കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കലാപം: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്, 9 പേരെ കൊലപ്പെടുത്തിയത് ജയ് ശ്രീറാം വിളിക്കാത്തതിന്

Google Oneindia Malayalam News

ദില്ലി: ഫെബ്രുവരിയില്‍ നടന്ന ദില്ലി കാലപത്തിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങളുമായി ദില്ലി പോലീസിന്‍റെ കുറ്റപത്രം. കലാപത്തിന് പിന്നിലെ ആസൂത്രണം വ്യക്തമാക്കുന്ന കുറ്റപത്രമാണ് ദില്ലി പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. കട്ടര്‍ ഹിന്ദു ഭക്ത എന്ന വാട്സാപ്പ് ഗ്രൂപ്പിന്‍റെ പ്രവര്‍ത്തനം കലാപത്തില്‍ നിര്‍ണ്ണായകമാണെന്നാണ് ദില്ലി പോലീസിന്‍റെ കുറ്റപത്രത്തില്‍ പറയുന്നത്.

കലാപത്തിലെ പ്രതികളില്‍ മിക്കവരും ഈ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നുള്ളവരാണ്. ഫെബ്രുവരി 25 നാണ് ഈ ഗ്രൂപ്പ് രൂപീകരിക്കുന്നത്. മുസ്ലിങ്ങളോട് പ്രതികാരം ചെയ്യാനാണെന്ന് പേരിലാണ് ഈ ഗ്രൂപ്പ് രൂപീകരിച്ചതെന്നും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

 ജയ് ശ്രീരാം

ജയ് ശ്രീരാം

വടക്ക്-കിഴക്കന്‍ ദില്ലിയിലുണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ട മുസ്ലിങ്ങളില്‍ ഒമ്പത് പേര്‍ക്കും ജീവന്‍ നഷ്ടമായത് ജയ് ശ്രീരാം വിളിക്കാത്തതിലാണെന്നും കുറ്റപത്രത്തിലുണ്ട്. ഹംസ, ആമിന്‍, ഭൂരെ അലി, മുര്‍സലിന്‍, ആസ് മുഹമ്മദ്, മുഷറഫ്, അകില്‍ അഹമ്മദ്, ഹാഷിം അലി, ആമിര്‍ ഖാന്‍ എന്നിവരാണ് ജയ് ശ്രീരാം വിളിക്കാത്തതിനാല്‍ കൊല്ലപ്പെട്ടത്.

Recommended Video

cmsvideo
Rahul Gandhi to launch new telegram channe l| Oneindia Malayalam
കുറ്റപത്രത്തില്‍

കുറ്റപത്രത്തില്‍

കേസില്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ട കേസിലെ പ്രതികളായ ജതിന്‍ ശര്‍മ്മ, റിഷഭ് ചൗധരി, വിവേക് പഞ്ചല്‍, ലോകേഷ് സോളങ്കി, പങ്കജ് ശര്‍മ്മ, പ്രിന്‍സ്, സുമിത് ചൗധരി, അങ്കിത് ചൗധരി, ഹിമാംശു താക്കൂര്‍ എന്നിവര്‍ ഫെബ്രുവടരി 25 നും 26 നും ഇടയില്‍ ഗംഗാ വിഹാറിലുണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

പോലീസ് ചൂണ്ടിക്കാണിക്കുന്നു

പോലീസ് ചൂണ്ടിക്കാണിക്കുന്നു

ഈ പ്രതികള്‍ മേല്‍പ്പറഞ്ഞ ഒമ്പത് പേരുടെ മരണത്തിനും മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാരണക്കാരായി. കലാപത്തില്‍ ഇവര്‍ സജീവമായി ഏര്‍പ്പെട്ടിരുന്നെന്നും ഇതര മതസ്ഥരെ ആക്രമിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ആളുകളുടെ പേരടക്കമുള്ള കാര്യങ്ങള്‍ ചോദിച്ചായിരുന്നു ആക്രമണമെന്നും കുറ്റപത്രത്തില്‍ പോലീസ് ചൂണ്ടിക്കാണിക്കുന്നു.

രണ്ട് മുസ്‌ലിങ്ങളെ

രണ്ട് മുസ്‌ലിങ്ങളെ

ഞാന്‍ ഒമ്പത് മണിയോടുകൂടി എന്റെ ടീമിനൊപ്പം രണ്ട് മുസ്‌ലിങ്ങളെ കൊന്ന് ഓവുചാലില്‍ തള്ളിയിട്ടുണ്ടെന്ന് ഗംഗാ വിഹാറില്‍ താമസിക്കുന്ന ലോകേഷ് സോളങ്കി ഫെബ്രുവരി 26 ന് ഗ്രൂപ്പിലേക്ക് സന്ദേശം അയച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. ഇത്തരം പ്രവൃത്തികളിലെ മുന്നണിയില്‍ ഞാനുമുണ്ടാകുമെന്ന് നിങ്ങള്‍ക്കറിയാമല്ലോ?', -11.49 ന് വാട്‌സാപ്പ് ഗ്രൂപ്പിലേക്കയച്ച സന്ദേശമാണിത്.

ഫെബ്രുവരി 25 ന്

ഫെബ്രുവരി 25 ന്

സമാനമായ ആശയമുള്ള മറ്റുള്ളവരുമായി ബന്ധം പുലര്‍ത്താനും ആളുകളേയും ആയുധങ്ങളേയും വിതരണം ചെയ്യാനും ഈ ഗ്രൂപ്പാണ് ഉപയോഗിച്ചത്. ഫെബ്രുവരി 25 ന് 12.49 ന് രൂപീകരിക്കപ്പെട്ട ഗ്രൂപ്പില്‍ തുടക്കത്തില്‍ 125 പേരാണ് ഉണ്ടായിരുന്നത്. അതില്‍ 47 പേര്‍ മാര്‍ച്ച് 8 ന് ഗ്രൂപ്പില്‍ നിന്ന് പിന്മാറിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

 3 കേരള കോണ്‍ഗ്രസുകള്‍ ലയിക്കണം; ജോസിന്‍റെ മുന്നണി പ്രവേശനത്തിനുള്ള സിപിഎം നീക്കം സജീവം 3 കേരള കോണ്‍ഗ്രസുകള്‍ ലയിക്കണം; ജോസിന്‍റെ മുന്നണി പ്രവേശനത്തിനുള്ള സിപിഎം നീക്കം സജീവം

ഡികെയുടെ ആദ്യ പ്രഖ്യാപനം, കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും; ജാതി സമവാക്യങ്ങളും മാറുന്നുഡികെയുടെ ആദ്യ പ്രഖ്യാപനം, കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും; ജാതി സമവാക്യങ്ങളും മാറുന്നു

English summary
Delhi riot; Police says riots forced to shout Jai sriram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X