Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡല്‍ഹി ഫലം: ഇന്നത്തെ വിജയം ചരിത്രപരമാണ്. ഇതൊരു സാധാരണ വിജയമല്ല, നന്ദി പറഞ്ഞ് മോദി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയവുമായി ബിജെപി. ആകെയുള്ള 70 സീറ്റില്‍ 48 ലും വിജയമുറപ്പിച്ച ബിജെപി 27 വര്‍ഷത്തിന് ശേഷം ഡല്‍ഹിയില്‍ അധികാരത്തിലെത്തുകയാണ്. 2015 മുതല്‍ അധികാരത്തിലുള്ള ആം ആദ്മി പാര്‍ട്ടിക്ക് 22 സീറ്റില്‍ മാത്രമെ ജയിക്കാനായുള്ളൂ. കോണ്‍ഗ്രസിന് ഇത്തവണയും അക്കൗണ്ട് തുറക്കാനായിട്ടില്ല. ആം ആദ്മി പാര്‍ട്ടിയുടെ അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും അടക്കമുള്ള പ്രമുഖര്‍ തോറ്റു.

തിരിച്ചടി നേരിട്ടെങ്കിലും കല്‍ക്കാജി മണ്ഡലത്തില്‍ നിന്ന് മുഖ്യമന്ത്രി അതിഷി മര്‍ലേന വിജയിച്ചു. 19 കേന്ദ്രങ്ങളിലായിട്ടായിരുന്നു വോട്ടെണ്ണല്‍. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി തുടര്‍ച്ചയായ മൂന്നാം വിജയം നേടുമോ എന്നായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ ഡല്‍ഹിയില്‍ ബി ജെ പി അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് എക്‌സിറ്റ് പോളുകളുടെ പ്രവചനം.

Delhi Election Result 2025

ഇത് ശരിവെക്കും വിധത്തിലുള്ള ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വോട്ടുവിഹിതം വര്‍ധിപ്പിക്കാനായത് മാത്രമാണ് ആശ്വാസം. വോട്ടെണ്ണലിന് വലിയ സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയത്. 19 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കായി ഓരോ കേന്ദ്രത്തിലും രണ്ട് അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ ഉള്‍പ്പെടെ 10,000 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

ഫെബ്രുവരി 5 ന് നടന്നതിരഞ്ഞെടുപ്പില്‍, ഡല്‍ഹിയില്‍ 60.54 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏകദേശം 2.5 ശതമാനം പോയിന്റിന്റെ ഇടിവാണ് പോളിംഗില്‍ ഉണ്ടായത്. 70 അംഗ ഡല്‍ഹി നിയമസഭയിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിന് 50,42,988 പുരുഷ വോട്ടര്‍മാരും 44,08,606 സ്ത്രീ വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തി.

10:42 PM, 8 Feb

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അം​ഗീകരിച്ച് കോൺ​ഗ്രസ് നേതാവ് രാഹുസ്‍ ​ഗാന്ധി. പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും രാഹുൽ നന്ദി അറിയിച്ചു

9:48 PM, 8 Feb

വിജയം ആഘോഷിച്ച് എ എ പി സ്ഥാനാർത്ഥി അതിഷി.

#DelhiElectionResults | AAP winning candidate from Kalkaji Vidhan Sabha and outgoing CM Atishi dances and celebrates her victory with the supporters and party workers. pic.twitter.com/nGbItW5nM7

— ANI (@ANI) February 8, 2025
8:54 PM, 8 Feb

വിജയാഘോഷത്തിന് ശേഷം പാർട്ടി ആസ്ഥാനത്ത് നിന്ന് പ്രധാനമന്ത്രി തിരിച്ചുപോയി

Delhi: Prime Minister Narendra Modi leaves from the BJP headquarters after attending the party's victory celebration for #DelhiElection2025

BJP will form the government in Delhi; BJP has won 48 seats out of the 70 seats pic.twitter.com/a6BsImu5LB

— ANI (@ANI) February 8, 2025
8:35 PM, 8 Feb

ഡൽഹിയുടെ അവസ്ഥ മോശമാണ്. ഇവിടത്തെ ജനങ്ങൾ അത് നല്ല നിലയിലായിരിക്കണമെന്ന് ആ​ഗ്രഹിക്കുന്നു. ഞങ്ങൾ ആ ദിശയിൽ പ്രവർത്തിക്കും, പട്പർ​ഗഞ്ച് നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ച സ്ഥാനാർത്ഥി രവീന്ദർ സിം​​​ഗ്

8:17 PM, 8 Feb

ഡൽഹിയിലെ ജനങ്ങൾ‌ 10 വർഷത്തെ നരകയാതനയിൽ നിന്ന് സ്വാതന്ത്ര്യം നേടുകയാണെന്ന് ബി ജെ പി നേതാവ് രമേഷ് പൊഖ്രിയാൽ

7:38 PM, 8 Feb

ഡൽഹിയിലെ ജനങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. ഡൽഹി ഞങ്ങൾക്ക് പൂർണ ഹൃദയത്തോടെ സ്നേഹം നൽകി വികസനത്തിന്റെ രൂപത്തിൽ ഞങ്ങൾ നിങ്ങൾക്ക് ഇരട്ടി സ്നേഹം തിരികെ നൽകുമെന്ന് ഞാൻ ഒരിക്കൽക്കൂടി ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു,

7:21 PM, 8 Feb

'മോദിയുടെ ഗ്യാരണ്ടിയിൽ വിശ്വാസം അർപ്പിച്ച ജനങ്ങൾക്ക് നന്ദി' എന്നും നരേന്ദ്ര മോദി

7:01 PM, 8 Feb

ഡൽഹി ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി. ഡൽഹി ദുരന്തമുക്തമായെന്ന് നരേന്ദ്ര മോദി

6:40 PM, 8 Feb

പ്രധാനമന്ത്രി മോദിയിലും അദ്ദേഹത്തിന്റെ വികസന രാഷ്ട്രീയത്തിലും വിശ്വാസമർപ്പിച്ചതിന് ഡൽഹിയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദ

6:18 PM, 8 Feb

പ്രധാനമന്ത്രി മോദിയോട് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി ചിരാ​ഗ് പസ്വാൻ. ഈ വിജയം മോദിയുടെ കാഴ്ചപ്പാടിൻ്റെയും ജനങ്ങൾക്ക് അദ്ദേഹത്തിലുള്ള വിശ്വാസത്തിൻ്റെയും വിജയമാണെന്ന് പസ്വാൻ പറഞ്ഞു.

6:03 PM, 8 Feb

തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ ഡൽ​ഹി ബി ജെ പി അധ്യക്ഷൻ വിരേന്ദ്ര സച്ച്ദേവയും ബി ജെ പി എം പിമാരായ മനോജ് തിവാരി, ബൻസുരി സ്വരാജ്. മറ്റ് മുതിർന്ന നേതാക്കൾ എന്നിവരും പാർട്ടി ആസ്ഥാനത്ത് ഒത്തുകൂടി

5:39 PM, 8 Feb

ഡൽഹി തിര‍ഞ്ഞെടുപ്പിലെ പാർട്ടിയുടെ വിജയം ആഘോഷിക്കാൻ ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ശനിയാഴ്ച പാർട്ടി ആസ്ഥാനത്ത് എത്തി

5:24 PM, 8 Feb

പർവേഷ് വർമയുടെ വസതിക്ക് പുറത്ത് ബി ജെ പി പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി

BJP workers celebrate outside the residence of party candidate from New Delhi assembly seat Parvesh Verma as he defeats AAP national convener and former Delhi CM, Arvind Kejriwal.

BJP will form the government in Delhi; As of now, BJP has won 38 seats and is leading on… pic.twitter.com/w4j7qrAD9a

— ANI (@ANI) February 8, 2025
5:03 PM, 8 Feb

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന്റെ തെളിവാണ് ഈ വിജയമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

Top Fight - ശകുർബസ്തി

image

കർണൈൽ സിങ്

Won

image

സത്യേന്ദ്ര ജെയ്ൻ

Lost

4:49 PM, 8 Feb

പ്രതിപക്ഷത്തിന് തക്കതായ മറുപടിയാണ് ഡല്‍ഹിയിലെ ജനങ്ങള്‍ നല്‍കിയതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഡല്‍ഹിയുടെ വിശ്വാസം ആവര്‍ത്തിച്ച് ഉറപ്പിക്കുന്ന ഫലമാണിതെന്നും യാദവ്

4:31 PM, 8 Feb

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യത്തിലായിരുന്നു എങ്കില്‍ ഫലം മറ്റൊന്നായേനെ എന്ന് കോണ്‍ഗ്രസ് നേതാവ് കിഷോരി ലാല്‍ ശര്‍മ്മ. തലസ്ഥാനത്ത് കോണ്‍ഗ്രസ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും വോട്ട് വിഹിതം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ശര്‍മ ചൂണ്ടിക്കാട്ടി.

Top Fight - ​ഗ്രേറ്റർ കൈലാഷ്

image

ശിഖ റായ്

Won

image

സൗരഭ് ഭരദ്വാജ്

Lost

Top Fight - മുസ്തഫാബാദ്

image

മോഹൻ സിങ് ബിഷ്ത്

Won

image

ആദിൽ അഹമ്മദ് ഖാൻ

Lost

Top Fight - മം​ഗൾപുരി

image

രാജ് കുമാർ ചൗഹാൻ

Won

image

രാകേഷ് ജാദവ്

Lost

4:20 PM, 8 Feb

ഡല്‍ഹിയില്‍ ബിജെപി പ്രവര്‍ത്തകരുടെ വിജയാഘോഷം

4:08 PM, 8 Feb

ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ ദയനീയ പരാജയം കെജ്രിവാള്‍ സര്‍ക്കാരിന്റെ മോശം ഭരണം കാരണമെന്ന് ധ്രുവ് റാഠി. എഎപിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാനുള്ള ബിജെപിയുടെ നിരന്തരമായ ശ്രമങ്ങള്‍ സര്‍ക്കാരിന് വിലങ്ങുതടിയായെന്നും ധ്രുവ് റാഠി

Top Fight - നാങ്ളോയി ​ജാത്

image

മനോജ് കുമാർ ഷൗകീൻ

Won

image

ര​ഘുവീന്ദർ ഷൗകീൻ

Lost

Top Fight - പട്ടേൽ ന​ഗർ

image

പ‌ർവേശ് രതൻ

Won

image

രാജ് കുമാർ ആനന്ദ്

Lost

Top Fight - രോഹിണി

image

വിജേന്ദർ ​ഗുപ്ത

Won

image

പ്രദീപ് മിത്തൽ

Lost

Top Fight - വസീർപൂർ

image

പൂനം ശ‌ർമ

Won

image

രാജേഷ് ​ഗുപ്ത

Lost

3:59 PM, 8 Feb

2023 ല്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്ന് ജയ്‌റാം രമേശ്. അരവിന്ദ് കെജ്രിവാളിന്റെ ഭരണകാലത്ത് നടന്ന വിവിധ അഴിമതികള്‍ പുറത്തുകൊണ്ടുവരുന്നതില്‍ കോണ്‍ഗ്രസ് ആണ് വലിയ പങ്കുവഹിച്ചതെന്നും ജയ്‌റാം രമേശ്

3:57 PM, 8 Feb

ഡല്‍ഹിയിലേത് ടീസര്‍ മാത്രം. അടുത്തത് ബിഹാറെന്ന് കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചി

3:52 PM, 8 Feb

ഡല്‍ഹിയിലെ ബിജെപി വിജയത്തില്‍ പ്രതികരണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ 11 വര്‍ഷമായി മോദിയുടെ നേതൃത്വത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ വിജയമാണിതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. പാര്‍ട്ടിയെ വീണ്ടും അധികാരത്തിലേക്ക് നയിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി പ്രസിഡന്റ് ജെപി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ അഭിനന്ദിക്കുന്നുവെന്നും യുപി മുഖ്യമന്ത്രി

Top Fight - ദ്വാരക

image

പ്രദ്യുമ്ന് രാജ്പുത്

Won

image

വിനയ് മിശ്ര

Lost

READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+