ദില്ലി തിരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്ത്, അൽക്കക്കും ആദർശിനും ടിക്കറ്റ്!
ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്ത്. 54 സ്ഥാനാർത്ഥികളുടെ പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടിട്ടുള്ളത്. ലക്ഷ്മി റാവത്താണ് പത്പർഗഞ്ചിൽ നിന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ മത്സരിക്കുന്നത്. എന്നാൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മത്സരിക്കുന്ന ന്യൂ ദില്ലി മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ കോൺഗ്രസ് പ്രഖ്യാപിച്ചിട്ടില്ല.
മുൻ ആപ്പ് നേതാവ് അൽക്ക ലാംബയെ ചാന്ദ്നി ചൌക്ക് മണ്ഡലത്തിൽ നിന്നാണ് കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയിട്ടുള്ളത്. സംഘം വിഹാറിൽ നിന്ന് തിരഞ്ഞെടുപ്പ് പ്രചാരണ കമ്മറ്റി ചെയർമാൻ കീത്തി ആസാദിന്റെ ഭാര്യ പൂനം ആസാദ് മത്സരിക്കും. ഗാന്ധി നഗർ സീറ്റിൽ നിന്ന് അർവിന്ദർ സിംഗ് ലൌലിയും മത്സരിക്കും.

മുൻ ദില്ലി മുഖ്യമന്ത്രി അശോക് കുമാർ വലിയ കൃഷ്ണനഗർ മണ്ഡലത്തിൽ നിന്നും ഹാരൂൺ യൂസഫ് ബല്ലിമാരൻ സീറ്റിൽ നിന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. ആം ആദ്മിയിൽ സീറ്റ് നിരസിക്കപ്പെട്ടതിനെ തുടർന്ന് ആപ്പ് വിട്ട് കോൺഗ്രസിൽ ചേർന്ന ആദർശ് ശാസ്ത്രി ദ്വാരക മണ്ഡലത്തിൽ നിന്ന് മത്സരിക്കും. നിലവിൽ ദ്വാരക എംഎൽഎയാണ് അദ്ദേഹം. കോൺഗ്രസിന്റെ ദില്ലി യൂണിറ്റിൽ വെച്ച് സ്റ്റേറ്റ് പ്രസിഡന്റ് സുഭാഷ് ചോപ്രയ്ക്കും എഐസിസി ഇൻ ചാർജ് പിസി ചാക്കോയുടേയും സാന്നിധ്യത്തിലാണ് ആപപ് നേതാവിന്ഖെ പാർട്ടി പ്രവേശം.












Click it and Unblock the Notifications