Get Updates
Get notified of breaking news, exclusive insights, and must-see stories!

ബില്‍ തുക ചോദിച്ചു; ഭക്ഷണം കഴിക്കാനെത്തിയവര്‍ ഹോട്ടല്‍ ഉടമയെ വെടിവെച്ചുകൊന്നു

ദില്ലി: ബില്‍ തുക അടയ്ക്കാന്‍ ആവശ്യപ്പെട്ട ഹോട്ടല്‍ ഉടമയെ ഭക്ഷണം കഴിക്കാനെത്തിയവര്‍ വെടിവെച്ചു കൊലപ്പെടുത്തി. ദില്ലിയിലെ ലജ്പത് നഗറില്‍ കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. നാലംഗംഗ സംഘമാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ബില്‍ തുക അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നടക്കുന്നതിനിടെ ഹോട്ടലുടമ വസുദ്യോ അലിയാസ് പപ്പുവിനെ വെടിവെക്കുകയായിരുന്നു.

ശരീരത്തില്‍ രണ്ട് ബുള്ളറ്റിന്‍ തറച്ച വസുദ്യോയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കുശേഷം മരണമടയുകയായിരുന്നു. രാത്രി പത്തുമണിയോടെയായിരുന്നു സിന്ധി ബാബ എന്ന പേരിലുള്ള ഹോട്ടലിലല്‍ നാലംഗ സംഘം ഭക്ഷണം കഴിക്കാനെത്തിയത്. ഭക്ഷണം കഴിച്ചശേഷം നാലുപേരും പണം കൊടുക്കാതെ പുറത്തേക്ക് പോകാനൊരുങ്ങി.

new-delhi
ഇത് ശ്രദ്ധയില്‍പ്പെട്ട ഹോട്ടലുടമ ഇവരെ തടഞ്ഞുവെക്കുകയും വാക്കേറ്റം നടത്തുകയും ചെയ്തു. പണം നല്‍കില്ലെന്നും കൊന്നുകളയുമെന്നും സംഘം ഭീഷണിപ്പെടുത്തുകയും ഉടന്‍ കൈയ്യിലുണ്ടായിരുന്ന തോക്കുപയോഗിച്ച് നാലു റൗണ്ട് വെടിയുതിര്‍ക്കുകയുമായിരുന്നു. അക്രമിസംഘം ഉടന്‍ സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെടുകയും ചെയ്തു.

യുപി രജിസ്‌ട്രേഷനിലുള്ള സ്വിഫ്റ്റ് കാറിലാണ് അക്രമികള്‍ എത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. വാഹനത്തിന്റെ നമ്പരും തിരിച്ചറിഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+