കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കലാപം: സ്വതന്ത്ര അന്വേഷണത്തിന് വിദഗ്ദസമിതിയെ രൂപീകരിച്ചു, വിരമിച്ച ജഡ്ജിമാരും അംഗങ്ങള്‍

Google Oneindia Malayalam News

ദില്ലി: പൗരത്വനിയമ ഭേദഗതിക്ക് പിന്നാലെ വടക്ക് ലകിഴക്കന്‍ ദില്ലിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപവുമായി ബന്ധപ്പെട്ട് സ്വതന്ത്ര അന്വേഷണം നടത്തുന്നതിനായി വിദഗ്ദ സമിതിയെ രൂപീകരിച്ചു. വിരമിച്ച സുപ്രീം കോടതി, ഹൈക്കോടി ജഡ്ജിമാര്‍, മുന്‍ സിവില്‍ സര്‍വന്റുകള്‍ ഉള്‍പ്പെട്ട ആറംഗ വിദഗ്ദ സമിതിയാണ് ദില്ലി കലാപം അന്വേഷിക്കുക. കേസ് ദില്ലി പൊലീസ് അട്ടിമറിക്കുന്നെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്നാണ് വിദഗ്ദസമിതിയെ രൂപീകരിക്കാന്‍ തീരുമാനിച്ചത്.

delhi

കലാപത്തിന് മുമ്പും ശേഷവുമുള്ള കാര്യങ്ങളെ കുറിച്ച് കമ്മിറ്റി സമഗ്രമായ അന്വേഷണം നടത്തും. ഫെബ്രുവരി മാസത്തോടെയാണ് വടക്കു കിഴക്കന്‍ ദില്ലിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. 53 പേരാണ് ദില്ലിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി കൊല്ലപ്പെട്ടത്. സേില്‍ ഉമര്‍ ഖാലിദ് അടക്കമുള്ള നിരവധി വിദ്യാര്‍ത്ഥി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ദില്ലി പൊലീസ് കേസെടുത്തത്.

മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മദന്‍ ലോകൂര്‍, ദില്ലി, മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ ജസ്റ്റിസ് എ.പി.ഷാ, മുന്‍ ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആര്‍.എസ്. സോദി, മുന്‍ പട്‌ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അഞ്ജന പ്രകാശ്, മുന്‍ ആഭ്യന്തര സെക്രട്ടറി ജികെ പിള്ള, ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് മുന്‍ ഡയറക്ടര്‍ ജനറല്‍ മീരന്‍ ചദ്ദ ബോര്‍വങ്കര്‍ (ഐപിഎസ്) എന്നിവരാണ് വിദഗ്ദ സമിയിലെ അംഗങ്ങള്‍.

English summary
Delhi riots: expert panel for an independent probe, including retired judges and ex-civil servants
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X