• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജഫ്രാബാദ് കത്തിയത് അതീവ സുരക്ഷാ മേഖലയില്‍ നിന്ന് 10 കിമീ അകലെ: തലസ്ഥാനത്ത് സംഭവിച്ചതെന്ത്?

ദില്ലി: പൗരത്വ നിയമവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളില്‍ ദില്ലിയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 21 പേരാണ്. വടക്കുകിഴക്കന്‍ ദില്ലിയിലെ മൗജ്പൂര്‍, ജാഫറാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. കടകളും വീടുകളും പെട്രോള്‍ പമ്പുമുള്‍പ്പെടെ നിരവധി കെട്ടിടങ്ങളാണ് അക്രമികള്‍ അഗ്നിക്കിരയാക്കിയത്.

ദില്ലിയില്‍ 9 പേര്‍ കൊല്ലപ്പെട്ടത് വെടിയേറ്റ്; കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്!!

പൗരത്വനിയമം പാസാക്കിയതിന് പിന്നാലെ കഴിഞ്ഞ രണ്ടര മാസക്കാലയളവിനുള്ളില്‍ നിരവധി പ്രതിഷേധങ്ങള്‍ക്ക് ദില്ലി സാക്ഷ്യം വഹിച്ചിരുന്നു. അതില്‍ പലതും തീര്‍ത്തും അക്രമാസക്തവുമായിരുന്നു. കല്ലേറ് ശക്തമായതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. ജാഫ്രാബാദിലെയും ജാമിയ നഗറിലേയും വെടിവെയ്പ്പ് നടക്കുന്നത് പ്രദേശത്ത് പോലീസ് സാന്നിധ്യമുള്ളപ്പോഴാണ് എന്നതും ശ്രദ്ധേയമാണ്.

 ജാമിയ നഗറിലെ അക്രമം

ജാമിയ നഗറിലെ അക്രമം

ജാഫ്രാബാദിനും മൗജ്പൂരിനും പുറമേ കനത്ത അക്രമങ്ങളുണ്ടായത് ജനുവരി അഞ്ചിന് ജാമിയ നഗറിലെ സിഎഎ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടെയാണ്. മുഖംമറച്ചെത്തിയ അക്രമികള്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അക്രമികള്‍ വളഞ്ഞിട്ട് ആക്രമിക്കുന്ന കാഴ്ചയായിരുന്നു ക്യാമ്പസിനുള്ളിലുണ്ടായത്. ഹോസ്റ്റലിനുള്ളില്‍ കടന്നും അക്രമികള്‍ വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയായിരുന്നു. അധ്യാപകരുള്‍പ്പെ 30 ഓളം പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കേസുമായി ബന്ധപ്പെട്ട് ഒരാളെപ്പോലും ദില്ലി പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. സംഭവം നടക്കുമ്പോള്‍ പോലീസ് നിഷ്ക്രിയരായി നില്‍ക്കുന്നതിന്റെ പല ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നിരുന്നു. ഇത്തരത്തിലൊരു ആക്രമണം കൂടി തലസ്ഥാനത്ത് ആവര്‍ത്തിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍.

 അതീവ സുരക്ഷാ മേഖലയ്ക്കടുത്ത്

അതീവ സുരക്ഷാ മേഖലയ്ക്കടുത്ത്

തലസ്ഥാനത്തെ ഏറ്റവും സുരക്ഷാ മേഖലയായ റെയ്സിന ഹില്‍സില്‍ നിന്ന് വെറും 12 കിലോമീറ്റര്‍ ചുറ്റളവിനുള്ളിലാണ് ഈ സംഭവങ്ങളെല്ലാം നടന്നത് എന്നതാണ് ആശങ്കാജനകമായ വസ്തുുത. പാര്‍ലമെന്റ് കോംപ്ലസ്, രാഷ്ട്രപതി ഭവന്‍, പ്രധാനമന്ത്രിയുടെ ഓഫീസ്, പ്രതിരോധ ആഭ്യന്തര മന്താലയങ്ങള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് റെയ്സിന് ഹില്‍സ്. ഏറ്റവുമൊടുവില്‍ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ട ജാമിയ നഗറും ഷഹീന്‍ ബാഗും സ്ഥിതി ചെയ്യുന്നതും വെറും 12 കിലോമീറ്റര്‍ മാത്രം ദൂരത്താണ്.

 ജഫ്രാബാദിലേക്ക് 12 കിലോമീറ്റര്‍?

ജഫ്രാബാദിലേക്ക് 12 കിലോമീറ്റര്‍?

ദില്ലി കലാപത്തിന്റെ പ്രഭവ കേന്ദ്രമായ ജഫ്രാബാദ് റെയ്സിന ഹില്‍സില്‍ നിന്ന് വെറും പത്ത് കിലോമീറ്റര്‍ ചുറ്റളവിലാണുള്ളത്. ഇവിടെ നിന്ന് ഏറെ അകലയെല്ലാതെയാണ് ഇന്ത്യന്‍ സൈന്യത്തിന്റെയും ഇന്ത്യന്‍ വ്യോമസേനയുടെയും ഇന്ത്യന്‍ നാവിക സേനയുടേയും ആസ്ഥാനങ്ങള്‍ സ്ഥിതി ചെയ്യുന്നത്. സുപ്രീം കോടതി, ദില്ലി ഹൈക്കോടതി, ദില്ലി പോലീസ് ആസ്ഥാനം എന്നിവയും പ്രശ്ന ബാധിത പ്രദേശങ്ങളില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

എന്തുകൊണ്ട് നടപടിയില്ല?

എന്തുകൊണ്ട് നടപടിയില്ല?

കലാപങ്ങളും അക്രമങ്ങളും വെടിവെയ്പുകളും ഉണ്ടാകുന്നത് രാജ്യത്തെ ഉന്നത രഹസ്യാന്വേഷണ ഏജന്‍സികളുള്ള പ്രദേശത്തിന് സമീപത്താണ്. എന്നിട്ടും എന്തുകൊണ്ട് നിയമ നിര്‍വഹണ ഏജന്‍സികള്‍ അക്രമ സാധ്യത മുന്‍കൂട്ടി കണ്ട് നടപടികള്‍ സ്വീകരിച്ചില്ല എന്ന ചോദ്യമാണ് ഉയര്‍ന്നുവരുന്നത്. ദില്ലിയില്‍ അത്തരത്തിലൊരു വ്യാപക അക്രമ സംഭവങ്ങളുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ ആഭ്യന്തര മന്ത്രാലയത്തെ അറിച്ചില്ല എന്നത് സംബന്ധിച്ചും ചോദ്യങ്ങളുയരുന്നുണ്ട്. ആക്രമണ സാധ്യതയെക്കുറിച്ച് രഹസ്യവിവരം നല്‍കിയിട്ടും മന്ത്രാലയം നടപടി സ്വീകരിക്കാതിരുന്നതാണോ എന്നുള്ള സംശയവും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ മുന്നോട്ടുവെക്കുന്നു. എന്നാല്‍ ദില്ലിയിലെ അക്രമം കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ സേനയുണ്ടായിരുന്നു എന്നാണ് ദില്ലി പോലീസ് ഉന്നയിക്കുന്ന വാദം.

 അക്രമം അടിച്ചമര്‍ത്തുന്നതില്‍ വീഴ്ച...

അക്രമം അടിച്ചമര്‍ത്തുന്നതില്‍ വീഴ്ച...

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് രാജ്യാന്തര മാധ്യമങ്ങള്‍ ഇന്ത്യയെ ഉറ്റുനോക്കുന്നതിനിടെയാണ് തലസ്ഥാന നഗരിയില്‍ ഇത്തരം കലാപം അരങ്ങേറുന്നത്. ദില്ലി പോലീസിന് പുറമേ പാരാമിലിട്ടറി സേനയുടെയും സമ്പൂര്‍ണ്ണ നിയന്ത്രണം കേന്ദ്രസര്‍ക്കാരിനാണ്. ഈ സാഹചര്യത്തിലാണ് ദില്ലിയില്‍ അക്രമസംഭവങ്ങള്‍ അടിച്ചമര്‍ത്തുന്നതിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിലും ദില്ലി പോലീസ് പരാജയപ്പെട്ടിട്ടുള്ളത്. വിഷയം കൈകാര്യം ചെയ്യുന്നതില്‍ ദില്ലി പോലീസിന് പ്രൊഫഷണലിസത്തിന്റെ അഭാവമുണ്ടെന്നാണ് ദില്ലി കലാപം പരിഗണിച്ച ദില്ലി ഹൈക്കോടതി ചൂണ്ടിക്കാണിച്ചത്.

 രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ നടപടി

രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ നടപടി

വിദ്വേഷ പ്രസംഗങ്ങളും വിവാദ പ്രസ്താവനകളും നടത്തുന്ന രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത നടപടിയെ ദില്ലി ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. കപിൽ മിശ്ര, അനുരാഗ് താക്കൂർ, അനുഭവ് വർമ, പർവേഷ് വർമ എന്നിവർക്കെതിരെ കേസെടുക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരം കോടതിയെ അറിയിക്കണമെന്നും കോടതി ദില്ലി പോലീസിന് നിർദേശം നല്‍കിയിട്ടുണ്ട്.

മൂന്ന് ദിവസത്തെ അന്ത്യശാസനം...

മൂന്ന് ദിവസത്തെ അന്ത്യശാസനം...

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ‍് ട്രംപ് മടങ്ങിപ്പോകുന്നതുവരെ ഞങ്ങള്‍ കാത്തിരിക്കും. മൂന്ന് ദിവസത്തിനുള്ളില്‍ പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭകരെ ഒഴിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ വാക്കുകള്‍ക്ക് ചെവികൊടുക്കില്ലെന്നുമായിരുന്നു ബിജെപി നേതാവ് കപില്‍ മിശ്രയുടെ പ്രതികരണം. ട്രംപ് മടങ്ങിപ്പോകുന്നത് വരെ ചന്ദ്ബാഗും ജാഫ്രാബാദും ഒഴിപ്പിച്ചില്ലെങ്കില്‍ ഞങ്ങള്‍ക്ക് തെരുവിലിറങ്ങേണ്ടിവരുമെന്നും മിശ്ര മുന്നറിയിപ്പ് നല്‍കിയിരുന്നു. യുഎസ് പ്രസി‍ഡന്റ് മൗജ്പൂര്‍ ട്രാഫിക് സിഗ്നലിന് സമീപം സിഎഎ അനുകൂല സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു കപില്‍ മിശ്രയുടെ താക്കീത്. ഇതേ സമയം വടക്കുകിഴക്കന്‍ ദില്ലി ഡിജിപി വേദ് പ്രകാശ് സൂര്യ മിശ്രയ്ക്ക് അരികില്‍ നില്‍ക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിന് പിന്നാലെ നിരവധി വിവാദ പ്രസ്താവനകളാണ് കപില്‍ മിശ്രയുടേതായി അടുത്ത ദിവസങ്ങളില്‍ പുറത്തുവന്നത്.

English summary
Delhi riots occurs 10 KM distance from PMO-Home Ministry, What it means?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X