ഡല്‍ഹി പോലീസ് അതിക്രമം; അന്വേഷണത്തിന് സമിതി രൂപീകരിച്ച് സുപ്രീംകോടതി, അംഗങ്ങള്‍ ഇവര്‍

ന്യൂഡല്‍ഹി: വിദ്യാര്‍ഥി സമരത്തിനിടെ ഡല്‍ഹി പോലീസ് നടത്തിയ അതിക്രമങ്ങള്‍ അന്വേഷിക്കുന്നതിന് സുപ്രീംകോടതി സമിതി രൂപീകരിച്ചു. സിജെപി സമരം അടിച്ചമര്‍ത്താന്‍ പോലീസ് നടത്തിയ ശ്രമം രാജ്യവ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിന്റെ വീഡിയോകള്‍ പ്രചരിച്ചതോടെയാണ് സമരം ശക്തമായതും പോലീസ് കടുത്ത വിമര്‍ശനം നേരിട്ടതും.

ഇറാന്‍ ശരിക്കും പെട്ടു; യുഎഇ ഇങ്ങനെ നീങ്ങുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല, പ്രധാന കവാടം നഷ്ടമായി
ഇറാന്‍ ശരിക്കും പെട്ടു; യുഎഇ ഇങ്ങനെ നീങ്ങുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല, പ്രധാന കവാടം നഷ്ടമായി

ജൂലൈ 20ന് നടന്ന പോലീസ് അതിക്രമത്തെ കുറിച്ചാണ് പുതിയ സമിതി അന്വേഷിക്കുക. സുപ്രീംകോടതി മുന്‍ ജഡ്ജി ആര്‍ സുഭാഷ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ മൊത്തം അഞ്ചംഗങ്ങളാണുള്ളത്. വിരിമച്ച ജഡ്ജിമാരായ രവി ശങ്കര്‍ ഝാ, ശാലീന്ദര്‍ കൗര്‍, മുന്‍ സിബിഐ ഡയറക്ടര്‍ റിഷി കുമാര്‍ ശുക്ല, ഘോലയ മുന്‍ ഡിജിപി എല്‍ആര്‍ ബിഷ്‌ണോയ് എന്നിവരാണ് അംഗങ്ങള്‍.

delhi protest sc panel

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബഗ്ചി, വി മോഹന എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പുതിയ സമിതി രൂപീകരിച്ച് ഉത്തരവിട്ടത്. സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്തുമെന്ന് കോടതി വ്യക്തമാക്കി. പോലീസും അര്‍ധസേനയും പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചു, ഇലക്ട്രിക് ലാത്തി ഉപയോഗിച്ചു, മുന്നറിയിപ്പ് ഇല്ലാതെ കണ്ണീര്‍ വാതകം പ്രയോഗിച്ചു എന്നീ ആരോപണങ്ങളെല്ലാം സമിതി അന്വേഷിക്കുമെന്ന് കോടതി വ്യക്തമാക്കി.

വന്ദേഭാരത് സ്ലീപ്പര്‍ ഈ നാല് റൂട്ടുകള്‍ക്ക് സാധ്യത; 16 കോച്ചില്‍ 823 പേര്‍ക്ക് യാത്ര, 10 എണ്ണം ഒരുങ്ങുന്നു
വന്ദേഭാരത് സ്ലീപ്പര്‍ ഈ നാല് റൂട്ടുകള്‍ക്ക് സാധ്യത; 16 കോച്ചില്‍ 823 പേര്‍ക്ക് യാത്ര, 10 എണ്ണം ഒരുങ്ങുന്നു

സമാധാനപരമായ പ്രതിഷേധമാണോ നടന്നത്, മതിയായ പോലീസ് സേനയെ വിന്യസിച്ചിരുന്നോ, പോലീസ് നടപടിയിലേക്ക് നയിച്ച കാര്യങ്ങള്‍, പോലീസ് സ്വീകരിച്ച നടപടികള്‍, സമരക്കാര്‍ക്ക് പരിക്കു പറ്റിയ സംഭവം തുടങ്ങി സിജെപി സമരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയില്‍ വരും. പോലീസുകാര്‍ അല്ലാത്തവരും വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചു, യൂണിഫോമില്‍ അല്ലാതിരുന്നവരും വിദ്യാര്‍ഥികളെ നേരിട്ടു തുടങ്ങിയ ആരോപണങ്ങളും അന്വേഷിക്കും.

യൂണിഫോം ധരിച്ചില്ല, പേര് പ്രദര്‍ശിപ്പിച്ചില്ല, ഗുരുതരമായ പരിക്കേല്‍പ്പിക്കുന്ന രീതിയില്‍ ഇടപെട്ടു തുടങ്ങിയ ആരോപണങ്ങളും സമിതി അന്വേഷിക്കും. സമരക്കാരുടെ സ്വകാര്യത ലംഘിക്കുന്ന വിധത്തില്‍ അവരെ പോലീസ് നിരീക്ഷിച്ചോ എന്നും പരിശോധിക്കും. അക്രമം, പീഡനം, ലൈംഗിക അതിക്രമം, പെണ്‍കുട്ടികളോടുള്ള ഇടപെടല്‍ തുടങ്ങിയ ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനാകും സമിതി പ്രധാന്യം നല്‍കുക എന്നും കോടതി വ്യക്തമാക്കി. അന്വേഷണം ഒരിക്കലും ഏകപക്ഷീയമാകില്ലെന്നും കോതി പറഞ്ഞു.

സാമൂഹിക വിരുദ്ധ സംഘങ്ങള്‍ സമരത്തിനിടെ പോലീസിനെ ആക്രമിച്ചു എന്നാണ് പോലീസ് പറയുന്നത്. ഇതാണ് സംഘര്‍ഷത്തിലേക്ക് എത്തിയത് എന്ന ആരോപണവും സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ അന്വേഷണ പരിധിയില്‍ വരും. സര്‍ക്കാര്‍ വാഹനങ്ങളും വസ്തുവകകളും നശിപ്പിക്കപ്പെട്ടോ എന്നും പരിശോധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q