ദില്ലി കലാപക്കേസ്; ഉമര്‍ ഖാലിദിന് ജാമ്യം
ദില്ലി; ദില്ലി കലാപക്കേസിൽ ആക്ടിവിസ്റ്റും മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവുമായ ഉമര്‍ ഖാലിദിന് ജാമ്യം.കലാപവുമായി ബന്ധപ്പെട്ട ഖാജുരി ഖാസ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്.20,000 രൂപ ബോണ്ടും ഒരു ആള്‍ ജാമ്യം വ്യവസ്ഥയിലുമാണ് ജാമ്യം അനുവദിച്ചത്.അതേസമയം കലാപവുമായി ബന്ധപ്പെട്ട മറ്റ് കേസുകളില്‍ യുഎപിഎ നിലനിൽക്കുന്നതിനാൽ ഉമര്‍ ഖാലിദിന് പുറത്തിറങ്ങാനാകില്ല.

ആളുകളെ സംഘടിപ്പിച്ചതും കലാപത്തിന് പ്രേരിപ്പിച്ചതുമായ വ്യക്തികളെ ഇനിയും കണ്ടെത്താനും അറസ്റ്റ് ചെയ്യാനും ഉണ്ടെന്നിരിക്കെ ഉമർ ഖാലിദിനെ മാത്രമായി നീണ്ടകാലം തടവിൽ പാർപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്ന് കോടതി വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബറിലാണ് കേസിൽ ഉമർ ഖാലിദ് അറസ്റ്റിലായത്. മുൻ ആം ആദ്മി നേതാവ് താഹിർ ഹുസൈൻ അടക്കം പതിനഞ്ചോളം പേരെയാണ് കേസിൽ പ്രതിചേർത്തത്. സപ്റ്റംബറിൽ കേസിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഉമർ ഖാലിദിനെതിരെ യുഎപിഎ ചുമത്തിയിരുന്നു. നവംബർ 22 നാണ് ഉമർ ഖാലിദ്, വിദ്യാർഥി നേതാക്കളായ ഷർജീൽ ഇമാം, ഫൈസാൻ ഖാൻ എന്നിവർക്കെതിരെ ദില്ലി പോലീസ് 200 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു.












Click it and Unblock the Notifications