ദില്ലി കലാപം: സ്വതന്ത്ര അന്വേഷണത്തിന് വിദഗ്ദസമിതിയെ രൂപീകരിച്ചു, വിരമിച്ച ജഡ്ജിമാരും അംഗങ്ങള്‍
ദില്ലി: പൗരത്വനിയമ ഭേദഗതിക്ക് പിന്നാലെ വടക്ക് ലകിഴക്കന് ദില്ലിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപവുമായി ബന്ധപ്പെട്ട് സ്വതന്ത്ര അന്വേഷണം നടത്തുന്നതിനായി വിദഗ്ദ സമിതിയെ രൂപീകരിച്ചു. വിരമിച്ച സുപ്രീം കോടതി, ഹൈക്കോടി ജഡ്ജിമാര്‍, മുന്‍ സിവില്‍ സര്‍വന്റുകള്‍ ഉള്‍പ്പെട്ട ആറംഗ വിദഗ്ദ സമിതിയാണ് ദില്ലി കലാപം അന്വേഷിക്കുക. കേസ് ദില്ലി പൊലീസ് അട്ടിമറിക്കുന്നെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്നാണ് വിദഗ്ദസമിതിയെ രൂപീകരിക്കാന്‍ തീരുമാനിച്ചത്.

കലാപത്തിന് മുമ്പും ശേഷവുമുള്ള കാര്യങ്ങളെ കുറിച്ച് കമ്മിറ്റി സമഗ്രമായ അന്വേഷണം നടത്തും. ഫെബ്രുവരി മാസത്തോടെയാണ് വടക്കു കിഴക്കന്‍ ദില്ലിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. 53 പേരാണ് ദില്ലിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി കൊല്ലപ്പെട്ടത്. സേില്‍ ഉമര്‍ ഖാലിദ് അടക്കമുള്ള നിരവധി വിദ്യാര്‍ത്ഥി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ദില്ലി പൊലീസ് കേസെടുത്തത്.
മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മദന്‍ ലോകൂര്‍, ദില്ലി, മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ ജസ്റ്റിസ് എ.പി.ഷാ, മുന്‍ ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആര്.എസ്. സോദി, മുന്‍ പട്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അഞ്ജന പ്രകാശ്, മുന്‍ ആഭ്യന്തര സെക്രട്ടറി ജികെ പിള്ള, ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് മുന്‍ ഡയറക്ടര്‍ ജനറല്‍ മീരന് ചദ്ദ ബോര്‍വങ്കര്‍ (ഐപിഎസ്) എന്നിവരാണ് വിദഗ്ദ സമിയിലെ അംഗങ്ങള്‍.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications