കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങളിലും ജനാധിപത്യത്തിലുമാണ് വിശ്വാസം;രാജ്യം ഭരിക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവർ:നടാഷ

ജനങ്ങളിലും ജനാധിപത്യത്തിലുമാണ് വിശ്വാസം;രാജ്യം ഭരിക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവർ:നടാഷ

Google Oneindia Malayalam News

ന്യൂഡൽഹി: രാജ്യം ഭരിക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരാണെന്ന് വിദ്യാർഥി നേതാവ് നടാഷ നർവാൾ. ഡൽഹി കലാപകേസിൽ അറസ്റ്റിലായ നടാഷ ഉൾപ്പടെയുള്ള നേതാക്കൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ജയിൽ മോചിതയായ ശേഷം ഏഷ്യനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അവർ. ജയിലിൽ അടച്ച് ഭീഷണിപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും നടാഷ പറഞ്ഞു.

Natasha

"ജനങ്ങളിലും ജനാധിപത്യത്തിലുമാണ് വിശ്വാസം. കോടതികളിൽ നിന്ന് നീതി ലഭിക്കും. അഭിപ്രായവൃത്യാസം ഇനിയും ഉറക്കെ പറയും. രാജ്യം ഭരിക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരാണ്. വിയോജിപ്പിക്കുകളെ ,വിമർശനങ്ങളെ ഇല്ലാതെയാക്കാനാണ് ഇവരുടെ ശ്രമം. ഇതിനെ ചെറുത്ത് തോൽപിക്കും," നടാഷ നർവാൾ പറഞ്ഞു.

പ്രതിഷേധിക്കുക എന്നത് ഭീകരവാദമല്ലെന്ന ശക്തമായ പരാമര്‍ശത്തോടെയായിരുന്നു ദില്ലി ഹൈക്കോടതി വിദ്യാര്‍ത്ഥി നേതാക്കളായ നതാഷ നര്‍വാൾ, ദേവാംഗന കലിത, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവര്‍ക്ക് ജാമ്യം നൽകിയത്.ഒരു വർഷത്തിന് ശേഷമാണ് ഇവർ ജയിൽ മോചിതരാകുന്നത്. നിരവധി പേരാണ് മുദ്രാവാക്യം വിളികളുമായി വിദ്യാർത്ഥികളെ സ്വീകരിക്കാനെത്തിയത്.

സർക്കാരിന്റെ പരിഭ്രാന്തിയാണ് യഥാർത്ഥത്തിൽ പുറത്തുവന്നതെന്നായിരുന്നു ജയിൽ മോചിതയായ ശേഷമുള്ള നടാഷയുടെ ആദ്യ പ്രതികരണം. ഞങ്ങളുടെ വിശ്വാസങ്ങൾ ഉയർത്തിപിടിച്ച ദില്ലി ഹൈക്കോടതിയോട് നന്ദി പറയുകയാണ്. ഞങ്ങൾ ചെയ്ത പ്രതിഷേധങ്ങൾ ഒന്നും തീവ്രവാദമായിരുന്നില്ല. മറിച്ച് ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങൾ ആയിരുന്നു,നടാഷ നർവാൾ പറഞ്ഞു.

Recommended Video

cmsvideo
Novavax vaccine is 90 percent effective against virus | Oneindia Malayalam

കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റി മദ്രസ- ചിത്രങ്ങൾ കാണാം

കലാപക്കേസിൽ പ്രതിചേർക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ചൊവ്വാഴ്ചയാണ് ദില്ലി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ഇവരെ ജയിൽ മോചിതരാക്കിയിരുന്നില്ല. നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ മൂന്ന് ദിവസം വേണമെന്ന് ആവശ്യപ്പെട്ട് ദില്ലി പോലീസ് ഇന്ന് കോടതിയെ സമീപിച്ചു. എന്നാൽ ഹർജി കോടതി തള്ളുകയായിരുന്നു .വടക്കുകിഴക്കന്‍ ദില്ലി കലാപക്കേസില്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്.യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. നേരത്തേ വിവിധ കേസുകളിൽ ജാമ്യം ലഭിച്ചിരുന്നുവെങ്കിലും യുഎപിഎ നിലനിൽക്കുന്നതിനാൽ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല.

അതീവ ഗ്ലമറസായി സുർഭി പുരാണിക്; പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

English summary
Delhi riot Natasha Narwal says still have belief on people and democracy Delhi riot Natasha Narwal says still have belief on people and democracy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X