കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കൂട്ടബലാത്സംഗം; ഞാന്‍ ഷീലാ ദീക്ഷിത് അല്ലെന്ന് കെജ്‌രിവാള്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: രണ്ടും അഞ്ചും വയസുള്ള പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. ദില്ലിയില്‍ ബലാത്സംഗവും അക്രമങ്ങളും വര്‍ദ്ധിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തേണ്ടെന്ന ഷീലാ ദീക്ഷിതന്റെ പ്രസ്താവനയ്ക്കാണ് കെജ് രിവാള്‍ മറുപടിയുമായെത്തിയത്.

ഞാന്‍ ഷീലാ ദീക്ഷിതല്ല, ദില്ലിയില്‍ അക്രമം പെരുകുമ്പോള്‍ മോദിയെ സമാധാനത്തോടെ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന് കെജ് രിവാള്‍ പറഞ്ഞു. ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങിനെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെജ്‌രിവാള്‍. എന്തുകൊണ്ടാണ് ബലാത്സംഗത്തിനിരയായവരുടെ കുടുംബത്തെ സന്ദര്‍ശിക്കാതെ മോദി വിദേശ രാജ്യങ്ങളില്‍ ചുറ്റിയടിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിക്കുന്നു.

kejriwal

ദില്ലിയിലെ പോലീസിന്റെ അധികാരം സര്‍ക്കാരിന് വിട്ടു നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ദില്ലി മുഴുവനായും വിട്ടു നല്‍കാനാകില്ലെങ്കില്‍ ഈസ്റ്റ് ദില്ലിയിലെ അധികാരമെങ്കിലും സംസ്ഥാന സര്‍ക്കാരിന് വിട്ടു നല്‍കണം. പോലീസിനെ എങ്ങനെ ഉപയോഗപ്പെടുത്തുന്നെന്ന് കാണിച്ചുതരാം. സമാധാനം പുന:സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അധികാരം തിരിച്ചെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

ദില്ലിയിലെ മോശം അന്തരീക്ഷത്തിന് കാരണം നരേന്ദ്ര മോദിയെ പഴിക്കേണ്ടതില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ കഴിവുകേടാണെന്നുമായിരുന്നു ഷീലാ ദീക്ഷിതിന്റെ പ്രസ്താവന. 2012ല്‍ ലോക ശ്രദ്ധയാകര്‍ഷിച്ച ദില്ലി കൂട്ടബലാത്സംഗക്കേസ് നടക്കുമ്പോള്‍ ഷീലാ ദീക്ഷിത് ആയിരുന്നു മുഖ്യമന്ത്രി. ദില്ലിയിലെ ഭരണം കോണ്‍ഗ്രസ് നഷ്ടമായതിന്റെ പ്രധാന കാരണങ്ങളിലൊന്നായിരുന്നു വര്‍ദ്ധിച്ചുവന്ന സ്ത്രീപീഡനക്കേസുകള്‍.

English summary
Delhi rape case: Arvind Kejriwal says I'm no Sheila Dikshit, won't let PM Modi sleep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X