കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കലാപം; പ്രതികളെല്ലാം സിഎഎ വിരുദ്ധ സമരക്കാര്‍, 17500 പേജുള്ള കുറ്റപത്രവുമായി പോലീസ്

Google Oneindia Malayalam News

ദില്ലി: തലസ്ഥാനത്ത് കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ പ്രതികളെല്ലാം പൗരത്വ ഭേദഗതി നിമയ (സിഎഎ)ത്തെ എതിര്‍ത്ത് സമരം ചെയ്തവര്‍. 15 പേര്‍ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 17500 പേജുള്ള കുറ്റപത്രത്തില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് തെരിവിലിറങ്ങയവരുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ദില്ലി കലാപത്തില്‍ 50 ലധികം പേരാണ് കൊല്ലപ്പെട്ടത്. കോടികളുടെ നഷ്ടവുമുണ്ടായി. 2600 പേജുള്ള കുറ്റപത്തിന്റെ അനുബന്ധ വിവരങ്ങളാണ് മറ്റു പേജുകളില്‍. യുഎപിഎ ഉള്‍പ്പെടെയുള്ള നിയമങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

പ്രതി പട്ടികയില്‍ ഇവര്‍

പ്രതി പട്ടികയില്‍ ഇവര്‍

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനും ഒട്ടേറെ വിദ്യാര്‍ഥി ആക്ടിവിസ്റ്റുകളും പ്രതി പട്ടികയിലുണ്ട്. അതേസമയം, അന്വേഷണം തുടര്‍ന്ന് കൊണ്ടിരിക്കുകയണെന്നും കൂടുതല്‍ പ്രതികളുടെ പേരുകള്‍ ഉള്‍പ്പെടുത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പോലീസ് അറിയിച്ചു.

രണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍

രണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍

ദില്ലിയിലെ കലാപത്തിന് ഗൂഢാലോചന നടത്തിയതില്‍ നേരിട്ട് പങ്കുള്ളവരുടെ പേരുകളാണ് കുറ്റപത്രത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. കലാപത്തിന് വേണ്ടി രണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉപയോഗിച്ചിരുന്നു. സീലാംപൂരിലും ജാഫ്രാബാദിലുമുള്ളവരാണ് ഈ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചിരുന്നത്.

 രണ്ടു സംഘങ്ങള്‍

രണ്ടു സംഘങ്ങള്‍

ഗൂഢാലോചന നടത്തിയവര്‍ ഒരു വിഭാഗമാണ്. അക്രമം നടത്തുന്നതിന് വേറെ സംഘത്തെയാണ് ഉപയോഗിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ പങ്കെടുക്കുന്നതിന് 20 കിലോമീറ്റര്‍ വരെ ദൂരം നടന്ന് വിദ്യാര്‍ഥികള്‍ എത്തിയിരുന്നുവെന്നും പോലീസ് കോടതിയെ അറിയിച്ചു.

സമരം ജനാധിപത്യപരമല്ല

സമരം ജനാധിപത്യപരമല്ല

പൗരത്വ ഭേദഗതി നിയമത്തിനെതിരാ പ്രക്ഷോഭം തുടക്കം മുതല്‍ ജനാധിപത്യപരമായിരുന്നില്ല. തുടക്കം മുതല്‍ അക്രമാസക്തമായിരുന്നു. റോഡുകള്‍ തടസപ്പെടുത്തിയായിരുന്നു സമരങ്ങള്‍. അക്രമം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ജനാധിപത്യ വിരുദ്ധമായിട്ടാണ് ഇവര്‍ സംഘടിച്ചത് എന്നും പോലീസ് കുറ്റപത്രത്തില്‍ പറയുന്നു.

സംഘര്‍ഷത്തിന് വഴിവെച്ചത്

സംഘര്‍ഷത്തിന് വഴിവെച്ചത്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദില്ലിയില്‍ പ്രതിഷേധം ശക്തമായിരുന്നു. വിദ്യാര്‍ഥികളും ആക്ടിവിസ്റ്റുകളും നിയമത്തിനെതിരെ രംഗത്തുവന്നു. പിന്നീട് ഒരു വിഭാഗം നിയമത്തെ അനുകൂലിച്ചും രംഗത്തെത്തി. ഇവര്‍ തമ്മില്‍ തുടങ്ങിയ സംഘര്‍ഷമാണ് വന്‍ കലാപമായി മാറിയത്.

ട്രംപ് ഇന്ത്യയിലുള്ളപ്പോള്‍

ട്രംപ് ഇന്ത്യയിലുള്ളപ്പോള്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തിയ വേളയിലായിരുന്നു ദില്ലിയിലെ സംഘര്‍ഷം എന്നതും എടുത്തു പറയേണ്ടതാണ്. ഗുജറാത്തിലെ സന്ദര്‍ശനം കഴിഞ്ഞ് ദില്ലിയില്‍ ട്രംപ് എത്തുന്ന വേളയില്‍ സുരക്ഷക്ക് കൂടുതല്‍ പോലീസിനെ നിയോഗിച്ചിരുന്നു. പോലീസുകാര്‍ക്ക് മുമ്പിലും അക്രമികള്‍ അഴിഞ്ഞാടി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

പോലീസിനെതിരെ വിമര്‍ശനം

പോലീസിനെതിരെ വിമര്‍ശനം

ദില്ലി കലാപവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. ഇടതുപക്ഷവുമായി ബന്ധമുള്ള വിദ്യാര്‍ഥികളെയും പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്തിരുന്ന താഹിര്‍ ഹുസൈനെയും അറസ്റ്റ് ചെയ്ത പോലീസ് ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയെടുത്തില്ല. പരസ്യമായി അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ബിജെപി നേതാവ് കപില്‍ മിശ്രയുടെ വീഡിയോ പ്രചരിച്ചിരുന്നു എന്നും എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനയെ ഞെട്ടിച്ച് അതിര്‍ത്തിയില്‍ ഇന്ത്യന്‍ തുരങ്ക പാത; എന്താണ് അടണ്‍ ടണലിന്റെ പ്രത്യേകതകള്‍ചൈനയെ ഞെട്ടിച്ച് അതിര്‍ത്തിയില്‍ ഇന്ത്യന്‍ തുരങ്ക പാത; എന്താണ് അടണ്‍ ടണലിന്റെ പ്രത്യേകതകള്‍

English summary
Delhi Riots: Only Anti-CAA Protesters Name in 17500-Page Chargesheet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X