ദില്ലിയില്‍ പ്രതിഫലിച്ചത് മോദി വിരുദ്ധ തരംഗമെന്ന് അണ്ണാ ഹസാര
ദില്ലി: ആം ആദ്മി പാര്‍ട്ടിയുടെ വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാജയമെന്ന് അണ്ണാ ഹസാരെ. ഇത് മോദിയുടെ വീഴ്ച്ചാണെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു.
കെജ്‌രിവാളിന്റെ വിജയത്തില്‍ സന്തോഷമുണ്ടെന്നും അധികാരത്തില്‍ വന്നാല്‍ അഴിമതി വിരുദ്ധ പ്രവര്‍ത്ത്‌നങ്ങളുമായി മുന്നോട്ട് പോവണം എന്നും അദ്ദേഹംപറഞ്ഞു.അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ പങ്കെടുത്തതോടെയാണ കെജ്‌രിവാളിന് ജനങ്ങളുടെ പിന്തുണ ലഭിച്ചത്

മുമ്പ് ചെയ്ത തെറ്റുകള്‍ അദ്ദേഹംആവര്‍ത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായ വീഴ്ചകള്‍ പരിഹരിക്കുവാന്‍ ഇത്തവണകെജരിവാളിനു കഴിയണമെന്നും അദ്ദേഹംപറഞ്ഞു.
ദില്ലി തിരഞ്ഞെടുപ്പ് ചിത്രങ്ങള്‍
കഴിഞ്ഞ എട്ടുമാസത്തെ മോദിയുടെ ഭരണം പരാജയമായിരുന്നു എന്നതിന്റെ ഏറ്റവും വലിയതെളിവാണ് ഡല്‍ഹിയില്‍ പ്രതിഫലിച്ചത.ബിജെപിയുടെ പരാജയത്തിന്കിരണ്‍ ബേദി മാത്രം അല്ല കാരണം മറിച്ച് ജനങ്ങള്‍ക്ക് മോദി ഗവണ്‍മെന്റിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അതാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലങ്ങളില്‍പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications