കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിനെ പൂട്ടാന്‍ വന്നത് മോദിയും ഷായും പിന്നെ 240 എംപിമാരും ; ഒടുവില്‍ വിധി വന്നപ്പോള്‍...

Google Oneindia Malayalam News

Recommended Video

cmsvideo
Delhi Election Results : അമിത് ഷായുടെ പാളിപ്പോയ ദില്ലി തന്ത്രം | Oneindia Malayalam

ദില്ലി: രണ്ട് പതിറ്റാണ്ടിനിപ്പുറം രാജ്യതലസ്ഥാനത്ത് വീണ്ടും അധികാരം പിടിക്കാമെന്ന ബിജെപിയുടെ മോഹങ്ങള്‍ തല്ലിക്കെടുത്തിയാണ് ദില്ലിയില്‍ ആം ആദ്മി ഹാട്രിക് വിജയം കുറിച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും ബിജെപി നേതൃത്വത്തിന് ഒട്ടും തൃപ്തി നല്‍കുന്നതല്ല ദില്ലിയിലെ പ്രകടനം.

അധികാരം പിടിച്ചെടുക്കുമെന്ന ഉറച്ച വാശിയിലായിരുന്നു ബിജെപി ഇത്തവണ ദില്ലിയില്‍ രംഗത്ത് ഇറങ്ങിയത്. പ്രാചാരത്തിന്‍റെ ചുമതല കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് ഏറ്റെടുത്തപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റാലികളിലൂടെ പ്രചാരണം കൊഴിപ്പിച്ചു. കേന്ദ്രമന്ത്രിമാരും 240 ല്‍ അധികം വരുന്ന ബിജെപി എംപിമാരും ദില്ലിയുടെ മുക്കിലും മൂലയിലുമെത്തി വോട്ട് തേടി. എന്നാല്‍ അതൊന്നും എവിടേയും ഏശിയില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

കൊഴുപ്പിച്ച പ്രചാരണം

കൊഴുപ്പിച്ച പ്രചാരണം

പ്രാചാരണം കൊഴുപ്പിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍ തുടങ്ങിയ പാര്‍ട്ടി മുഖ്യമന്ത്രിമാരേയും ബിജെപി ദില്ലിയില്‍ അണിനിരത്തി. നരേന്ദ്ര മോദിയും അമിത് ഷായും നേതൃത്വം നല്‍കിയ നിരവധി റാലികളും ദില്ലിയുടെ നിരത്തില്‍ അരങ്ങേറി. 38 പൊതു പരിപാടികളായിരുന്നു അമിത് ഷായുടെ നേതൃത്വത്തില്‍ നടന്നത്.

തടയിടാന്‍ സാധിച്ചില്ല

തടയിടാന്‍ സാധിച്ചില്ല

അനധികൃത കോളനികളെ നിമയവത്കരിച്ചതുപോള്ള നീക്കങ്ങളും ബിജെപി ദില്ലിയില്‍ നടത്തിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റത്തിന് തടയിടാന്‍ അതിനൊന്നും സാധിച്ചില്ല. അധികാരത്തുടര്‍ച്ച മുന്നില്‍ കണ്ട് വികസന മുദ്രാവാക്യങ്ങളുമായി ആം ആദ്മി പാര്‍ട്ടി രംഗത്ത് ഇറങ്ങിയപ്പോള്‍ പ്രചാരണത്തിന്‍റെ തുടക്കത്തില്‍ തന്നെ ബിജെപിക്ക് പിന്നോക്കം പോവേണ്ടി വന്നിരുന്നു.

പാളിപ്പോയ തന്ത്രങ്ങള്‍

പാളിപ്പോയ തന്ത്രങ്ങള്‍

പൗരത്വ നിയമ ഭേദഗതി, ഷഹീന്‍ ബാഗ്, രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങിയ തീവ്ര വിഷയങ്ങളെ കൂട്ടുപിടിച്ചായിരുന്നു ഒടുവില്‍ ബിജെപി പ്രചരണത്തില്‍ ഒപ്പം പിടിക്കാന്‍ ശ്രമിച്ചത്. ഹിന്ദു വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ടായിരുന്നു രണ്ടാം ഘട്ടം മുതല്‍ ബിജെപി പ്രചാരണം നയിച്ചത്.

ധ്രുവീകരണ ലക്ഷ്യം

ധ്രുവീകരണ ലക്ഷ്യം

ഷഹീന്‍ ബാഗ് പ്രതിഷേധത്തിലൂന്നി അമിത് ഷായും നരേന്ദ്രമോദിയും ആംആദ്മി പാര്‍ട്ടിക്കെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. അതിരു കടന്ന വര്‍ഗീയ പരമാര്‍ശങ്ങളുമായി കേന്ദ്രമന്ത്രിമാര്‍ കൃത്യമായ ധ്രുവീകരണം ലക്ഷ്യമിട്ടപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തന്നെ പലപ്പോഴും വിലക്കുമായി മുന്നില്‍ നില്‍ക്കേണ്ടി വന്നു. അയോധ്യ ട്രസ്റ്റ് സംബന്ധിച്ച് മോദി നടത്തിയ പ്രസ്താവന ലോക് സഭയിലായിരുന്നെങ്കിലും ലക്ഷ്യം ദില്ലി തിരഞ്ഞെടുപ്പായിരുന്നു.

മറുപടികള്‍

മറുപടികള്‍

ധ്രൂവീകരണം ലക്ഷ്യം വെച്ചുള്ള ബിജെപിയുടെ പ്രചാരണങ്ങളെ അവഗണിച്ചു വികസന മുദ്രാവാക്യവുമായി മുന്നോട്ടു പോവാനാണ് ആം ആദ്മി ശ്രമിച്ചതെങ്കിലും പലപ്പോഴും അരവിന്ദ് കെജ്രിവാളിന് ബിജെപിക്ക് മറുപടി നല്‍കേണ്ടി വന്നു. അപ്പോഴൊക്കെ കൃത്യമായ നയതന്ത്രമികവോടെയായിരുന്നു കെജ്രിവാളിന്‍റെ മറുപടികള്‍ എന്നതും ശ്രദ്ധേയമാണ്.

ബിജെപി വിരുദ്ധത

ബിജെപി വിരുദ്ധത

പൗരത്വ നിയമസഭേദഗതി നിയമത്തിനെതിരേയുള്ള പ്രതിഷേധങ്ങളെ കെജ്രിവാള്‍ പിന്തുണച്ചതും ബിജെപി വിരുദ്ധതയും ന്യൂനപക്ഷ വോട്ടുകളെ ഒന്നടങ്കം ആംആദ്മിയില്‍ എത്തിച്ചു. കോണ്‍ഗ്രസ് കൂടുതല്‍ വോട്ട് പിടിച്ചാല്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തല്‍ ദില്ലിയിലുണ്ടായിരുന്നു. എന്നാല്‍ 2015 ലേതിന് സമാനമായി കോണ്‍ഗ്രസിന് യാതൊരു ചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞതും ആം ആദ്മിക്ക് ഗുണം ചെയ്തു.

മുന്നണിയുടെ പരാജയം

മുന്നണിയുടെ പരാജയം

സഖ്യകക്ഷികളുമായി ഉണ്ടായ അകല്‍ച്ചയും ചില മണ്ഡലങ്ങളിലെങ്കിലും ദില്ലിയില്‍ ബിജെപി വോട്ടുകള്‍ കുറയ്ക്കുന്നതിന് ഇടയാക്കിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എല്‍ജെപിയും ജെജെപിയും ശിരോമണി അകാലിദളും ദില്ലിയില്‍ മത്സര രംഗത്ത് ഉണ്ടായിരുന്നില്ല. ശിരോമണി അകാലി ദളിന്‍റെ അഭാവം സിഖ് വോട്ടുകളേയും ബിജെപിയില്‍ നിന്ന് അകറ്റി.

കൃത്യമായ പ്രവചനങ്ങള്‍

കൃത്യമായ പ്രവചനങ്ങള്‍

തിരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന എക്സിറ്റ് പോളുകള്‍ ബിജെപിയുടെ പരാജയം നേരത്തെ കൃത്യമായി പ്രവചിച്ചിരുന്നു. സീറ്റ് വര്‍ധിപ്പിക്കുമെങ്കിലും ബിജെപിക്ക് അധികാരം പിടിക്കാന്‍ കഴിയുമെന്ന് ഒരു എക്സിറ്റ് പോളും പ്രവചിച്ചിരുന്നില്ല. രണ്ട് സീറ്റുകള്‍ ബിജെപിക്ക് 20 ന് മുകളില്‍ സീറ്റ് പ്രവചിച്ചിരുന്നെങ്കില്‍ 10 ന് താഴേക്ക് പോവുന്നതാണ് നിലവിലെ അവസ്ഥ.

 കോണ്‍ഗ്രസിന്‍റെ പരാജയം നേരത്തേ ഉറപ്പിച്ചിരുന്നു, തുറന്ന് പറഞ്ഞ് മുതിര്‍ന്ന നേതാവ് കോണ്‍ഗ്രസിന്‍റെ പരാജയം നേരത്തേ ഉറപ്പിച്ചിരുന്നു, തുറന്ന് പറഞ്ഞ് മുതിര്‍ന്ന നേതാവ്

 ദില്ലി: ആപ്പിന്‍റെ പടയോട്ടത്തില്‍ വീണ്ടും തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; ചിത്രത്തില്ലാതെ കോണ്‍ഗ്രസ് ദില്ലി: ആപ്പിന്‍റെ പടയോട്ടത്തില്‍ വീണ്ടും തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; ചിത്രത്തില്ലാതെ കോണ്‍ഗ്രസ്

English summary
Delhi result: BJP's failed strategies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X