കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിൽ 24 മണിക്കൂറിനുള്ളിൽ 3,390 പുതിയ രോഗികൾ: കുത്തനെ ഉയർന്ന് കൊറോണ വൈറസ് ബാധിതർ

Google Oneindia Malayalam News

ദില്ലി: തലസ്ഥാനത്ത് ഒറ്റദിവസം റിപ്പോർട്ട് ചെയ്തത് 3,390 കേസുകൾ. ഇതോടെ ദില്ലിയിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 73,780 ലെത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64 മരണങ്ങളും കൊവിഡ് ബാധിച്ച് ദില്ലിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ദില്ലിയിൽ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 2,175ലേക്ക് ഉയരുകയും ചെയ്തിട്ടുണ്ട്. 44,765 പേർ ഇതിനകം രോഗമുക്തി നേടിയിട്ടുണ്ട്. 26,586 ആക്ടീവ് കേസുകളാണ് ഇപ്പോഴുള്ളത്.

പ്രവാസികളുടെ മടക്കത്തില്‍ കേരളത്തിന് അഭിനന്ദനവുമായി കേന്ദ്രം; വി മുരളീധരന് തിരിച്ചടിപ്രവാസികളുടെ മടക്കത്തില്‍ കേരളത്തിന് അഭിനന്ദനവുമായി കേന്ദ്രം; വി മുരളീധരന് തിരിച്ചടി

കഴിഞ്ഞ വ്യാഴാഴ്ചയ്ക്ക് ശേഷമുള്ള തുടർച്ചയായ ദിവസങ്ങളിൽ 3000 കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. ദില്ലിയിൽ പെട്ടെന്ന് രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടാൻ ഇടയാക്കിയത്. ദ്രുതഗിതിയിലുള്ള കൊറോണ വൈറസ് പരിശോധനയാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. 17, 305 ടെസ്റ്റുകളാണ് വ്യാഴാഴ്ച നടത്തിയിട്ടുള്ളത്. ഈ ദിവസം വരെ 4,38,012 23,053 ടെസ്റ്റുകളാണ് നടത്തിയിട്ടുള്ളത്. പത്ത് ലക്ഷം ജനങ്ങളിൽ 23,053 പരിശോധന എന്ന കണക്കിലാണിതെന്നാണ് ദില്ലി ആരോഗ്യ വകുപ്പിന്റെ ഹെൽത്ത് ബുള്ളറ്റിൻ നൽകുന്ന വിവരം.

999-158520516

ദില്ലിയിലെ കൊറോണ വൈറസ് രോഗികൾ അവരുടെ ആരോഗ്യനില വിലിയിരുത്തുന്നതിനായി ക്വാറന്റൈൻ കേന്ദ്രങ്ങൾ സന്ദർശിക്കണമെന്ന ഉത്തരവ് ലഫ്. ജനറൽ അനിൽ ബെജാൽ പിൻവലിച്ചിരുന്നു. ആം ആദ്മി പാർട്ടി ഭരണകൂടത്തിൽ നിന്ന് ശക്തമായ എതിർപ്പും പ്രതിഷേധവും ഉയർന്നതോടെയാണിത്. കൂടാതെ കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജൂലൈ ആറ് മുതൽ ദില്ലിയിലെ ഓരോ വീടുകളിലും പരിശോധന നടത്തിവരുന്നുണ്ട്.

ജൂൺ 30ഓടെ കണ്ടെയ്ൻമെന്റ് സോണുകളിലെ ഓരോ വീടുകളിലുള്ളവരരെയും സ്ക്രീനിംഗിന് വിധേയമാക്കും. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കേന്ദ്രമന്ത്രി അമിത് ഷായും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും തമ്മിലുള്ള നീണ്ട കൂടിക്കാഴ്ചകൾക്ക് ഒടുവിലാണ് ഒരാഴ്ചത്തോളമായി പുതിയ പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ദില്ലിയിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ ഓരോ ദിവസവും ആറ് ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

English summary
Delhi reportes 3,390 COVID-19 Cases within 24 Hours, Total Crosses 73,000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X