തണുത്ത് വിറച്ച് ഡൽഹി; ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ താപനില
2006 ജൂൺ 17ന് രേഖപ്പെടുത്തിയ 18 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ താപനില
ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിൽ താപനില താഴേക്ക്. ചൊവ്വാഴ്ച ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്, 17.6 ഡിഗ്രി സെൽഷ്യസ്. ജൂൺ മാസത്തിൽ താപനില താഴ്ന്നട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ദേശീയ തലസ്ഥാനത്തെ പരമാവധി താപനില 33.6 ഡിഗ്രി സെല്‍ഷ്യസാണ്, സാധാരണ നിലയേക്കാള്‍ ഏഴ് നോട്ടുകള്‍ കുറവ്.
ലക്ഷദ്വീപിന് ഐക്യദാർഢ്യം: രാജ്ഭവന് മുന്നില്‍ ഇടത് എംപിമാരുടെ പ്രതിഷേധം

2006 ജൂൺ 17ന് രേഖപ്പെടുത്തിയ 18 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ താപനില. അതാണ് ഇന്നലെ തിരുത്തിയെഴുതപ്പെട്ടത്. രാത്രികലാങ്ങളിൽ ഇടിയോടുകൂടി മഴ ലഭിക്കുന്നതും ശക്തമായ കാറ്റുമാണ് താപനില ഇത്രയും താഴാൻ കാരണമെന്ന് ദേശീയ കാലാവസ്ഥ വകുപ്പിലെ റീജിയണൽ ഫോർകാസ്റ്റിങ് തലവൻ കുൽദീപ് ശ്രീവത്സവ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ 8.30 രെ 15.33 മില്ലി മീറ്റർ മഴയാണ് ഡൽഹിയിൽ ലഭിച്ചത്. മെയ് മാസത്തിൽ ശരാശരി 37.5 ഡിഗ്രി സെൽഷ്യസ് ആണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. 13 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന താപനില. കഴിഞ്ഞ ദിവസം ഡൽഹിയിൽ നേരിയ ഭൂചലനവും അനുഭഴപ്പെട്ടിരുന്നു. ഡൽഹിയിലെ രോഹിണിയിലുണ്ടായ ഭൂചലനത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 2.4 ആയി രേഖപ്പെടുത്തി
Recommended Video
കറുപ്പില്‍ തിളങ്ങി പരിനീതി ചോപ്ര: പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications