Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊടുംചൂടിന് ആശ്വാസം... ഡല്‍ഹിയില്‍ കനത്ത മഴയും ഇടിമിന്നലും; റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു

ദിവസങ്ങളായി ഡല്‍ഹി-എന്‍സിആര്‍ മേഖലയെ പൊള്ളിച്ചുകൊണ്ടിരുന്ന ചൂടില്‍ നിന്ന് ആശ്വാസമേകി ശക്തമായ മഴയും ഇടിമിന്നലും. വ്യാഴാഴ്ച ഡല്‍ഹിയുടെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തു. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ആദ്യം മഞ്ഞ അലേര്‍ട്ട് പുറപ്പെടുവിച്ചിരുന്നുവെങ്കിലും, ആകാശം ഇരുണ്ടുമൂടുകയും ശക്തമായ കാറ്റോടുകൂടി കനത്ത മഴ പെയ്യുകയും ചെയ്തതോടെ മുന്നറിയിപ്പ് റെഡ് അലേര്‍ട്ടായി ഉയര്‍ത്തി.

നമ്മ മെട്രോ വിപുലീകരിക്കാന്‍ ഡികെ? ബെംഗളൂരുവിലെ ട്രാഫിക് ബ്ലോക്ക് പഴങ്കഥയാകും
നമ്മ മെട്രോ വിപുലീകരിക്കാന്‍ ഡികെ? ബെംഗളൂരുവിലെ ട്രാഫിക് ബ്ലോക്ക് പഴങ്കഥയാകും

ഗാസിയാബാദ്, നോയിഡ, ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളില്‍ ഐഎംഡി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നോയിഡയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായി കാറ്റുവീശുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ജൂണ്‍ 6 വരെ ഭാഗികമായി മേഘാവൃതമായ ആകാശവും ഒന്നോ രണ്ടോ തവണ മഴയോ ഇടിമിന്നലോ തുടരുകയും ചെയ്യുമെന്ന് ഐഎംഡി മുന്നറിയിപ്പ് നല്‍കി.

Delhi Rain Forecast

ഡല്‍ഹിയില്‍ പരമാവധി താപനില 40 ഡിഗ്രി സെല്‍ഷ്യസിനും 42 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നും കുറഞ്ഞ താപനില 29.7ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. ദിവസത്തിന്റെ തുടക്കത്തില്‍ ഭാഗികമായി മേഘാവൃതമായ ആകാശം ക്രമേണ പൊതുവെ മേഘാവൃതമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ദേശീയപാതയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇനി ടോള്‍ ഇളവില്ല? സമഗ്രമാറ്റത്തിന് സര്‍ക്കാര്‍
ദേശീയപാതയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇനി ടോള്‍ ഇളവില്ല? സമഗ്രമാറ്റത്തിന് സര്‍ക്കാര്‍

ഉച്ചയ്ക്കും വൈകുന്നേരവും ഇടിമിന്നലിനും 40-50 കി.മീറ്റര്‍ വേഗതയില്‍ കാറ്റുവീശാനും മണിക്കൂറില്‍ 60 കി.മീറ്റര്‍ വരെ വേഗതയില്‍ ആഞ്ഞുവീശാനും സാധ്യതയുണ്ട്. ഇതിനൊപ്പം നേരിയ മഴയും പ്രതീക്ഷിക്കുന്നു. രാത്രിയില്‍ നേരിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും പ്രവചനത്തിലുണ്ട്. വെള്ളിയാഴ്ചത്തെ (ജൂണ്‍ 5) താപനില പകല്‍ 39 ഡിഗ്രി സെല്‍ഷ്യസിനും 41 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലും, കുറഞ്ഞ താപനില 25 ഡിഗ്രി സെല്‍ഷ്യസിനും 27 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുമായിരിക്കും.

ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ ഐഎംഡി മഞ്ഞ അലേര്‍ട്ട് പുറപ്പെടുവിക്കുകയും പൊതുവെ മേഘാവൃതമായ ആകാശം പ്രവചിക്കുകയും ചെയ്തിട്ടുണ്ട്. രാവിലെ മുതല്‍ ഉച്ചവരെ ഇടിമിന്നലിനും 40-50 കി.മീറ്റര്‍ വേഗതയില്‍ കാറ്റുവീശാനും മണിക്കൂറില്‍ 60 കി.മീറ്റര്‍ വരെ വേഗതയില്‍ ആഞ്ഞുവീശാനും സാധ്യതയുണ്ട്. നേരിയ മഴയും പ്രതീക്ഷിക്കപ്പെടുന്നു. വൈകുന്നേരവും രാത്രിയിലും അതിലെ നേരിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.

രാജയോഗമൊക്കെ മാറിനില്‍ക്കും.. ഇനി രാഹുവിന്റെ സമയം; ഡിസംബര്‍ വരെ ഇവര്‍ക്ക് സൗഭാഗ്യപ്പെരുമഴ
രാജയോഗമൊക്കെ മാറിനില്‍ക്കും.. ഇനി രാഹുവിന്റെ സമയം; ഡിസംബര്‍ വരെ ഇവര്‍ക്ക് സൗഭാഗ്യപ്പെരുമഴ

അതേസമയം, പ്രതീക്ഷിച്ച ദിവസത്തിന് മൂന്നുദിവസം വൈകി വ്യാഴാഴ്ച തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരള തീരത്തെത്തി. ഇതോടെ രാജ്യത്ത് നാല് മാസം നീണ്ടുനില്‍ക്കുന്ന മഴക്കാലത്തിന് ഔദ്യോഗിക തുടക്കമായി. മെയ് 15-ന് ഐഎംഡി പുറത്തുവിട്ട പ്രവചനത്തില്‍ മെയ് 26-ന് മണ്‍സൂണ്‍ കേരളത്തിലെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതിന് നാല് ദിവസത്തെ വ്യത്യാസം സംഭവിക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+