കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കലാപത്തിൽ പങ്ക്; ജെഎൻയു വിദ്യാർത്ഥി ഷർജീൽ ഇമാമിനെ അറസ്റ്റ് ചെയ്തു

Google Oneindia Malayalam News

ദില്ലി; വടക്കുകിഴക്കൻ ദില്ലി കലാപത്തിൽ ഗൂഡാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് ജെഎൻയു വിദ്യാർത്ഥി ഷാർജീൽ ഇമാമിനെ ദില്ലി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു.യുഎപിഎ പ്രകാരമാണ് അറസ്റ്റ്. കലാപത്തിലെ പങ്ക് സംബന്ധിച്ച ചോദ്യം ചെയ്യലിനായി ഷർജീലിനെ ചൊവ്വാഴ്ച ദില്ലിയിൽ എത്തിച്ചിരുന്നു.

കേസിൽ ജുലൈ 21 ന് ഷർജീലിനെ അസമിൽ നിന്ന് ദില്ലിയിൽ എത്തിക്കാൻ തിരുമാനിച്ചിരുന്നു. എന്നാൽ ഷർജീലിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ഗുവാഹട്ടിയിലെ ജയിലിൽ തന്നെ ഇയാളെ താമസിപ്പിച്ചു. രോഗം ഭേദമായ പിന്നാലെയാണ് ചൊവ്വാഴ്ച ദില്ലിയിൽ എത്തിച്ചത്.

നേരത്തേ ഏപ്രിലിൽ ഷര്‍ജീല്‍ ഇമാമിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പോലിസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ജാമിയ മില്ലിയ സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലായരുന്നു കുറ്റപത്രം സമർപ്പിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും ദോഷം ചെയ്യുന്ന തരത്തിൽ ഷർജിൽ ഇമാം പ്രവർത്തിച്ചു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

Recommended Video

cmsvideo
India's discussion with russia for sputnik 5 | Oneindia Malayalam
sharjeel imam

പൗരത്വ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായ ഷഹീൻ ബാഗിൽ സംഘർഷമുണ്ടാക്കുന്ന രീതിയിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ ഗുവാഹട്ടിയിൽ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്നു ഷർജീൽ. ഇവിടെ വെച്ച് ഷർജീലിന് കൊവിഡ് ബാധിച്ചിരുന്നു. ഷര്‍ജീല്‍ ഇമാമിനെ ജനുവരി 28 നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ബീഹാറില്‍ നിന്നാണ് ദല്‍ഹി പോലലീസ് അറസ്റ്റ് ചെയ്തത്.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്തണമെന്ന് ഷർജീൽ പ്രസംഗിച്ചുവെന്നാണ് കേസ്. ജനവരി 16 ന് അലിഗഡ് മുസ്ലീം സർവ്വകലാശാലയിലായിരുന്നു ഷർജീൽ പ്രസംഗിച്ചത്. ദില്ലി പോലീസിന് പുറമെ യുപി, അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് അടക്കം 5 സംസ്ഥാനങ്ങള്‍ ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗത്തിനെതിരേ രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 31 കാരനായ ഷർജീൽ ബോംബെ ഐഐടിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എം ടെക്ക് ബിരുദം നേടിയശേഷം ആധുനിക ഇന്ത്യാ ചരിത്രത്തിൽ ഉപരിപഠനത്തിനായാണ് ജെഎൻുിൽ എത്തിയത്.

പാർലമെന്റ് വർഷകാല സമ്മേളനം സെപ്തംബര്‍ 14 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെപാർലമെന്റ് വർഷകാല സമ്മേളനം സെപ്തംബര്‍ 14 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ

സെക്രട്ടറിയേറ്റിലെ തീപിടുത്തം; പ്രതിപക്ഷ നേതാവ് ഗവർണറെ കണ്ടു!! എൻഐഎ അന്വേഷിക്കണമെന്ന് ചെന്നിത്തലസെക്രട്ടറിയേറ്റിലെ തീപിടുത്തം; പ്രതിപക്ഷ നേതാവ് ഗവർണറെ കണ്ടു!! എൻഐഎ അന്വേഷിക്കണമെന്ന് ചെന്നിത്തല

'പൂച്ച് പുറത്താകുമെന്നായപ്പോൾ തീയിട്ടു? ജനത്തിന് മുൻപിൽ പിണറായി പരിഹാസ്യനാകുകയാണെന്നത് പറയാതെ വയ്യ''പൂച്ച് പുറത്താകുമെന്നായപ്പോൾ തീയിട്ടു? ജനത്തിന് മുൻപിൽ പിണറായി പരിഹാസ്യനാകുകയാണെന്നത് പറയാതെ വയ്യ'

English summary
Delhi riots case; Sharjeel Imam arrested under UAPA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X