ദില്ലി വോട്ടെണ്ണല്‍; ദില്ലിയില്‍ വിജയം ഉറപ്പിച്ച് ആംആദ്മി, ഞങ്ങള്‍ കഴിഞ്ഞ 5 വര്‍ഷം ജനങ്ങളെ സേവിച്ചു
ദില്ലി: ദില്ലിയില്‍ ആംആദ്മി പാര്‍ട്ടി ഹാട്രിക് അടിക്കുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ആംദ്മി വീണ്ടും അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ല. വിജയത്തില്‍ ഞങ്ങള്‍ക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. ഞങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷം മികച്ച രീതിയില്‍ ജനങ്ങളെ സേവിച്ചെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി വീട്ടില്‍ നടത്തിയ പ്രാര്‍ഥനയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മനീഷ് സിസോദിയ.
ഫലം പുറത്ത് വരുന്നതിന് മുമ്പ് തന്നെ വിജയം ഉറപ്പിച്ച രീതിയിലാണ് ആംആദ്മി നേതാക്കളുടെ പ്രതികരണം. വിജയമുറുപ്പിച്ച കെജ്രിവാള്‍ സത്യ പ്രതിജ്ഞാ ചടങ്ങിലേക്ക് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ക്ഷണിച്ചിട്ടുണ്ട്. മമത ബാനര്‍ജിയെ ടെലഫോണില്‍ വിളിച്ചാണ് കെജ്‌രിവാള്‍ മൂന്നാം തവണയും ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി തന്നെ അധികാരത്തില്‍ വരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

ബിജെപിയും ദില്ലിയിലെ വിജയത്തില്‍ വലിയ പ്രതീക്ഷയാണ് പങ്കുവെക്കുന്നത്. ബിജെപിക്ക് വിജയം ഉറപ്പെന്നാണ് സംസ്ഥാനത്തെ പാര്‍ട്ടി അധ്യക്ഷന്‍ മനോജ് തിവാരിയുടെ അവകാശ വാദം. ഫലത്തില്‍ ബിജെപിക്ക് ആശങ്കയില്ല. എക്സിറ്റ് പോള്‍ പ്രവചനങ്ങളെ മറികടന്നുള്ള പ്രകടനം ബിജെപി കാഴിച്ചവെക്കും. 55 സീറ്റുവരെ ലഭിച്ചേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, ദില്ലിയില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു കഴിഞ്ഞു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ എഎപിയാണ് ലീഡ് ചെയ്യുന്നത്. 40 സീറ്റുകളില്‍ ആംആദ്മി ലീഡ് ചെയ്യുമ്പോള്‍ 10 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. അതേസമയം കോണ്‍ഗ്രസിന് ഒരിടത്തും ലീഡ് നേടാന്‍ കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications