കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി തിരഞ്ഞെടുപ്പ്: നാലിടത്ത് അങ്കത്തിനിറങ്ങുന്നത് ആർജെഡി- കോൺഗ്രസ് സഖ്യം, പോരാട്ടം കനക്കുന്നു...

Google Oneindia Malayalam News

ദില്ലി: ദില്ലി തിരഞ്ഞെടുപ്പിൽ നാല് സീറ്റുകളിൽ ആർജെഡി- കോൺഗ്രസ് സഖ്യം മത്സരിക്കും. ബുരാരി, കിരാരി, ഉത്തംനഗർ, പാലം എന്നീ മണ്ഡലങ്ങളിൽ നിന്നാണ് മത്സരിക്കുക. 70 അംഗ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ 66 സീറ്റുകളിലാണ് മത്സരിക്കുന്നത്. തിങ്കളാഴ്ചയാണ് ആർജെഡി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. ഫെബ്രുവരി എട്ടിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക ശനിയാഴ്ചയാണ് കോൺഗ്രസ് പുറത്തുവിട്ടത്.

ജെഎൻയു വിഷയം; കോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാർത്ഥി യൂണിയൻ, നിയമസംഘവുമായി ചർച്ച നടത്തി!ജെഎൻയു വിഷയം; കോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാർത്ഥി യൂണിയൻ, നിയമസംഘവുമായി ചർച്ച നടത്തി!

മുൻ കേന്ദ്രമന്ത്രി കൃഷ്ണ തീരത്തിനെയാണ് കോൺഗ്രസ് പട്ടേൽ നഗറിൽ നിന്ന് മത്സരിപ്പിക്കുന്നത്. ഗാന്ധി നഗറിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മുൻ ദില്ലി മന്ത്രി അരവിന്ദർ ലൌലിയാണ് മത്സരിക്കുന്നത്. ആപ്പ് വിട്ട് കോൺഗ്രസിൽ തിരിച്ചെത്തിയ അൽക്ക ലാംബയ്ക്ക് ചാന്ദ്നി ചൌക്കിലാണ് കോൺഗ്രസ് സീറ്റ് നൽകിയിട്ടുള്ളത്. മുൻ ദില്ലി മന്ത്രി അശോക് കുമാർ വാലിയ കൃഷ്ണ നഗർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുമ്പോൾ ഹാരൂൺ യൂസഫ് ബല്ലിമാരനിൽ നിന്നാണ് മത്സരിക്കുന്നത്.

election122-15

കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ കീർത്തി ആസാദിന്റെ ഭാര്യയാണ് സംഘം നഗറിൽ നിന്നുള്ള സ്ഥാനാർത്ഥി. അൽക്ക ലാംബക്ക് പുറമേ സീറ്റ് നിരസിച്ചതിനെ തുടർന്ന് ആപ്പ് വിട്ട് കോൺഗ്രസിലെത്തിയ ആദർശ് ശാസ്ത്രിയെ ദ്വാരകയിൽ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്. എന്നാൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ദില്ലി മണ്ഡലത്തിൽ കോൺഗ്രസും ബിജെപിയും ഇതുവരെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

ബിജെപി നേതാവ് കപിൽ മിശ്ര മോഡൽ ടൌണിൽ നിന്നും വിജേന്ദർ ഗുപ്ത രോഹിണിയിൽ നിന്നും മത്സരിക്കും. ഷാലിമാർ ബാഗിൽ നിന്ന് രേഖ ഗുപ്തയും ചാന്ദ്നി ചൌക്കിൽ നിന്ന് സുമൻ കുമാർ ഗുപ്തയുമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 57 സ്ഥാർത്ഥികളിൽ 11 പേർ എസ് സി വിഭാഗത്തിൽ നിന്നുള്ളവരാണ്. ഇവരിൽ നാല് പേർ സ്ത്രീകളാണ്. കോൺഗ്രസ് വിട്ടെത്തിയ സഞ്ജയ് സിംഗ്, സുരേന്ദ്ര സിംഗ് ബിട്ടു എന്നിവരും ബിജെപി ടിക്കറ്റിൽ ദില്ലി തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നുണ്ട്.

English summary
Delhi polls: RJD to contest 4 seats in alliance with Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X