കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

11 മുഖ്യമന്ത്രിമാര്‍, 270 എംപിമാര്‍, 60 കേന്ദ്രമന്ത്രിമാര്‍, മോദിയും ഷായും; കിട്ടിയത് 8 സീറ്റ്

Google Oneindia Malayalam News

ദില്ലി: ആംആദ്മിയുടെ പടയോട്ടത്തിന് മുന്നില്‍ രണ്ടാംതവണയും ദില്ലിയില്‍ ബിജെപി അടിപതറി. 21 വര്‍ഷങ്ങള്‍ക്കിപ്പുറം അധികാരം മോഹിച്ച് സര്‍വ്വ സന്നാഹങ്ങളുമായി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ബിജെപിക്ക് രണ്ടക്കം പോലും കടക്കാന്‍ സാധിച്ചില്ല. വോട്ടിന്‍റെയും സീറ്റിന്‍റെയും കാര്യത്തില്‍ രണ്ടക്കം പോലും കടക്കാന്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് സാധിച്ചില്ല.

2015 ല്‍ മൂന്ന് സീറ്റായിരുന്നു ബിജെപിക്ക് ലഭിച്ചതെങ്കില്‍ ഇത്തവണ ആറ് സീറ്റില്‍ ഇതിനോടകം പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വിജയം നേടിയിട്ടുണ്ട്. രണ്ട് സീറ്റില്‍ മുന്നിട്ട് നില്‍ക്കുകയും ചെയ്യുന്നു. അതിനപ്പുറം യാതൊരു മുന്നേറ്റവും എവിടേയും ബിജെപിക്ക് സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. അമിത് ഷായുടെ നേതൃത്വത്തില്‍ അണിയറയില്‍ ആവിഷ്കരിച്ച ബിജെപിയുടെ ഓരോ തന്ത്രങ്ങളും ആംആദ്മിക്ക് മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ ദില്ലിയില്‍ തകര്‍ന്നടിയുകയായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

ഹിന്ദു വോട്ടുകള്‍

ഹിന്ദു വോട്ടുകള്‍

ആം ആദ്മിയുടെ വികസന മുദ്രാവാക്യങ്ങളെ ധ്രൂവീകരണം കൊണ്ട് നേരിടുകയെന്ന തന്ത്രമായിരുന്നുന്നു ദില്ലിയില്‍ ബിജെപി പയറ്റിയത്. ഹിന്ദു വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ടായിരുന്നു ബിജെപി പ്രചാരണം നയിച്ചത്. ഷഹീന്‍ ബാഗും പൗരത്വ നിയമ ഭേദഗതിയും പ്രചാരണത്തിന്‍റെ ഒന്നാംനിരയിലേക്ക് കയറിവന്നതും ഈ തന്ത്രത്തിന്‍റെ ഭാഗമായാണ്.

ഷഹീന്‍ ബാഗ്

ഷഹീന്‍ ബാഗ്

'ഷഹീന്‍ ബാഗ് സമരത്തിന് പിന്നില്‍ ആംആദ്മി പാര്‍ട്ടിയാണ്, അരവിന്ദ് കെജ്രിവാള്‍ ദേശ ദ്രോഹികളെ പിന്തുണയ്ക്കുന്നു' തുടങ്ങിയ ആരോപണങ്ങള്‍ ബിജെപി നേതാക്കള്‍ നിരന്തരം ആവര്‍ത്തിച്ചു. പൗരത്വ നിയമത്തില്‍ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷ തന്നെ വീടുകളിലേക്ക് നേരിട്ട് എത്തുകയും ചെയ്തു.

വലിയ പട

വലിയ പട

ബിജെപിയുടെ പോസ്റ്ററുകളില്‍ മോദി മാത്രമായിരുന്നു നിറഞ്ഞു നിന്നതെങ്കിലും തിരഞ്ഞെടുപ്പ് മുഖത്ത് സ്ഥിതി അതായിരുന്നില്ല. അമിത് ഷാ നേരിട്ട് നയിച്ച തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും എംപിമാരും ഉള്‍പ്പടെ വലിയൊരു പട തന്നെ ദില്ലിയില്‍ സജ്ജമായിരുന്നു. അമിത് ഷ നേരിട്ട് നയിച്ച 52 റോഡ് ഷോകളും സംസ്ഥാനത്ത് അരങ്ങേറി.

ഉള്‍പ്പോരും

ഉള്‍പ്പോരും

പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി,60 കേന്ദ്രമന്ത്രിമാര്‍, 270 എംപിമാര്‍ തുടങ്ങി രാജ്യത്തുടനീളമുള്ള ബിജെപി നേതൃത്വം ദില്ലിയില്‍ തമ്പടിച്ചു പ്രചാരണം നയിച്ചു. പക്ഷെ ജനങ്ങളെ സ്വാധീനിക്കാന്‍ ഇതിനൊന്നും കഴിഞ്ഞില്ലെന്നാണ് ഫലം വ്യക്തമാക്കുന്നത്. പാര്‍ട്ടിയിലെ ഉള്‍പ്പോരും തിരിച്ചടിയുടെ ആക്കം കൂട്ടി. സംസ്ഥാന നേതാക്കള്‍ക്കും ദേശീയ നേതാക്കള്‍ക്കും ഇടയില്‍ ചില പ്രശ്നങ്ങള്‍ ഈയിടെ ഉടലെടുത്തിരുന്നു.

പൂര്‍വാഞ്ചാല്‍

പൂര്‍വാഞ്ചാല്‍

ബിജെപി വലിയ മുന്നേറ്റം പ്രതീക്ഷിച്ച പ്രദേശമായിരുന്നു പൂര്‍വാഞ്ചാല്‍. ബിഹാറില്‍ നിന്നും യുപിയില്‍ നിന്നും കുടിയേറിയവര്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശമാണ് ഇത്. ദില്ലിയുടെ ജനസംഖ്യയുടെ 35 ശതമാനത്തോലം സ്ഥിതി ചെയ്യുന്നത് പൂര്‍വാഞ്ചല്‍ മേഖലയിലാണ്. മനോജ് തിവാരി പൂര്‍വാഞ്ചലിന്‍റെ മുഖമാണെങ്കിലും അതൊന്നും തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല.

 ദില്ലിയില്‍ നാണം കെട്ട് കോണ്‍ഗ്രസ്; മത്സരിച്ച 66 സീറ്റില്‍ 63 ഇടത്തും കെട്ടിവച്ച കാശ് ലഭിച്ചില്ല ദില്ലിയില്‍ നാണം കെട്ട് കോണ്‍ഗ്രസ്; മത്സരിച്ച 66 സീറ്റില്‍ 63 ഇടത്തും കെട്ടിവച്ച കാശ് ലഭിച്ചില്ല

 അവൾ കബറിൽ ഉറങ്ങുകയാണ്: എന്റെ മോളെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത് അവൾ കബറിൽ ഉറങ്ങുകയാണ്: എന്റെ മോളെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്

English summary
Delhi result; BJP's completly failed before aap
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X