കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ മാതൃക ഉടൻ ദില്ലിയിലേക്കും: കയ്യടിച്ച് സ്വീകരിച്ച് കെജ്രിവാൾ, പാഠം ചെന്നൈയും മുംബൈയും!!

Google Oneindia Malayalam News

ദില്ലി: തലസ്ഥാനത്ത് മാധ്യമ പ്രവർത്തകരെ കൊറോണ വൈറസ് പരിശോധനക്ക് വിധേയമാക്കാൻ ദില്ലി സർക്കാർ. മുംബൈയിൽ 53 മാധ്യപ്രവർത്തകർക്കും ചെന്നൈയിൽ 28 മാധ്യമപ്രവർത്തകർക്കും കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സർക്കാർ നീക്കം. ഒരു മാധ്യമപ്രവർത്തകന്റെ നിർദ്ദേശം സ്വീകരിച്ചുകൊണ്ടൈാണ് തലസ്ഥാനത്തെ എല്ലാ മാധ്യമപ്രവർത്തകരെയും പരിശോധനയ്ക്ക് വിധേയമാക്കാനുള്ള തീരുമാനം മുഖ്യമന്ത്രി അറിയിച്ചത്.

 പ്രചരിക്കുന്നത് അഭ്യൂഹങ്ങൾ മാത്രം: കിമ്മിനെക്കുറിച്ചുള്ള റിപ്പോർട്ട് തള്ളി ദക്ഷിണ കൊറിയ പ്രചരിക്കുന്നത് അഭ്യൂഹങ്ങൾ മാത്രം: കിമ്മിനെക്കുറിച്ചുള്ള റിപ്പോർട്ട് തള്ളി ദക്ഷിണ കൊറിയ

മുംബൈയിൽ 53 മാധ്യമപ്രവർത്തകർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ദില്ലിയിലെ എല്ലാ മാധ്യമപ്രവർത്തകരെയും പരിശോധിക്കണമെന്നാണ് മാധ്യമപ്രവർത്തകൻ അനുരാഗ് ദണ്ഡ അഭ്യർത്ഥിച്ചത്. മുംബൈയിൽ രോഗം സ്ഥിരീകരിച്ച മാധ്യമപ്രവർത്തകരിൽ പലർക്കും രോഗക്ഷണങ്ങളൊന്നും തന്നെ പ്രകടമായിരുന്നില്ല. ബിഎംസി മാധ്യമ പ്രവർത്തകരെ കൂട്ടമായി പരിശോധിച്ചതോടെയാണ് 53 പേർക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയത്. മാധ്യമപ്രവർത്തകന്റെ ട്വീറ്റിനോടായിരുന്നു ദില്ലി മുഖ്യമന്ത്രിയുടെ പ്രതികരണം.

corona654-1585

ദില്ലിയിൽ ഇതുവരെ 2081 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 47 പേരാണ്ദില്ലിയിൽ മാത്രം കൊറോണ ബാധിച്ച് മരിച്ചിട്ടുള്ളത്. മുംബൈയിൽ മാധ്യമപ്രവർത്തരെ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ആസാദ് മൈതാനിയിൽ പ്രത്യേക ക്യാമ്പ് ആരംഭിക്കുകയായിരുന്നു. ഇവിടെ നിന്ന് ബിഎംസി ശേഖരിച്ച 171 സാമ്പളുകളാണ് പരിശോധനക്ക് അയച്ചത്. അച്ചടി മാധ്യമങ്ങളിലെ റിപ്പോർട്ടർമാർ, ഫോട്ടോഗ്രാഫർമാർ, വീഡിയോ ജേണലിസ്റ്റുകൾ എന്നിവരിൽ നിന്നാണ് സ്രവ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. ഇവരിൽ 53 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ബിഎംസി വക്താവ് വിജയ് ഖബാലെ തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. രോഗം സ്ഥിരീകരിച്ച മിക്കവർക്കും രോഗലക്ഷണങ്ങളൊന്നും തന്നെ പ്രകടമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു സ്വാകാര്യ ടിവി ചാനലിലെ 26 ജീവനക്കാർക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ചാനൽ അടച്ചിട്ടിരുന്നു. രോഗം സ്ഥിരീകരിച്ച 94 ജീവനക്കാരിൽ 26 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജീവനക്കാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് മുഴുവൻ ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കിയത്. അതേ സമയം ബിഹാറിലും ഇത്തരത്തിൽ മാധ്യമപ്രവർത്തകർക്കിടയിൽ പരിശോധന നടത്തുന്നതിനായി ക്യാമ്പ് സംഘടിപ്പിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ട്വീറ്റിലാണ് ആർജെഡി നേതാവ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്.

രാഹുലിന്‍റെ വരവ് ഉറപ്പിച്ചു, പൈലറ്റിനും സുപ്രധാന പദവി? ; കോണ്‍ഗ്രസ് ഒരുങ്ങുന്നത് വന്‍ മാറ്റത്തിന്രാഹുലിന്‍റെ വരവ് ഉറപ്പിച്ചു, പൈലറ്റിനും സുപ്രധാന പദവി? ; കോണ്‍ഗ്രസ് ഒരുങ്ങുന്നത് വന്‍ മാറ്റത്തിന്

ചൈന കൂടുതല്‍ സത്യസന്ധരാവണം, എങ്കില്‍ മാത്രമേ.....മെര്‍ക്കല്‍ പറയുന്നു, ജര്‍മനി സൂചിപ്പിക്കുന്നത് ചൈന കൂടുതല്‍ സത്യസന്ധരാവണം, എങ്കില്‍ മാത്രമേ.....മെര്‍ക്കല്‍ പറയുന്നു, ജര്‍മനി സൂചിപ്പിക്കുന്നത്

English summary
Delhi prepares to test media persons after Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X