അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു; ഡല്‍ഹിയില്‍ സ്‌കൂളുകള്‍ നാളെ മുതല്‍ 18 വരെ അടച്ചിടും
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ വീണ്ടും അടച്ചിടാന്‍ ഡല്‍ഹി സര്‍ക്കാര്‍. നവംബര്‍ 9 മുതല്‍ പതിനെട്ട് വരെയാണ് അടച്ചിടുക. ക്രിസ്മസ് അവധി നേരത്തെയാക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ അയല്‍ സംസ്ഥാനങ്ങളെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
വായു ഗുണനിലവാരം മോശമായി സാഹചര്യത്തില്‍ വിളവെടുപ്പ് കഴിഞ്ഞതിന് ശേഷമുള്ള അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് ഏത് വിധേനയും അവസാനിപ്പിക്കണമെന്ന് പഞ്ചാബ്, ഡല്‍ഹി, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോടാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. ബാരിയം പോലുള്ള നിരോധിത കെമിക്കലുകള്‍ പടക്കങ്ങളില്‍ ഉപയോഗിക്കരുതെന്നും സുപ്രീം കോടതി പറഞ്ഞു. ദീപാവലി ആഘോഷം അടുത്ത് വരുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി നിര്‍ദേശം വന്നത്.

വായുമലിനീകരണ പ്രശ്‌നം രാഷ്ട്രീയ ചര്‍ച്ചയാക്കാനില്ല. എല്ലാവര്‍ഷവും ഡല്‍ഹിക്ക് ഇത്തരത്തില്‍ കടുത്ത അന്തരീക്ഷ മലിനീകരണത്തിലൂടെ കടന്നുപോകാനാവില്ല. വായുമലിനീകരണം രൂക്ഷമാക്കുന്നതില്‍ വയല്‍മാലിന്യങ്ങള്‍ കത്തിക്കുന്നത് പ്രധാന പങ്കുവഹിക്കുന്നുണ്ട്. അതെങ്ങനെ തടയണമെന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു. ഇതിനായി പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് ചുമല നല്‍കണം. ചീഫ് സെക്രട്ടറിയും ഡിജിപിയും മേല്‍നോട്ടം വഹിക്കണമെന്നും ജസ്റ്റിസ് എസ്‌കെ കൗള്‍, ജസ്റ്റിസ് സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.












Click it and Unblock the Notifications