• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപിക്ക് ഒരു സീറ്റും കൂടുതല്‍ നല്‍കില്ല; സ്വരം കടുപ്പിച്ച് സഖ്യകക്ഷി, മതേതരത്വം സംരക്ഷിക്കണം

ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ തിരിച്ചടിയില്‍ എതിരാളികള്‍ മാത്രമല്ല ഉള്ളുകൊണ്ടെങ്കിലും ചില സഖ്യകക്ഷികളും സന്തോഷിക്കുന്നുണ്ടാവും. എല്‍ജെപി, ശിരോമണി അകാലി ദള്‍ തുടങ്ങിയ സഖ്യകക്ഷികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് ദില്ലിയില്‍ ബിജെപിയുമായി ഉടക്കിയിരുന്നു.

പൗരത്വ നിയമത്തെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസമാണ് ബിജെപിക്കും അകാലി ദളിനും ഇടയില്‍ പ്രശ്നങ്ങള്‍ രൂക്ഷമാക്കിയത്. ഇപ്പോഴിതാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ ബിജെപിക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനമാണ് അകാലി ദള്‍ നടത്തുന്നുത്. വിശദാംശങ്ങള്‍ ഇങ്ങനെ..

സൗഹൃദാന്തരീക്ഷം തകര്‍ക്കരുത്

സൗഹൃദാന്തരീക്ഷം തകര്‍ക്കരുത്

പൗരത്വ നിയമ ഭേദഗതിക്കെതിരെ വന്‍ പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യം കൂടി മുന്‍നിര്‍ത്തിയാണ് ശിരോമണി അകാലി ദളിന്‍റെ വിമര്‍ശനം. മതാടിസ്ഥാനത്തില്‍ പൗരന്മാരോട് വിവേചനം കാണിക്കരുതെന്നും വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മിലുള്ള സൗഹൃദാന്തരീക്ഷം തകര്‍ക്കരുതെന്നും ശിരോമണി അകാലിദളിന്‍റെ മുതിര്‍ന്ന നേതാവ് പ്രകാശ് സിങ് ബാദല്‍ പറഞ്ഞു.

അത്ര ശുഭകരമല്ല

അത്ര ശുഭകരമല്ല

രാജ്യത്ത് നിലവിലുള്ള അവസ്ഥ അത്ര ശുഭകരമല്ല. എല്ലാ മതങ്ങളേയും ഒരു പോലെ ബഹുമാനിക്കണം. ന്യൂനപക്ഷളേയും കൂടേ കൂട്ടി മാത്രമേ ഒരു സര്‍ക്കാറിന് വിജയകരമായി മുന്നോട് പോവാന്‍ സാധിക്കുകയുള്ളു. തങ്ങള്‍ ഈ രാജ്യത്ത് ബഹുമാനിക്കപ്പെടുന്നുണ്ടെന്നെന്ന് ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കും, സിഖ്കാര്‍ക്കും, ക്രിസ്ത്യാനികള്‍ക്കും ഒരു പോലെ തോന്നണം.

രാജ്യത്തെ ദുര്‍ബലപ്പെടുത്തും

രാജ്യത്തെ ദുര്‍ബലപ്പെടുത്തും

എല്ലാവരും പരസ്പരം സൗഹൃദത്തില്‍ കഴിയേണ്ടവരാണ്. വിദ്വേശത്തിന്‍റെ വിത്തല്ല ഈ രാജ്യത്ത് വിതയ്ക്കേണ്ടത്. സ്നേഹത്തിന്‍റെ വിത്താണ്. രാജ്യത്തിന്റെ ഭരണഘടന മതേതര ജനാധിപത്യ സ്വഭാവം പുലര്‍ത്തുന്നതാണ്. ഭരണഘടനയില്‍ നിന്നും ഏതെങ്കിലും തരത്തില്‍ പിന്നോട്ട് പോകുന്ന നിലപാട് രാജ്യത്തെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ സീറ്റ് നല്‍കില്ല

കൂടുതല്‍ സീറ്റ് നല്‍കില്ല

അതേസമയം ദില്ലി തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ ബിജെപിക്കും കൂടുതല്‍ സീറ്റ് നല്‍കേണ്ടതില്ലെന്നാണ് ശിരോമണി അകാലി ദളിന്‍റെ തീരുമാനം. കഴിഞ്ഞ തവണ ബിജെപി മത്സരിച്ച സീറ്റുകളേക്കാള്‍ ഒരു സീറ്റുപോലും അധികം നല്‍കാന്‍ കഴിയില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനം.

23 സീറ്റില്‍

23 സീറ്റില്‍

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ആകെയുള്ള 117 സീറ്റില്‍ 23 സീറ്റുകളിലായിരുന്നു ബിജെപി മത്സരിച്ചത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 117 സീറ്റില്‍ പകുതി സീറ്റുകള്‍ തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന് ചില ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ശിരോമണി അകാലിദള്‍ വ്യത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

എന്‍ആര്‍സിക്ക് എതിരാണ്

എന്‍ആര്‍സിക്ക് എതിരാണ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നേരത്തെ തന്നെ ശിരോമണി അകാലി ദള്‍ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയിരുന്നു.തങ്ങള്‍ എന്‍ആര്‍സിക്ക് എതിരാണെന്നും മുസ്‌ലീങ്ങളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പൗരത്വഭേദഗതി നിയമത്തിന് ബിജെപി തയ്യാറാകണമെന്നും അകാലിദള്‍ നേതാവും രാജ്യസഭാ എംപിയുമായ നരേഷ് ഗുജ്‌റാള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

പാര്‍ലമെന്‍റില്‍

പാര്‍ലമെന്‍റില്‍

'ശിരോമണി അകാലി ദളിന്‍റെ അംഗങ്ങള്‍ പാര്‍ലമെന്‍റില്‍ പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്തിരുന്നു. മൂസ്ലിങ്ങളെ കൂട നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് പാര്‍ട്ടി അധ്യക്ഷനായ സുഖബീര്‍ സിങ് ബാദല്‍ പറഞ്ഞുകൊണ്ടായിരുന്നു അത്. മുസ്ലിംസമുദായത്തെ കൂടി പൗരത്വ നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്ന് തന്നെയാണ് ഇപ്പോഴും ഞങ്ങള്‍ ആവശ്യപ്പെടുന്നത്'-ഗുജ്റാള്‍ പറഞ്ഞിരുന്നു.

 പ്രതിസന്ധി

പ്രതിസന്ധി

ഞങ്ങളെ സംബന്ധിച്ച് ഇത് വലിയൊരു പ്രതിസന്ധിയാണ്. അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും ക്രൂരമായ പിഡനം അനുഭവിച്ച ശേഷം ഇന്ത്യയിലെത്തിയ 60,000 മുതല്‍ 70,000 വരെയുള്ള സിഖുകാര്‍ പത്ത് പന്ത്രണ്ട് വര്‍ഷം ഇവിടെ പൗരത്വം ഇല്ലാതെ കഴിഞ്ഞിരുന്നു..

 മുസ്‌ലീങ്ങളെ കൂടി

മുസ്‌ലീങ്ങളെ കൂടി

ശിരോമണി അകാലി ദള്‍ എന്ന പാര്‍ട്ടി സിഖുകാരെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയാണ്. അതിനാല്‍ ഈ നിയമം വളരെ പ്രധാനപ്പെട്ടതാണ്. പക്ഷ ഞങ്ങള്‍ സഹിഷ്ണുതയില്‍ വിശ്വസിക്കുന്നു. മുസ്‌ലീങ്ങളെ കൂടി നിയമപരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് അവര്‍ ഉറപ്പുനല്‍കിയതുകൊണ്ടാണ് പാര്‍ലമെന്‍റില്‍ ഞങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തതെന്നും ഗുജ്റാള്‍ കൂട്ടിച്ചേര്‍ത്തു.

അരക്ഷിതാവസ്ഥ

അരക്ഷിതാവസ്ഥ

പൗരത്വ നിയമഭേദഗതിയുടെ പരിധിയില്‍ മുസ്ലിങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്ന് പറയുന്നതിന് പുറമെ തങ്ങള്‍ എന്‍ആര്‍സിയെ പൂര്‍ണ്ണമായും എതിര്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പ്രാഥമികമായി ഇത് ന്യൂനപക്ഷ സമുദായങ്ങളുടെ മനസ്സില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന ഒന്നാണ്. അതുമായി ബന്ധപ്പെട്ട കാര്യം ബിജെപി പുനഃപരിശോധിക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

അംഗീകരിക്കാന്‍ കഴിയില്ല

അംഗീകരിക്കാന്‍ കഴിയില്ല

രാജ്യത്ത് അക്രമം ഉണ്ടാവുന്നതും ജനങ്ങള്‍ കൊല്ലപ്പെടുന്നതും ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. ഇത് എത്രയും പെട്ടെന്ന അവസാനിപ്പിക്കേണ്ടതുണ്ട്. സിഖുകാരെ കുറിച്ച് മാത്രമല്ല, എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവരുടേയും ക്ഷേത്തെക്കുറിച്ചാണ് തന്‍റെ പാര്‍ട്ടി എപ്പോഴും സംസാരിക്കുന്നതെന്നും നരേഷ് ഗുജ്‌റാള്‍ പറഞ്ഞു. ഇതിന് പിന്നാലെ ചില ബിജെപി നേതാക്കള്‍ അദ്ദേഹത്തിന് എതിരെ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

ദില്ലിയിലെ പിണക്കം

ദില്ലിയിലെ പിണക്കം

ദല്‍ഹിയിലെ നാല് സിഖ് ഭൂരിപക്ഷ മണ്ഡലങ്ങളില്‍ അകാലിദള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവസാന നിമിഷം സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചിരുന്നു. സീറ്റ് വിഭജനത്തില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണ എത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് സഖ്യം പൊളിഞ്ഞത്.

ബിജെപി ചിഹ്നം

ബിജെപി ചിഹ്നം

കഴിഞ്ഞ തവണത്തെ അതേ ഫോര്‍മുലയില്‍ തന്നെ മത്സരിക്കണമെന്നാണ് ബിജെപി ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണ അകാലിദളിന്റെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ ബിജെപി ചിഹ്നത്തിലായിരുന്നു മത്സരിച്ചത്. ഇത്തവണയും അവര്‍ അതേ രീതിയില്‍ മത്സരിക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. എന്നാല്‍ അകാലിദള്‍ ഈ ആവശ്യം തള്ളുകയായിരുന്നു. പിന്നീട് നദ്ദ ഉള്‍പ്പടേയുള്ള നേതാക്കളുടെ നേതൃത്വത്തില്‍ സമവായ നീക്കങ്ങള്‍ നടക്കുകയും ചെയ്തിരുന്നു.

പ്രണയത്തിന്‍റെ ചുവപ്പല്ല, ഇത് രക്തത്തിന്‍റെ കട്ട ചുവപ്പ്; പ്രണയദിന കൂട്ടക്കൊലയുടെ ചരിത്രം അറിയാം

ദില്ലിയിലെ തിരിച്ചടി ബംഗാളിലും ആവര്‍ത്തിക്കാം; പൗരത്വ നിയമം കൊണ്ട് മാത്രം കാര്യമില്ലെന്ന് നേതാക്കള്‍

English summary
delhi result; SAD advises to BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X