ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കുംതിരക്കും; യാത്രക്കാർ കുഴഞ്ഞുവീണു, നിരവധിപേർക്ക് പരിക്ക്
ന്യൂഡൽഹി: ഡൽഹി റെയിൽ വേ സ്റ്റേഷനിൽ തിക്കിലിം തിരക്കിലും പെട്ട് നിരവധി ആളുകൾക്ക് പരിക്ക്. 14, 15 പ്ലാറ്റ്ഫോമുകളാലാണ് അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെട്ടത്. റെയിൽ വേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ട് 15 പേർക്ക് പരിക്കേറ്റതായി ഫോൺകോൾ ലഭിച്ചുവെന്നും 4 ഫയർ ടെൻഡറുകൾ സ്ഥലത്തുണ്ടെന്നും ഡൽഹി ഫയർ സർവീസ് അറിയിച്ചു.
പ്രയാഗ്രാജിലേക്കുള്ള രണ്ട് ട്രെയിനുകൾ റദ്ദാക്കിയതിന് പിന്നാലെയാണ് തിക്കുംതിരക്കുമുണ്ടായത്. മൂന്ന് സ്ത്രീകളെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയതായാണ് വിവരം. 9.55 ഓടെയാണ് അപകടം ഉണ്ടായത് എന്നാണ് വിവരം.

അധികൃതർ ഉടൻ തന്നെ രക്ഷാപ്രവർത്തക സംഘങ്ങളെ അയക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കാൻ നാല് ഫയർ ടെൻഡറുകൾ സംഭവ സ്ഥലത്തെത്തുകയും ചെയ്തായി ഡി എഫ് എസ് മേധാവി അതുൽ ഗാർഗ് പറഞ്ഞു. റെയിൽ വേ പോലീസും ഡൽഹി പോലീസും സ്റ്റേഷനിൽ എത്തി.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും റെയിൽ വേ മന്ത്രാലയും പ്രസ്താവനയിൽ പറഞ്ഞു. മഹാ കുംഭ മേള നടക്കുന്നതിനാൽ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലുമുള്ള റെയിൽ വേ സ്റ്റേഷനുകളിൽ തീർത്ഥാടകരുടെ വൻ തിരക്കാണ്.












Click it and Unblock the Notifications