കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശിലെ വീട്ടിലേക്ക് 200 കിലോമീറ്റര്‍ നടന്നു, പക്ഷേ എത്തിയില്ല, രണ്‍വീര്‍ സിംഗിന് ദാരുണാന്ത്യം

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കൊറോണവൈറസിനെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദുരിതം കടുക്കുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ സ്വന്തം വീട്ടിലേക്ക് മടങ്ങി പോകുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലായി കാണാന്‍ സാധിച്ചത്. എന്നാല്‍ അത്തരമൊരു സംഭവത്തിനിടെ ദാരുണമായൊരു മരണം കൂടി നടന്നിരിക്കുകയാണ്. 39കാരനായ രണ്‍വീര്‍ സിംഗ് ദില്ലിയില്‍ നിന്ന് 200 കിലോമീറ്ററോളമാണ് വീട്ടിലേക്ക് നടന്നത്. ഓര്‍ക്കുമ്പോള്‍ തന്നെ ഞെട്ടിക്കുന്ന കാര്യം. ദില്ലി-ആഗ്ര ഹൈവേയില്‍ തളര്‍ന്ന് വീണ് രണ്‍വീര്‍ കഴിഞ്ഞ ദിവസം മരിച്ചു. മധ്യപ്രദേശിലെ മൊറേനയിലാണ് രണ്‍വീറിന്റെ വീട്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ എങ്ങനെയെങ്കിലും വീട്ടിലെത്താനുള്ള ശ്രമത്തിലായിരുന്നു രണ്‍വീര്‍.

1

പോലീസ് ഇയാളുടെ പേരും വിവരങ്ങളും അറിയാന്‍ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. പിന്നീടാണ് തിരിച്ചറിഞ്ഞത്. 21 ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രണ്‍വീറിന് താല്‍ക്കാലികമായി ജോലി നഷ്ടപ്പെടുകയായിരുന്നു. ദില്ലിയിലെ ഹോട്ടലില്‍ ഹോം ഡെലിവെറി ബോയ് ആയി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ഇയാളുടെ ഹോട്ടലും ലോക്ഡൗണിന് ശേഷം അടച്ചു. മൊറേനയുടെ ഉള്‍ഗ്രാമത്തിലാണ് രണ്‍വീറിന്റെ കുടുംബം താമസിക്കുന്നത്. കുടുംബത്തെ കാണണമെന്നുള്ള അതിയായ ആഗ്രഹം കാരണമാണ് രണ്‍വീര്‍ 200 കിലോമീറ്ററോളം നടന്നത്. ഇതിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ട രണ്‍വീര്‍ തളര്‍ന്ന് വീഴുകയായിരുന്നു.

രണ്‍വീറിനൊപ്പം രണ്ട് പേര്‍ കൂടിയുണ്ടായിരുന്നു. രണ്‍വീര്‍ തളര്‍ന്ന് വീണ ഇടത്ത് നിന്ന് വീട്ടിലെത്താന്‍ 100 കിലോമീറ്റര്‍ കൂടി ബാക്കിയുണ്ടായിരുന്നു. കൈലാഷിന് സമീപമുള്ള ദേശീയപാത രണ്ടിലാണ് ഇയാള്‍ തളര്‍ന്ന് വീണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. രണ്‍വീറിനെ സമീപത്തെ കടയുടെ ഉടമ സഞ്ജയ് ഗുപ്ത രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രണ്‍വീറിന് കിടക്കാന്‍ സ്ഥലം നല്‍കുകയും, ചായയും ബിസ്‌കറ്റും നല്‍കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ രണ്‍വീര്‍ നെഞ്ചുവേദനയെ കുറിച്ചാണ് ഇയാളോട് പറഞ്ഞത്. ഭാര്യാ സഹോദരന്‍ അരവിന്ദ് സിംഗിനെ വിളിച്ച് തന്റെ ആരോഗ്യ നിലയെ കുറിച്ച് അറിയിക്കുകയും ചെയ്തു.

അതേസമയം വൈകീട്ട് ആറരയോടെ രണ്‍വീറിന്റെ സ്ഥിതി മോശമാവുകയും തുടര്‍ന്ന് മരിക്കുകയുമായിരുന്നു. തുടര്‍ന്നാണ് പോലീസിനെ അറിയിച്ചത്. വെള്ളിയാഴ്ച്ചയാണ് കാല്‍നടയായി ഇയാള്‍ സ്വന്തം ഗ്രാമത്തിലേക്ക് പോകാന്‍ തുടങ്ങിയത്. 200 കിലോ മീറ്റര്‍ നടന്നതാണ് നെഞ്ചുവേദനയ്ക്ക് കാരണമെന്ന് വിലയിരുത്തുന്നു. സമീപത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം യുപി പോലീസ് ഭക്ഷണ പൊതികളും വെള്ളവുമായി കാത്തിരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ രണ്‍വീര്‍ സിംഗിന്റെ മരണം ദൗര്‍ഭാഗ്യകരമാണെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ദില്ലിയിലെ തുഗ്ലക്കബാദിലായിരുന്നു ജോലി ചെയ്തിരുന്നത്. മൂന്ന് കുട്ടികളാണ് ഇയാള്‍ക്കുള്ളത്. കര്‍ഷക കുടുംബത്തിലെ ഏക വരുമാന മാര്‍ഗമായിരുന്നു രണ്‍വീര്‍ സിംഗ്.

English summary
delhi restaurant employee travels 200 km on foot dies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X