കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമിയ വിദ്യാര്‍ഥി സഫൂറ സര്‍ഗാറിന് ജാമ്യം; പോലീസിന്റെ വാദം ഹൈക്കോടതി തള്ളി

  • By Desk
Google Oneindia Malayalam News

ദില്ലി: ദില്ലി കലാപക്കേസില്‍ അറസ്റ്റിലായ ജാമിയ വിദ്യാര്‍ഥി സഫൂറ സര്‍ഗാറിന് ജാമ്യം. സര്‍ഗാര്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. ഗര്‍ഭിണിയെന്ന പരിഗണനയില്‍ ജാമ്യം നല്‍കരുതെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഈ വാദം തള്ളിയാണ് ഹൈക്കോടതി ജാമ്യം നല്‍കിയിരിക്കുന്നത്. യുഎപിഎ നിയമപ്രകാരമാണ് സര്‍ഗാറിനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നയിച്ചവരില്‍ മുന്നിലുണ്ടായിരുന്നു ഈ വിദ്യാര്‍ഥി. നാല് മാസം ഗര്‍ഭിണിയായിരിക്കെയാണ് കഴിഞ്ഞ ഏപ്രിലില്‍ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ജാമ്യ ഹര്‍ജിയില്‍ പ്രതികരണം അറിയിച്ച പോലീസ് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ ഇന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ജാമ്യത്തെ എതിര്‍ത്തില്ല.

s

ഫെബ്രുവരിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് ഏപ്രില്‍ 10നാണ് സഫൂറ സര്‍ഗാറിനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ അവര്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും വീണ്ടും കൂടുതല്‍ കേസുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വിദ്യാര്‍ഥിയുടെ അറസ്റ്റ് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

അന്വേഷണത്തിന് തടസമാകുന്ന ഒരു പ്രവര്‍ത്തനത്തിലും പങ്കാളിയാകരുത് എന്ന് ഹൈക്കോടതി സര്‍ഗാറിനോട് നിര്‍ദേശിച്ചു. അനുമതിയില്ലാതെ ദില്ലി വിട്ടു പോകരുത്. അടുത്ത 15 ദിവസം അന്വേഷണ ഉദ്യോഗസ്ഥനുമായി ഫോണില്‍ ബന്ധപ്പെടണം. 10000 രൂപയുടെ ആഴ്ചജാമ്യവും കോടതി നിര്‍ദേശിച്ചു.

അതേസമയം, കഴിഞ്ഞദിവസം ജാമ്യത്തെ എതിര്‍ത്ത പോലീസ് ഇന്ന് എതിര്‍ത്തില്ല. മാനുഷിക പരിഗണന നല്‍കി ജാമ്യം നല്‍കാവുന്നതാണ് എന്നാണ് പോലീസിന് വേണ്ടി ഹാജരായ തുഷാര്‍ മേത്ത പറഞ്ഞത്. വിചാരണ കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് സഫൂറ സര്‍ഗാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഗര്‍ഭിണിയാണെന്ന കാര്യം കോടതിയില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തിങ്കളാഴ്ച പോലീസ് എതിര്‍ത്തിരുന്നു. തിഹാര്‍ ജയിലില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 39 പ്രസവം നടന്നിട്ടുണ്ടെന്നും കേസ് വളരെ ഗൗരവമുള്ളതാണെന്നുമാണ് പോലീസ് പ്രതികരിച്ചിരുന്നത്.

English summary
Delhi Riots: High Court gives Bail to Jamia Student Safoora Zargar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X