ഒറ്റക്കെട്ടായി 'ഇൻഡ്യ'; ഇന്നത്തെ പ്രതിഷേധം അവസാനിപ്പിച്ചു, രാഹുലിൻ്റെ ഹർജി നാളെ പരിഗണിക്കും

ഇന്ത്യ സംഖ്യത്തിൻ്റെ ശക്തിപ്രകടനമായി ദില്ലി ചലോ മാർച്ച്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് വൈകീട്ടോടെയാണ് പ്രതിഷേധം നടന്നത്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എം.പിമാരായ കെസി വേണുഗോപാൽ പ്രിയങ്ക ഗാന്ധി, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങിയ നേതാക്കളും പ്രവർത്തകരും അടക്കം ആയിരങ്ങളാണ് മാർച്ചിൽ അണിനിരന്നത്. ഇതാദ്യമായാണ് ദില്ലിയിൽ ഇത്തരത്തിലൊരു പ്രതിഷേധം ഇന്ത്യ സഖ്യത്തിൻ്റെ നേതൃത്വത്തിൽ അരങ്ങേറുന്നത്.

എന്നാൽ പ്രതിഷേധത്തെ കോടതിക്ക് 200 മീറ്റർ പരിസരത്ത് വെച്ച് ബാരിക്കേഡുകൾ വെച്ച് പോലീസ് തടഞ്ഞു. ഇതോടെ പ്രതിഷേധക്കാർ ബാരിക്കേഡിന് മുകളിൽ കയറി. ഇത് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളിനും കാരണമായി. ഒടുവിൽ പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു.

Delhi Protest Live

Oct 12, 2026, 6:48 pm IST

ഇന്ത്യ സഖ്യത്തിൻ്റെ പ്രതിഷേധം അവസാനിച്ചു
Oct 12, 2026, 5:58 pm IST

പോലീസ് വാഹനങ്ങൾക്ക് മുകളിൽ കയറിയ പ്രവർത്തകരെ നീക്കി പോലീസ്
Oct 12, 2026, 5:52 pm IST

ഡൽഹി സംഘർഷഭരിതം. പ്രവർത്തകരെ ബലംപ്രയോഗിച്ച് നീക്കി പോലീസ്
Oct 12, 2026, 5:36 pm IST

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് ചോരിക്കെതിരേയും ഹർജി ഫയൽ ചെയ്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി
Oct 12, 2026, 5:33 pm IST

ബാരിക്കേഡിന് മുകളിൽ കയറി പ്രവർത്തകർ
Oct 12, 2026, 4:45 pm IST

മാർച്ചിൽ പങ്കെടുത്ത് അഖിലേഷ് യാദവ്
Oct 12, 2026, 4:39 pm IST

ദില്ലിയിൽ ഇന്ത്യ സഖ്യത്തിൻ്റെ ചലോ ദില്ലി മാർച്ച്. ആയിരത്തോളം പ്രവർത്തകരാണ് മാർച്ചിൽ അണിനിരക്കുന്നത്
Oct 12, 2026, 4:23 pm IST

ബസിൽ സുപ്രീം കോടതിയിലേക്ക് തിരിച്ച ഇന്ത്യ ബ്ലോക്ക് എംപിമാർ
Oct 12, 2026, 4:17 pm IST

ഡൽഹിയിലെ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകരെ കസ്‌റ്റഡിയിലെടുത്ത നടപടിക്കെതിരെ സിപിഐ എംപി പി സന്തോഷ് കുമാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. മാധ്യമപ്രവർത്തകരെ കസ്‌റ്റഡിയിലെടുത്തതിൽ പ്രതിഷേധം അറിയിച്ച അദ്ദേഹം വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടു.
Oct 12, 2026, 4:06 pm IST

ഗ്യാനേഷ് കുമാറിനെതിരെ ഹർജി സമർപ്പിക്കാൻ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും ഇന്ത്യ സഖ്യത്തിലെ ഏതാനും നേതാക്കൾക്കും സുപ്രീം കോടതി സമുച്ചയത്തിൽ പ്രവേശിക്കാൻ അനുമതി ലഭിക്കും. അഞ്ച് മുതൽ പത്ത് വരെ നേതാക്കൾക്ക് അഭിഭാഷകർക്കൊപ്പം കോടതിയുടെ ഫയലിങ് കൗണ്ടറിൽ ഹർജി സമർപ്പിക്കാമെന്ന് സുപ്രീം കോടതി ഭരണവിഭാഗം അറിയിച്ചതായാണ് വിവരം. കോടതി സമുച്ചയത്തിലെ കർശന സുരക്ഷാ മേഖലയ്ക്ക് പുറത്താണ് ഫയലിങ് കൗണ്ടർ സ്ഥിതി ചെയ്യുന്നത്. പൊതുജനങ്ങൾക്ക് പ്രവേശന പാസ് ഇല്ലാതെയും ഇവിടെ എത്താനാകും. അതിനാൽ തിരഞ്ഞെടുത്ത നേതാക്കൾക്ക് അഭിഭാഷകർക്കൊപ്പം എത്തി ഹർജി സമർപ്പിക്കാൻ സാധിക്കും.
Oct 12, 2026, 3:27 pm IST

അഖിലേന്ത്യാ വിദ്യാർഥി സംഘടനയായ ഐസയും ഇന്ത്യ സഖ്യത്തിന്റെ മാർച്ചിൽ പങ്കുചേർന്നു. നേഹ ബോറ ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധത്തിന്റെ ഭാഗമായത്.
Oct 12, 2026, 3:02 pm IST

വോട്ട് മോഷണം നടന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധ മാർച്ച് ആരംഭിച്ചു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകരാണ് സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തിയത്.
Oct 12, 2026, 2:49 pm IST

സുപ്രീം കോടതിയിലേക്ക് ഇന്ത്യ സഖ്യം നടത്തുന്ന മാർച്ചിനെ നാടകമെന്ന് വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ. അധികാരത്തിലെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കോൺഗ്രസ് വ്യാജവാർത്തകൾ പ്രചരിപ്പിച്ച് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Oct 12, 2026, 2:31 pm IST

ജന്തർ മന്തറിനെ പ്രതിഷേധ വേദിയെന്ന പദവിയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ പുറത്തിറക്കിയ പ്രസ്‌താവനയിൽ, 'കോക്രോച്ച് ജനതാ പാർട്ടി' കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിക്കുകയും ഈ നടപടി "അംഗീകരിക്കാനാവാത്തത്" എന്ന് വിശേഷിപ്പിക്കുകയും ചെയ്‌തു.
Oct 12, 2026, 2:18 pm IST

ഡല്‍ഹി പൊലീസിന്റെ പത്രക്കുറിപ്പ്‌
Oct 12, 2026, 2:05 pm IST

ജന്തര്‍മന്തര്‍ ഇനി സമരവേദിയല്ല. മൂന്ന് പുതിയ വേദികള്‍ നിശ്ചയിച്ച് ഡല്‍ഹി പൊലീസ്. രാംലീല മൈതാന്‍, ബുറാഡി ഗ്രൗണ്ട്, സിബിഡി ഗ്രൗണ്ട് എന്നിവയാണ് പുതിയ സമരവേദികള്‍
Oct 12, 2026, 1:38 pm IST

ഡല്‍ഹിയിലെ ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധങ്ങള്‍ക്കുള്ള നിശ്ചിത സ്ഥലമായിരിക്കില്ലെന്ന് പൊലീസ്. പകരം രാംലീല മൈതാനവും മറ്റ് രണ്ട് മൈതാനങ്ങളും പൊലീസ് നിര്‍ദ്ദേശിച്ചു.
Oct 12, 2026, 1:36 pm IST

ഗ്യാനേഷ് കുമാറിനെ മാറ്റണം എന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി കേരള നിയമസഭ. യുഡിഎഫ് അവതരിപ്പിച്ച പ്രമേയത്തെ എല്‍ഡിഎഫ് പിന്തുണച്ചു. അതേസമയം എന്‍ഡിഎ പ്രമേയത്തെ തള്ളി
Oct 12, 2026, 1:23 pm IST

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയും വോട്ട് ചോര്‍ച്ച സംബന്ധിച്ചും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാന്‍ ഇന്ത്യ സഖ്യം. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഗുണ്ടകള്‍ സ്ത്രീകളെയും യുവാക്കളെയും ഉപദ്രവിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ ചെയ്യുന്നത് ശരിയാണെന്ന് 50 ശതമാനം പോലീസ് ഉദ്യോഗസ്ഥരും അഭിപ്രായപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Oct 12, 2026, 12:52 pm IST

തലസ്ഥാനത്ത് തങ്ങള്‍ ആസൂത്രണം ചെയ്ത പ്രതിഷേധ പരിപാടിക്കായി ഒരു തീയതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയ ശേഷം, സിജെപി സഹ-കണ്‍വീനര്‍മാരായ സൗരവ് ദാസും അശുതോഷ് രങ്കയും പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ നിന്ന് മടങ്ങി. 'ഇനി തീരുമാനം എടുക്കേണ്ടത് ഡല്‍ഹി പോലീസാണ്. നിശ്ചയിക്കപ്പെട്ട പ്രതിഷേധ സ്ഥലമായ ജന്തര്‍ മന്തറില്‍ സമരം നടത്താന്‍ അനുയോജ്യമായ തീയതിയും സമയവും അറിയിക്കാന്‍ ഞങ്ങള്‍ അവര്‍ക്ക് 24 മണിക്കൂര്‍ സമയം നല്‍കിയിട്ടുണ്ട്,' നേതാക്കള്‍ പറഞ്ഞു
Oct 12, 2026, 12:27 pm IST

വോട്ട് തട്ടിപ്പിനെതിരെയും ഗ്യാനേഷ് കുമാറിന് കീഴിലുള്ള തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ഹലോ ഡല്‍ഹി എന്ന പേരില്‍ നടക്കുന്ന മാര്‍ച്ച കഴിഞ്ഞ നാലോ അഞ്ചോ ദിവസങ്ങളായി ഡല്‍ഹിയില്‍ ഒരു ജനകീയ മുന്നേറ്റമായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. 10 മുതല്‍ 13 വരെ വര്‍ഷങ്ങളായി ഇതിനെതിരായ ചെറുത്തുനില്‍പ്പ് നിലനില്‍ക്കുന്നുണ്ടെങ്കിലും, ഇപ്പോള്‍ അത് കൂടുതല്‍ ശക്തവും വ്യക്തവുമായ രൂപം പ്രാപിച്ചിരിക്കുകയാണ്. എന്തുകൊണ്ടാണ് ഡല്‍ഹിയെ തടവിലാക്കിയിരിക്കുന്നത് എന്നതാണ് ഉയരുന്ന ചോദ്യം, രാഹുല്‍ പറഞ്ഞു. ഗ്യാനേഷ് കുമാറിനെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
Oct 12, 2026, 12:22 pm IST

സൗരവ് ദാസിന്റെ പ്രതികരണം
Oct 12, 2026, 12:21 pm IST

പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ കറുത്ത റിബണ്‍ ധരിച്ച് ഡല്‍ഹി ഹൈക്കോടതി അഭിഭാഷകരുടെ പ്രതിഷേധം. ഡല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ ആണ് പ്രതിഷേധിക്കുന്നത്. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ശ്രമിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്തതിനെയും, അവര്‍ക്കെതിരെ അമിത ബലപ്രയോഗം നടത്തിയെന്ന ആരോപണത്തെയും അസോസിയേഷന്‍ നേരത്തെ അപലപിച്ചിരുന്നു.
Oct 12, 2026, 11:57 am IST

വോട്ട് മോഷണം വിഷയം ഉന്നയിച്ചുകൊണ്ട് സുപ്രീം കോടതിയിലേക്ക് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം നടത്തുന്ന മാര്‍ച്ചിന് സിജെപി പിന്തുണ പ്രഖ്യാപിച്ചു.
Oct 12, 2026, 11:15 am IST

പ്രതിഷേധമാര്‍ച്ച് നേരിടാന്‍ ഡല്‍ഹിയില്‍ പൊലീസ് ബാരിക്കേഡ് ഉയര്‍ത്തിയപ്പോള്‍
Oct 12, 2026, 11:11 am IST

ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെതിരെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ മുന്നറിയിപ്പിന് പിന്തുണയുമായി കോൺഗ്രസ് എംപി ശശി തരൂർ. “ഈ സർക്കാർ പോകും” എന്ന രാഹുൽ ഗാന്ധിയുടെ പരാമർശം തരൂരും ആവർത്തിച്ചു. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിശോധനയിൽ ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തെ തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് തരൂരിന്റെ പ്രതികരണം.
Oct 12, 2026, 10:50 am IST

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിങ് ഹൂഡ. തിങ്കളാഴ്‌ച ഇന്ത്യ സഖ്യം സുപ്രീം കോടതിയിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ചിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Oct 12, 2026, 10:25 am IST

സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് നടത്താന്‍ യുവാക്കളോടും പ്രതിപക്ഷ പാര്‍ട്ടികളോടും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളോടും അഭ്യര്‍ത്ഥിച്ച് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. 'സ്‌നേഹത്തോടും സാഹോദര്യത്തോടും ദേശസ്‌നേഹത്തോടും കൂടി നമുക്ക് ഒന്നിച്ച് മാര്‍ച്ച് ചെയ്യാം. നാളെ ഇന്ത്യയാകെ സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് ചെയ്യും,' രാഹുല്‍ പറഞ്ഞു.
Oct 12, 2026, 10:22 am IST

അഭിജിത് ദീപ്‌കെയുടെ പ്രതികരണം
Oct 12, 2026, 10:20 am IST

പ്രതിപക്ഷം എല്ലാവരെയും ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ മന്ത്രിയും ബിജെപി നേതാവുമായ ദിലീപ് ഘോഷ്. ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനെക്കുറിച്ച് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'രാഷ്ട്രപതി അവരെ ക്ഷണിക്കുന്നുണ്ടെങ്കിലും അവര്‍ പോവുകയോ സംസാരിക്കുകയോ ചര്‍ച്ചകളില്‍ പങ്കെടുക്കുകയോ ചെയ്യുന്നില്ല. ഇപ്പോള്‍ അവര്‍ സുപ്രീം കോടതിയെയും വെറുതെ വിടില്ല, അവിടെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. ഇതിനര്‍ത്ഥമെന്താണ്? അവര്‍ എല്ലാവരെയും ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഒരുവശത്ത്, പ്രധാനമന്ത്രിയും സര്‍ക്കാരും ഭയപ്പെട്ടിരിക്കുകയാണെന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ അവര്‍ സുപ്രീം കോടതിയെയും ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണോ? ഈ രാജ്യത്ത് ആരും നിയമത്തിന് അതീതരല്ല,' അദ്ദേഹം പറഞ്ഞു.
READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma