ഡല്‍ഹിയില്‍ സമരം നടത്താന്‍ ഒരു ദിവസം 1.21 ലക്ഷം കെട്ടിവെക്കണം; രാംലീല മൈതാനം ഒഴിവ് ഡിസംബറില്‍

ഡല്‍ഹിയില്‍ ചട്ടപ്രകാരം എല്ലായിടത്തും സമരം നടത്താന്‍ പറ്റില്ല. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് മാത്രമേ പ്രതിഷേധിക്കാവൂ. നേരത്തെ ജന്തര്‍ മന്തര്‍ പതിവ് സമരവേദിയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധം ശക്തിപ്പെട്ട സാഹചര്യത്തില്‍ പോലീസ് ചില മാറ്റങ്ങള്‍ വരുത്തി. മൂന്നിടത്ത് മാത്രമേ ഇനി പ്രതിഷേധം സംഘടിപ്പിക്കാവൂ. അതില്‍ ജന്തര്‍ മന്തര്‍ ഇല്ല.

രാംലീല മൈതാനം, വടക്കന്‍ ഡല്‍ഹിയിലെ ബുരാരി ഗ്രൗണ്ട്, കിഴക്കന്‍ ഡല്‍ഹിയിലെ സിബിഡി ഗ്രൗണ്ട് എന്നിവിടങ്ങളില്‍ മാത്രമേ പ്രതിഷേധം സംഘടിപ്പിക്കാന്‍ അനുമതി ലഭിക്കൂ. ഇവിടെ ഏത് സമയവും സമരം നടത്താന്‍ പറ്റില്ല. നേരത്തെ ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് അവസരം ലഭിക്കില്ല. ഇതിനെല്ലാം പുറമെയാണ് ഭീമമായ ചെലവ്.

delhi ramlila maidan venue cost

രാംലീല മൈതാനത്ത് പ്രതിഷേധം സംഘടിപ്പിക്കണം എങ്കില്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്റെ ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്. ഡല്‍ഹി പോലീസിന്റെ എന്‍ഒസിയും വേണം. കൂടാതെ 1.21 ലക്ഷം രൂപ കെട്ടിവെക്കണം. ഒരു ദിവസം മൈതാനം ബുക്ക് ചെയ്യാനുള്ള 50000 രൂപ, തിരിച്ചുകിട്ടുന്ന 55000 രൂപ, നികുതി എന്നിവയെല്ലാം ചേരുന്നതാണ് ഈ തുക.

നിലവില്‍ ലാംലീല മൈതാനത്ത് സമരം നടത്താന്‍ ഈ മാസം അവസരമില്ല. ഈ വര്‍ഷം ആകെ മൂന്ന് ദിവസം മാത്രമാണ് ഒഴിവുള്ളത്. ഡിസംബര്‍ 29, 30, 31 ദിവസങ്ങളില്‍ മാത്രം. ബാക്കിയുള്ള ദിവസങ്ങളിലെല്ലാം മൈതാനം ബുക്ക് ചെയ്തു കഴിഞ്ഞത്രെ. 12 ഏക്കറോളം വരുന്ന രാംലീല മമൈതാനത്ത് അരലക്ഷം പേര്‍ക്കാണ് ഒരു സമയം സംഘടിക്കാന്‍ സാധിക്കുക.

അതേസമയം, മൈതാനത്തിന്റെ ചെറിയ ഭാഗത്ത് പ്രതിഷേധം സംഘടിപ്പിക്കുന്നതിന് പ്രത്യേക ഫീസ് വേണ്ടതില്ല. എന്നാല്‍ ഇത്തരം പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്ന പരമാവധി ആളുകളുടെ എണ്ണം 150 ആണ്. ഇതുവരെ പ്രധാന പ്രതിഷേധങ്ങള്‍ നടന്നത് ജന്തര്‍ മന്തറില്‍ ആയിരുന്നു. അവിടെ പ്രതിഷേധിക്കുന്നതിന് ഫീസ് ആവശ്യമില്ല. ഡല്‍ഹി പോലീസ് നിര്‍ദേശിച്ച പുതിയ മൂന്ന് സ്ഥലങ്ങളിലും ഫീസ് വേണം എന്ന് ഡല്‍ഹിയില്‍ നടക്കുന്ന സമരത്തിലുള്ളവര്‍ പറയുന്നു.

ഡല്‍ഹി പോലീസ് പുതിയ ഉത്തരവിലൂടെ എസ്‌ഐആര്‍ വിരുദ്ധ സമരം അട്ടിമറിക്കാനാണ് ശ്രമിക്കുന്നത് എന്ന് എഎപി ആരോപിച്ചു. ദസറ, ദീപാവലി ആഘോഷങ്ങള്‍ക്ക് ഉള്‍പ്പെടെ നിരവധി പരിപാടികള്‍ക്ക് രാംലീല മൈതാനം പല സംഘടനകളും ബുക്ക് ചെയ്തിട്ടുണ്ടെന്ന് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. മുന്‍സിപ്പല്‍ കോര്‍പറേഷന്‍, മൂന്ന് ആശുപത്രികള്‍ എന്നിവയെല്ലാമുള്ള മേഖലയിലാണ് രാംലീല മൈതാനം. ഇവിടെ വലിയ പ്രതിഷേധങ്ങള്‍ നടന്നാല്‍ ട്രാഫിക് കുരുക്ക് രൂക്ഷമാകുമെന്നത് മറ്റൊരു പ്രതിസന്ധിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma