കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് രാജ്യത്ത് നടക്കുന്നത്, ഞെട്ടിപ്പോയി, ദില്ലി പോലീസിനെതിരെ തരൂര്‍, കുറ്റപത്രത്തില്‍ വിമര്‍ശനം

Google Oneindia Malayalam News

ദില്ലി: സീതാറാം യെച്ചൂരി അടക്കമുള്ളവരെ ദില്ലി കലാപത്തിലെ ഗുഢാലോചനയില്‍ പങ്കാളികളാക്കിയ പോലീസ് കുറ്റപത്രത്തിനെതിരെ ശശി തരൂര്‍. ഇത് കണ്ട് ഞാന്‍ ഞെട്ടിപ്പോയി. യഥാര്‍ത്ഥത്തില്‍ അക്രമത്തിന് പ്രേരിപ്പിച്ചവരെയും അക്രമം അഴിച്ചുവിട്ടവരെയും രക്ഷപ്പെടാന്‍ അനുവദിക്കുകയാണോ? എന്താണ് എന്റെ രാജ്യത്തിന് സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും തരൂര്‍ ട്വീറ്റ് ചെയ്തു. ദില്ലി പോലീസിനെതിരെ കോണ്‍ഗ്രസില്‍ നിന്ന് ആദ്യമായി വിമര്‍ശനമുന്നയിക്കുന്നത് തരൂരാണ്. കുറ്റപത്രത്തില്‍ ദില്ലി പോലീസിനെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

1

കുറ്റപത്രത്തില്‍ വിശദീകരണവുമായി ദില്ലി പോലീസ് രംഗത്തെത്തി. കലാപത്തിന് ആസൂത്രണം ചെയ്തവരെന്ന പേരില്‍ ആരുടെയും പേരുകള്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് പോലീസ് വിശദീകരിച്ചു. പൗരത്വ നിയമ ഭേദഗതി സമരം സംഘടിപ്പിച്ചവരുടെ പേരുകള്‍ ഒരു പ്രതി മൊഴി നല്‍കിയിരുന്നുവെന്നും, അക്കാര്യമാണ് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചതെന്നുമാണ് ദില്ലി പോലീസിന്റെ വിശദീകരണം. യെച്ചൂരിയെ കൂടാതെ യോഗേന്ദ്ര യാദവ്, സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജയന്തി ഘോഷ്, ദില്ലി യൂണിവേഴ്‌സിറ്റി പ്രൊഫസറും സാമൂഹ്യ പ്രവര്‍ത്തകനുമായ അപൂര്‍വാനന്ദ്, ഡോക്യുമെന്ററി സംവിധായകന്‍ രാഹുല്‍ റോയ് എന്നിവര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പോലീസ് പറയുന്നു.

കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഗൗരവമേറിയ പരാമര്‍ശങ്ങള്‍ അടങ്ങിയിരിക്കുന്നത്. ഇവര്‍ പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭകരോട് ഏതറ്റം വരെയും പോകാനായി ഇവര്‍ ആഹ്വാനം ചെയ്‌തെന്ന് പോലീസ് ആരോപിച്ചു. സിഎഎയും എന്‍ആര്‍സിയും മുസ്ലീം വിരുദ്ധമാണ് ഇവര്‍ പ്രചാരണം നടത്തി മതസ്പര്‍ദ്ധ ഉണ്ടാക്കിയെന്ന് പോലീസ് പറയുന്നു. ഇവര്‍ മുസ്ലീങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭം നടത്തി കേന്ദ്ര സര്‍ക്കാരിന്റെ പ്രതിച്ഛായയെ തകര്‍ക്കാനാണ് ശ്രമിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

ദില്ലി കലാപം: സീതാറാം യെച്ചൂരി അടക്കം 9 പ്രമുഖര്‍ ഗൂഢാലോചനയില്‍ പങ്കാളികള്‍, പോലീസ് കുറ്റപത്രം!!ദില്ലി കലാപം: സീതാറാം യെച്ചൂരി അടക്കം 9 പ്രമുഖര്‍ ഗൂഢാലോചനയില്‍ പങ്കാളികള്‍, പോലീസ് കുറ്റപത്രം!!

ഫെബ്രുവരി 23നും 26നും ഇടയില്‍ നടന്ന കലാപത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടാണിത്. 53 പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. പലര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും, വ്യാപക നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. വുമണ്‍ കളക്ടീവ് പിഞ്ച്ര തോഡ് അംഗങ്ങളും ജെഎന്‍യു വിദ്യാര്‍ത്ഥികളുമായ ദേവാങ്കണ കലിത, നടാഷ നര്‍വാള്‍, ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥി ഗുല്‍ഫിഷ ഫാത്തിമ എന്നിവരുടെ കുറ്റസമ്മത മൊഴിയെ തുടര്‍ന്ന് യെച്ചൂരി അടക്കമുള്ളവരെ കുറ്റപത്രത്തില്‍ ചേര്‍ത്തത്.

നാവിക ഉദ്യോഗസ്ഥനെതിരായ ആക്രമണം പെട്ടെന്നുള്ള പ്രതികരണമെന്ന് റാവത്ത്, തീവ്രവാദമെന്ന് ഫട്‌നാവിസ്!!നാവിക ഉദ്യോഗസ്ഥനെതിരായ ആക്രമണം പെട്ടെന്നുള്ള പ്രതികരണമെന്ന് റാവത്ത്, തീവ്രവാദമെന്ന് ഫട്‌നാവിസ്!!

English summary
delhi riot: shashi tharoor strongly reacted to delhi police chargesheet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X