കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കലാപം; അന്വേഷണം സാക്കിര്‍ നായികിലേക്കും സൗദി കേന്ദ്രീകരിച്ചും; ഫണ്ടുകള്‍ എന്‍ആര്‍ഐ വഴി

Google Oneindia Malayalam News

ദില്ലി: ഫെബ്രുവരിയില്‍ വടക്ക് കിഴക്കന്‍ ദില്ലിയിലുണ്ടായ കലാപത്തിന്റെ കൂടുതല്‍ വിവരങ്ങളുമായി ദില്ലി പൊലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗം. സംഭവത്തില്‍ ഇസ്ലാമിക് മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ ബന്ധ്‌ത്തെക്കുറിച്ചും അന്വേഷണം സംഘം വെളിപ്പെടുത്തുന്നു. കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ഖാലിദ് സൈഫിക്ക് സാക്കിര്‍ നായികുമായി ബന്ധമുണ്ടെന്നും ഖാലിദ് സാക്കില്‍ നായികുമായി കൂടികാഴ്ച്ച നടത്തിയിരുന്നുവെന്നും പ്രത്യേക അന്വേഷണ വിഭാഗം കണ്ടെത്തിയെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു

'സിപിഎം എന്ന കുളത്തില്‍ മുക്കിയെടുത്താല്‍ എല്ലാവരും വിശുദ്ധരാവും; അല്ലെങ്കില്‍ അഴിമതിക്കാര്‍''സിപിഎം എന്ന കുളത്തില്‍ മുക്കിയെടുത്താല്‍ എല്ലാവരും വിശുദ്ധരാവും; അല്ലെങ്കില്‍ അഴിമതിക്കാര്‍'

കൊവിഡ് ഭീതി; ഇരുട്ടിലും ജാഗ്രത; ചമ്പക്കര മാര്‍ക്കറ്റില്‍ പുലര്‍ച്ചെ പരിശോധന; ആളുകള്‍ കസ്റ്റഡിയില്‍കൊവിഡ് ഭീതി; ഇരുട്ടിലും ജാഗ്രത; ചമ്പക്കര മാര്‍ക്കറ്റില്‍ പുലര്‍ച്ചെ പരിശോധന; ആളുകള്‍ കസ്റ്റഡിയില്‍

എന്‍ആര്‍സി പ്രക്ഷോഭം

എന്‍ആര്‍സി പ്രക്ഷോഭം

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും സിഎഎ, എന്‍ആര്‍സി പ്രക്ഷോഭകകര്‍ക്കെതിരെ കേന്ദ്രസര്‍ക്കാരും ദില്ലി പൊലീസും നടപടികളെടുത്തിരുന്നു. നിരവധി പേര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയത്. ഉമര്‍ഖാലിദ്, ഇസ്രത്ത് ജഹാന്‍, ഖാലിദ് സൈഫി, സഫൂറ സര്‍ഗര്‍, ഗള്‍ഫിഷ, നതാഷ എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു.

 സാക്കിര്‍നായിക്

സാക്കിര്‍നായിക്

ഇതില്‍ ഖാലിദ് സൈഫിക്ക് സാക്കിര്‍ നായിക്കുമായി കൂടികാഴ്ച്ച നടത്തിയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഒപ്പം സൗദി അറേബ്യയില്‍ നിന്നും സിംഗപൂരിലെ എന്‍ജിഒയിലേക്ക് ഫണ്ട് വന്നെത്തും അന്വേഷണംസംഘം വ്യക്തമാക്കി.

 ഇസ്രത്ത് ജഹാന്‍

ഇസ്രത്ത് ജഹാന്‍

ഇതോടൊപ്പം കോണ്‍ഗ്രസ് മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറായിരുന്ന ഇസ്രത്ത് ജഹാന് സംശയാസ്പദമായ സ്ഥലത്ത് നിന്നും ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം സംഘം വെളിപ്പെടുത്തി. ഗാസിയാബാദില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുള്ള ചിലയിടങ്ങളില്‍ നിന്നുമാണ് ഇത് ലഭിച്ചതെന്നും പറയുന്നു. ദില്ലി കലാപവുമായി ബന്ധമുണ്ടെന്നാരോപിച്ച് മാര്‍ച്ചില്‍ ദില്ലി പൊലീസ് ഇസ്രത്ത് ജഹാനെ കസ്റ്റഡയിലെടുത്തിരുന്നു.

 എന്‍ജിഒ

എന്‍ജിഒ

കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ഇസ്രത്ത് ജഹാനും ഖാലിദ് സൈഫിക്കുമെതിരെയുള്ള അന്വേഷണം നിര്‍ത്തിവെച്ചിരിക്കുകയാണ്.ഖാലിദ് സൈഫിക്ക് സിംഗപ്പൂരിലെ എന്‍ആര്‍ഐ അക്കൗണ്ട് വഴി പണം ലഭിച്ചെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. ഇത് ഉമര്‍ഖാലിദിന്റെയും അദ്ദേഹത്തിന്റെ മീററ്റിലുള്ള ഒരാളുടേയും നേതൃത്വത്തിലുള്ള ഒരു ഓര്‍ഗനൈസേഷന്റെ അക്കൗണ്ടിലേക്കാണ് കൈമാറ്റം ചെയ്തിട്ടുള്ളത്. മീററ്റിലുള്ളയാള്‍ നിലവില്‍ ക്വാറന്റിനില്‍ കഴിയുകയാണ്.

Recommended Video

cmsvideo
Indian army deploys ghatak force in Ladakh | Oneindia Malayalam
 മൊബൈല്‍ ഫോണ്‍

മൊബൈല്‍ ഫോണ്‍

നിലവില്‍ സംഗപ്പൂരില്‍ നിന്നും എന്‍ആര്‍ഐയെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലാണ് പൊലീസ്. ഖാലിദ് സൈഫിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാല്‍ ഫണ്ടുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇത് സാക്കിര്‍ നായിക്കുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെക്കുറിച്ച് കണ്ടെത്താന്‍ സഹായിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

പാസ് പോര്‍ട്ട്

പാസ് പോര്‍ട്ട്

ഖാലിദ് സൈഫിന്റെ പാസ് പോര്‍ട്ട് പരിശോധിച്ചത് പ്രകാരം അദ്ദേഹം നിരവധി വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്നും സാക്കിര്‍ നായികുമായി കൂടികാഴ്ച്ച നടത്തിയിട്ടുണ്ടെന്നും വ്യക്തമായി. അതേസമയം കട്ടര്‍ ഹിന്ദു ഭക്ത എന്ന വാട്‌സാപ്പ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം കലാപത്തില്‍ നിര്‍ണ്ണായകമാണെന്നാണ് ദില്ലി പോലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നത്.

 മുസ്ലിങ്ങളോട് പ്രതികാരം

മുസ്ലിങ്ങളോട് പ്രതികാരം

കലാപത്തിലെ പ്രതികളില്‍ മിക്കവരും ഈ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നുള്ളവരാണ്. ഫെബ്രുവരി 25 നാണ് ഈ ഗ്രൂപ്പ് രൂപീകരിക്കുന്നത്. മുസ്ലിങ്ങളോട് പ്രതികാരം ചെയ്യാനാണെന്ന് പേരിലാണ് ഈ ഗ്രൂപ്പ് രൂപീകരിച്ചതെന്നും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

 ജയ് ശ്രീരാം

ജയ് ശ്രീരാം

വടക്ക്-കിഴക്കന്‍ ദില്ലിയിലുണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ട മുസ്ലിങ്ങളില്‍ ഒമ്പത് പേര്‍ക്കും ജീവന്‍ നഷ്ടമായത് ജയ് ശ്രീരാം വിളിക്കാത്തതിലാണെന്നും കുറ്റപത്രത്തിലുണ്ട്. ഹംസ, ആമിന്‍, ഭൂരെ അലി, മുര്‍സലിന്‍, ആസ് മുഹമ്മദ്, മുഷറഫ്, അകില്‍ അഹമ്മദ്, ഹാഷിം അലി, ആമിര്‍ ഖാന്‍ എന്നിവരാണ് ജയ് ശ്രീരാം വിളിക്കാത്തതിനാല്‍ കൊല്ലപ്പെട്ടതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

English summary
Delhi Riot: Delhi Police Enquiry leads to Islamic Preacher Zakir Naik
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X