കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി തിരഞ്ഞെടുപ്പ്: തലസ്ഥാനത്ത് മോദിക്കൊപ്പം എത്തുന്നത് 40 അംഗ സംഘം, കെജ്രിവാളിനെ വെട്ടും!!

Google Oneindia Malayalam News

ദില്ലി: ദില്ലി പിടിക്കാൻ സ്റ്റാർ ക്യാമ്പെയിനർമാരെ ഇറക്കാൻ ബിജെപി. ആം ആദ്മിയിൽ നിന്ന് ദില്ലി പിടിച്ചെടുക്കാനാണ് ബിജെപിയുടെ ശ്രമം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള 40 അംഗ രാഷ്ട്രീയ നേതാക്കളുടെ നിരയാണ് ബിജെപിയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാൻ ദില്ലിയിലെത്തുന്നത്. 2015ലെ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ മാത്രം നേടിയ ബിജെപി അടുത്ത 20 ദിവസത്തിനുള്ളിൽ കേന്ദ്രമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും ജനസ്വാധീനമുള്ള നേതാക്കളെയും ഇറക്കി ദില്ലിയിൽ ആധിപത്യമുറപ്പിക്കാനുള്ള തിരക്കിലാണ്.

വധശിക്ഷ: ഇരയ്ക്ക് പരിഗണന ലഭിക്കും വിധമാകണം, മാർഗ്ഗനിർദേശം പുറപ്പെടുവിക്കണമെന്ന് കേന്ദ്രം കോടതിയിൽവധശിക്ഷ: ഇരയ്ക്ക് പരിഗണന ലഭിക്കും വിധമാകണം, മാർഗ്ഗനിർദേശം പുറപ്പെടുവിക്കണമെന്ന് കേന്ദ്രം കോടതിയിൽ

കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, സ്മൃതി ഇറാനി, നിതിൻ ഗഡ്കരി, രാജ്നാഥ് സിംഗ്, ഡോ. ഹർഷ് വർധൻ, വിജയ് ഗോയൽ, ബിജെപിയുടെ പുതിയ അധ്യക്ഷൻ ജെപി നഡ്ഡയും ദില്ലിയിൽ പ്രചാരണത്തിനെത്തും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നയിക്കുന്നതായിരിക്കും മുഖ്യമന്ത്രിമാരുടെ സംഘം. ശിവരാജ് സിംഗ് ചൌഹാൻ, അർജുൻ മുണ്ട എന്നിവരും പ്രചാരണത്തിനെത്തും.

shahmodi-157

ബിജെപി ഇതുവരെയും ദില്ലിയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തതിനെ വിമർശിച്ച് അരവിന്ദ് കെജ്രിവാൾ രംഗത്തെത്തിയിരുന്നു. എന്നാൽ അവസാനം ബിജെപി ദില്ലിയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സുനിൽ യാദവിനെ മത്സരിപ്പിച്ചേക്കുമെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ യുവ അഭിഭാഷകനായ സുനിൽ യാദവ് ഇതിൽ എതിർപ്പ് അറിയിച്ചിട്ടുണ്ടെന്നുമുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പരാജയം രാഷ്ട്രീയ ഭാവി ഇല്ലാതാക്കുന്നതായിരിക്കുമെന്നമുള്ള നിലപാടാണ് യാദവിനുള്ളത്.

എന്നാൽ അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ് രംഗത്തെത്തിയ യാദവ് പ്രതികരിച്ചതിങ്ങനെ.. ഞാൻ ഒരു പ്രാദേശികനായതുകൊണ്ടാണ് പാർട്ടി എന്നെ തിരഞ്ഞെടുത്തത്. ജനങ്ങൾ എന്നെ അവരുടെ പ്രിയപ്പെട്ടയാളായി കണക്കാക്കും. അത് പ്രാദേശികരും പുറത്തുനിന്നുള്ള ഒരാളും തമ്മിലുള്ള മത്സരമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

English summary
Delhi poll: BJP's 40 Star Campaigners To Take On Arvind Kejriwal In Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X