ഡൽഹി റെയിൽവേ സ്റ്റേഷനിലെ അപകടം: ജനക്കൂട്ടം നിയന്ത്രിക്കാൻ പദ്ധതി, എഐ ഉപയോഗപ്പെടുത്തും
ഡൽഹി: റെയിൽ വേ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാൻ നടപടികളുമായി റെയിൽവേ. 60 ഹൈ - ട്രാഫിക് റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരുടെ അധിക തിരക്ക് കൈകാര്യം ചെയ്യുന്നതിനായി കേന്ദ്രസർക്കാർ സ്ഥിരമായ ഹോൾഡംഗ് സോണുകൾ നിർമ്മിക്കുമെന്നും തിരക്ക് നിയന്ത്രിക്കുന്നതിനും പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ( എഐ) ഉപയോഗിക്കുമെന്നും വൃത്തങ്ങൾ പറഞ്ഞതായാണ് റിപ്പോർട്ട്.
സാഹചര്യ ബോധവത്ക്കരണത്തിനും പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനും പ്രാദേശിക ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുമെന്നുമാണ് വിവരം.
ദിശകൾ മനസ്സിലാക്കുന്നതിനായി നിയുക്ത ഹോൾഡിംഗ് ഏരിയകളിലേക്ക് യാത്രക്കാരെ നയിക്കാൻ ആരോകളും സെപ്പറേറ്ററുകളും തയ്യാറാക്കും.

ആളുകളുടെ ചലനം നിരീക്ഷിക്കാൻ എഐ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും വൃത്തങ്ങൾ പറഞ്ഞു. പ്രത്യേകിച്ച് ട്രെയിൻ വൈകുമ്പോൾ. പ്രയാഗ് രാജുമായി ബന്ധിപ്പിച്ചിരിക്കുന്ന 35 സ്റ്റേഷനുകൾ സെൻട്രൽ വാർ റൂമിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും ആണ് റിപ്പോർട്ട്.
ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന നടപടികളുടെ ഭാഗമായി പാലങ്ങളും സ്റ്റെയർകേസ് ലാൻഡിംഗ് ഏരിയകളിലും ഇരിക്കുന്ന ആളുകളെ നിരീക്ഷിക്കാൻ ക്യാമറ നിരീക്ഷണം ശക്തമാക്കും. ന്യൂഡൽഹി റെയിൽ വേ സ്റ്റേഷനിൽ മാത്രം 200 സി സി ടി വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. തിരക്ക് സംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്തുന്നതിന് റെയിൽവേ പ്രത്യേക ക്യാംപെയ്ൻ നടത്തും.
ചുമട്ടുതൊഴിലാളികൽ, കടയുടമകൾ എന്നിവരിൽ നിന്ന് ഫീഡ്‌ബാക്ക് സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
ഡൽഹി റെയിൽ വേ സ്റ്റേഷനിൽ ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ട്രെയിൻ അറിയിപ്പുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തെ തുടർന്ന് 18 പേർ മരിക്കാനിടയായ സംഭവം ഉണ്ടാവുന്നത്. തിക്കിലും തിരക്കിലും പെട്ടാണ് ഇവർ മരിച്ചത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ റെയിൽ വേ മന്ത്രാലയം ഉന്നതതല സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. രണ്ട് ഉന്നത അഡിമിനിസ്ട്രേറ്റീവ് ഗ്രൂപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സമിതി സി സി ടിവി ദൃശ്യങ്ങളും മറ്റ് രേഖകളും പരിശോധിക്കാൻ തുടങ്ങിയിട്ടുണ്ട്, മറ്റുള്ളവർ അന്വേഷണം നടത്തുന്നു. റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നാണ് കരുതുന്നത്.
അപകടം നടന്ന സാഹചര്യത്തിൽ മഹാ കുംഭം അവസാനിക്കുന്ന ഫെബ്രുവരി 26 വരെ ന്യൂഡൽഹി സ്റ്റേഷനിസ്‍ പ്ലാറ്റ് പോം ടിക്കറ്റുകളുടെ കൗണ്ടർ വിൽപ്പനയൊന്നും ലഭ്യമല്ല. എന്നാൽ, സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് വെൻഡിംഗ് മെഷീനുകളിലാണ് പ്ലാറ്റ്ഫോം ടിക്കറ്റുകൾ വിൽക്കുന്നത്.












Click it and Unblock the Notifications