഞു. ഇയാള്‍ ബാവനയിലെ കോച്ചിംഗ് സെന്ററിലെ അധ്യാപകനാണ്. ഇയാള്‍ക്ക് ഇത് കൈമാറിയത് ഋഷഭ് എന്നയാളുടെ നിര്‍ദേശപ്രകാരം ഇത് കൈമാറിയത് രോഹിത്താണെന്ന് പോലീസ് പറഞ്ഞു. ഋഷഭും രോഹിത്തും ഒരു പ്രൈവറ്റ് സ്‌കൂളിലെ അധ്യാപകരാണ്. ഇവര്‍ക്ക് സിബിഎസഇ സ്‌കൂളിലെ പരീക്ഷാ നിരീക്ഷകരുടെ ചുമതലയുമുണ്ടായിരുന്നു. ചോദ്യപ്പേപ്പര്‍ ചോര്‍ന്ന ദിവസവും ഇവര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇവരെ കുറിച്ചും പോലീസ് കാര്യമായി അന്വേഷിക്കുന്നുണ്ട്. അതേസമയം പ്ലസ്ടു ഇക്കണോമിക്‌സിന്റെ പുനര്‍പ്പരീക്ഷ ഏപ്രില്‍ 25ന് നടക്കും.

ചോദ്യപേപ്പര്‍ ചോര്‍ത്തിയത് ദില്ലിയില്‍ നിന്നുള്ള അധ്യാപകര്‍.. ചോര്‍ത്തിയത് ഒന്നരമണിക്കൂര്‍ മുമ്പ്ചോദ്യപേപ്പര്‍ ചോര്‍ത്തിയത് ദില്ലിയില്‍ നിന്നുള്ള അധ്യാപകര്‍.. ചോര്‍ത്തിയത് ഒന്നരമണിക്കൂര്‍ മുമ്പ്

സിപിഎം നേതാവ് ബസുദേവ് ആചാര്യക്ക് ക്രൂരമര്‍ദനം, ഐസിയുവില്‍ പ്രവേശിപ്പിച്ചു, പിന്നില്‍ തൃണമൂല്‍!!സിപിഎം നേതാവ് ബസുദേവ് ആചാര്യക്ക് ക്രൂരമര്‍ദനം, ഐസിയുവില്‍ പ്രവേശിപ്പിച്ചു, പിന്നില്‍ തൃണമൂല്‍!!

English summary
Delhi cops trace source of CBSE Class 12 economics paper leak arrest 3 from Himachal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X