കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്: ദില്ലിയിലെ സ്കൂളുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടും, അവധി എല്‍പി സ്കൂളുകള്‍ക്ക്

Google Oneindia Malayalam News

ദില്ലി: തലസ്ഥാനത്തെ എല്‍പി സ്കൂളുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവ്. കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് ദില്ലിയിലെ പ്രൈമറി സ്കൂളുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടാനാണ് സര്‍ക്കാര്‍ ഉത്തരവ്. ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഇക്കാര്യം അറിയിച്ചത്. തലസ്ഥാനത്തെ എല്ലാ സ്വകാര്യ- എയ്ഡഡ് സ്കൂളുകളും ഇതോടെ അടച്ചിടും. കുട്ടികളിലേക്ക് കൊറോണ വൈറസ് വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് നടപടിയെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി.

കൊറോണ ഭീതി; ഇന്ത്യ യൂറോപ്പ്യന്‍ യൂണിയന്‍ ഉച്ചകോടി മാറ്റിവെച്ചു.... ജാഗ്രതയുമായി ആരോഗ്യ അധികൃതര്‍!!കൊറോണ ഭീതി; ഇന്ത്യ യൂറോപ്പ്യന്‍ യൂണിയന്‍ ഉച്ചകോടി മാറ്റിവെച്ചു.... ജാഗ്രതയുമായി ആരോഗ്യ അധികൃതര്‍!!

Recommended Video

cmsvideo
Corona Virus In Delhi : All primary schools shut as The Virus spreads | Oneindia Malayalam

ഇന്ത്യയില്‍ ഇതിനകം 30 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ 16 പേര്‍ ഇറ്റാലിയന്‍ വിനോദസ‍ഞ്ചാരികളാണ്. ഇവരില്‍ 14 പേരെയും ദില്ലിയില്‍ ക്വാരന്റൈനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇറ്റലിയില്‍ നിന്നെത്തിയ 23 അംഗ വിനോദസഞ്ചാരി സംഘത്തിന്റെ ഭാഗമാണ് ഇവര്‍. കഴിഞ്ഞ മാസമാണ് ഇവര്‍ രാജസ്ഥാനിലെത്തിയത്. ചൊവ്വാഴ്ച കൊറോണ വൈറസ് സ്ഥിരീകരിച്ച ഇവരില്‍ ഒരാള്‍ ഇപ്പോള്‍ ജയ്പൂരിലാണുള്ളത്. ഇയാളുടെ ഭാര്യയയ്ക്കും പിന്നീട് കൊറോണ സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് കൊറോണ ബാധിച്ചിട്ടുള്ള ഏറ്റവും വലിയ സംഘം ഇറ്റാലിയന്‍ സഞ്ചാരികളുടേതാണ്.

coronavirus2-1

ഇറാനിലെത്തിയ ഇന്ത്യക്കാരന് കൊറോണ വൈറസ് സ്ഥിരീകരിച്ചതാണ് അവസാനത്തെ കൊറോണ ബാധ. ഇതോടെ ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ പൗരന്മാര്‍ ഇറ്റലി, ചൈന, ദക്ഷിണ കൊറിയ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കുള്ള അനാവശ്യയാത്രകള്‍ ഒഴിവാക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ചൈനയിലെ വുഹാനില്‍ നിന്ന് ഡിസംബറില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് ഇതിനകം 60 ലോകരാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. 3000 പേരാണ് ഇതിനകം കൊറോണയെത്തുടര്‍ന്ന് മരണമടഞ്ഞത് 90000 പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തിട്ടുണ്ട്.

English summary
Delhi Primary Schools Shut Till March 31 Over Coronavirus scare : AAP Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X