Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി കലാപം; ഇതുവരെ കൊല്ലപ്പെട്ടത് 37 പേര്‍!! 82 ഓളം പേര്‍ക്കും പരിക്കേറ്റത് വെടിവെയ്പ്പില്‍!!

ദില്ലി: വടക്ക് കിഴക്കന്‍ ദില്ലിയില്‍ സ്ഥിതി ഗതികള്‍ നിയന്ത്രണവിധേയമാകുന്നു. ഇന്ന് പുതിയ അക്രമ സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം കലാപത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ ​എണ്ണം 37 ആയി. മരിച്ചവരില്‍ 29 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെടിയേറ്റാണ് പലര്‍ക്കും പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്.

മൂന്ന് ദിവസമായി നീണ്ട് നില്‍ക്കുന്ന കലാപത്തില്‍ 250 ഓളം പേരാണ് ഇരകളായതെന്ന് പോലീസ് പറയുന്നു. ഇതില്‍ മൂന്നില്‍ ഒന്ന് പേര്‍ക്കും വെടിവെയ്പ്പിലാണ് പരിക്കേറ്റതെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ചിലരെ കുത്തി പരിക്കേല്‍പ്പിതായും ചിലര്‍ക്ക് നേരെ ആസിഡ് ആക്രമണം നടന്നതായും പോലീസ് പറയുന്നു. കണ്ണീര്‍ വാതക പ്രയോഗത്തില്‍ പെട്ടും പലര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

 kapil5-1582

കലാപത്തിനിടെ ഉപയോഗിച്ച 350 ലധികം വെടിയുണ്ടകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിൽ, .32 എംഎം, .9 എംഎം, .315 എംഎം കാലിബർ ഉളള വെടിയുണ്ടകളാണ് കണ്ടെത്തിയത്. കളിപ്പാട്ട തോക്കുകളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ടെന്ന് പേലീസ് പറയുന്നു.

Recommended Video

cmsvideo
    ഡല്‍ഹിയില്‍ അരങ്ങേറിയത് അതിക്രൂര കൊലപാതകങ്ങള്‍ | Oneindia Malayalam

    ക്രിമിനിലുകള്‍ തോക്കുകള്‍ ശേഖരിച്ച് പ്രദേശവാസികള്‍ക്ക് നല്‍കിയെന്നാണ് പോലീസിന്‍റെ നിഗമനം. പരിശോധനയില്‍ വാളുകളും കണ്ടെത്തിയിട്ടുണ്ട്. കേസിൽ ഇതുവരെ 138 പേർ അറസ്റ്റിലായിട്ടുണ്ട്. 48 എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+