കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കലാപം: ദേവാംഗന കലിത, നതാഷ നര്‍വാള്‍, ആസിഫ് തന്‍ഹ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ച് ദില്ലി ഹൈക്കോടതി

Google Oneindia Malayalam News

ദില്ലി: പൗരത്വ പ്രക്ഷോഭത്തിനിടെ വടക്കുകിഴക്കന്‍ ദില്ലിയില്‍ നടന്ന കലാപത്തില്‍ ഗൂഡാലോചന ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിദ്യാര്‍ത്ഥി ആക്ടിവിസ്റ്റുകളായ ദേവാംഗന കലിത, നതാഷ നര്‍വാള്‍, ആസിഫ് ഇക്ബാല്‍ തന്‍ഹ എന്നിവര്‍ക്ക് ദില്ലി ഹൈക്കോടതി ജാമ്യം അനുവദിച്ചു. യുഎപിഎ നിയമത്തിലെ കര്‍ശന വ്യവസ്ഥകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരു വര്‍ഷത്തിന് ശേഷമാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് മൃദുല്‍, എ ജെ ഭംഭാനി എന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഉത്തരവിന്റെ പകര്‍പ്പ് പ്രതികളുടെ അഭിഭാഷകര്‍ക്ക് ഉടന്‍ നല്‍കണമെന്ന് ബെഞ്ച് നിര്‍ദ്ദേശിച്ചു. രണ്ട് പ്രാദേശിക ജാമ്യങ്ങള്‍ വീതവും 50,000 രൂപ വ്യക്തിഗത ബോണ്ടുകളുടെയും അടിസ്ഥാനത്തിലാണ് മൂന്ന് പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചത്.

delhi

കൊവിഡ് കാലത്ത് ഭക്ഷണ വിതരണവുമായി സന്നദ്ധ സംഘടനകൾ- ചിത്രങ്ങൾ

ദേവംഗന നാല് കേസുകളിലും നതാഷ മൂന്ന് കേസുകളിലുമാണ് വിചാരണ നേരിടുന്നത്. എല്ലാ കേസുകളിലും ഇവര്‍ക്ക് ജാമ്യം ലഭിച്ചു. ഇവരെ ജയിലില്‍ നിന്ന് മോചിപ്പിക്കുമെന്ന് അവരുടെ അഭിഭാഷകന്‍ ആദിത് പൂജാരി പറഞ്ഞു. ഇവര്‍ താമസിക്കുന്ന മേഖലയിലെ എസ്എച്ച്ഒമാര്‍ക്ക് ഫോണ്‍ എല്ലാവരും ഫോണ്‍ നമ്പരുകള്‍ നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

സുധാകരന് കൂച്ച് വിലങ്ങിടാന്‍ ഗ്രൂപ്പുകള്‍: എഐസിസിക്ക് മുന്നില്‍ പുതിയ ഫോര്‍മുല മുന്നോട്ട് വെക്കുന്നുസുധാകരന് കൂച്ച് വിലങ്ങിടാന്‍ ഗ്രൂപ്പുകള്‍: എഐസിസിക്ക് മുന്നില്‍ പുതിയ ഫോര്‍മുല മുന്നോട്ട് വെക്കുന്നു

2020 മേയ് 24ന് ആണ് ദേവാംഗന കലിതയെ വീട്ടില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കൊപ്പം നതാഷ നര്‍വാള്‍ എന്ന പ്രവര്‍ത്തകയും അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്ന് ആരോപിച്ച് ദേവാംഗനയെയും നതാഷയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അന്ന് മെട്രോ പോളിറ്റന്‍ മജിസ്‌ട്രേറ്റ് ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ദില്ലി കാലാപത്തിലും കൊലപാതകത്തിലും പങ്കുണ്ടെന്ന് ആരോപിച്ച് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. 147,253,307,302 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഗല്‍വാനിലെ ഏറ്റുമുട്ടലിന് ഒരു വയസ്സ്, ഇന്ത്യക്ക് നഷ്ടമായത് 20 സൈനികരെ, സംഭവിച്ചത് ഇക്കാര്യങ്ങള്‍ഗല്‍വാനിലെ ഏറ്റുമുട്ടലിന് ഒരു വയസ്സ്, ഇന്ത്യക്ക് നഷ്ടമായത് 20 സൈനികരെ, സംഭവിച്ചത് ഇക്കാര്യങ്ങള്‍

2050 വീഡിയോകള്‍ ഹാജരാക്കി; നജീബ് കാന്തപുരം 'തെറിക്കുമോ'... ഇനിയുള്ള നീക്കം ഇങ്ങനെ...2050 വീഡിയോകള്‍ ഹാജരാക്കി; നജീബ് കാന്തപുരം 'തെറിക്കുമോ'... ഇനിയുള്ള നീക്കം ഇങ്ങനെ...

ക്യൂട്ട് സാറാ അലിഖാന്‍-പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Pinarayi vijayan about lockdown extension in kerala

English summary
Delhi riots: High Court has granted bail to Devangana Kalitha, Natasha Narwal and Asif Tanha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X